Search
  • Follow NativePlanet
Share
» »അഴകിൽ ശോഭന, ഖജുരാഹോയിലെ പ്രണയശില്പങ്ങള്‍ക്കു മുന്നിലെ ചുവടുകൾ

അഴകിൽ ശോഭന, ഖജുരാഹോയിലെ പ്രണയശില്പങ്ങള്‍ക്കു മുന്നിലെ ചുവടുകൾ

മലയാളസിനിമയിൽ പകരംവയ്ക്കുവാനില്ലാത്ത നടിമാരിൽ ഒരാളാണ് ശോഭന. അഭിനയമായാലും നൃത്തമായാലും ശോഭനയുടെ ഭംഗിയും കഴിവും വേറെതന്നെയാണ്. യാത്രകളും പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന നടി സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്നും പുതിയ വീഡിയോകൾ പങ്കുവെച്ചിരിക്കുകയാണ് താരം.
നിങ്ങൾക്ക് സ്ഥലം ഊഹിക്കാമോ എന്ന ക്യാപ്ഷനിൽ പങ്കുവെച്ച വീഡിയോയിൽ ശോഭന ഇവിടുത്തെ ക്ഷേത്രത്തിനു മുന്നിൽ നിന്ന് നൃത്തം ചെയ്യുന്നത് കാണാം.

shobana travel

ഖജുരാഹോ

ഇന്ത്യയിലെ ശില്പരൂപങ്ങളിൽ ഏറ്റും അതിശയിപ്പിക്കുന്ന ഒന്നായാണ് ഖജുരാഹോ അറിയപ്പെടുന്നത്. കല്ലുകളിൽ കൊത്തിവെച്ച പ്രണയത്തിന്‍റെ ഭാഷയെന്നാണ് ഇവിടുത്തെ ശില്പങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഇന്ന് ലോകം തേടിയെത്തുന്ന ലക്ഷ്യസ്ഥാനമായി ഖജുരാഹോ ഉയർന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ കാരണം ഇവിടുത്തെ ക്ഷേത്രങ്ങളാണ്. ബുന്ദേൽഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്.
ചന്ദേല വംശത്തിൽപെട്ട ചന്ദ്രവർമ്മന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളില് കുറേയൊക്കെ കാലത്തിന്റെ പോക്കിൽ നശിച്ചുവെങ്കിലും ബാക്കിയുള്ളവ അഴകായി ഇവിടെ നിൽക്കുന്നു. 1986 ൽ ഖജുരാഹോ ലോകപൈതൃക പട്ടികയിലും ഇടം നേടി.

ജീവൻ തുടിക്കുന്ന ശില്പങ്ങൾ

നാഗര ശൈലിയിൽ CE 950 നും 1050 നും ഇടയിലാണ് ഇവിടുത്തെ ക്ഷേത്രങ്ങളത്രയം നിർമ്മിക്കപ്പെട്ടത്. ഇന്നു കാണുന്ന പോലെ വെറും 20ൽ താഴെ ക്ഷേത്രങ്ങൾ മാത്രമായിരുന്നില്ല, 85 ഓളം ക്ഷേത്രങ്ങൾ അക്കാലത്ത് ഇവിടെ നിർമ്മിച്ചിരുന്നു. പണവും അധികാരവും മാത്രമല്ല, അക്കാലത്ത് ദീവിച്ചിരുന്ന കലാകാരന്മാരുടെ കലയോടുള്ള സമർപ്പണവും ആത്മാർത്ഥതയും ഭരണാധികാരികൾ കാണിച്ച പ്രോത്സാഹനവും സാമ്പത്തിക സഹായങ്ങളുമെല്ലാം ഇതിന്റെ പിന്നിലെ കഥകളാണ്. ഖജുരാഹോയിലെ കാഴ്ചകൾ കാണാന്‍ ചരിത്രത്തിന്റെ ചെറിയൊരു ഭാഗം കൂടി പഠിച്ചുമനസ്സിലാക്കി മാത്രമ ഇവിടെനിന്നു മടങ്ങുവാൻ കഴിയൂ.

khajuraho 1

PC:Deepak Gupta/Unsplash

പ്രണയശില്പങ്ങൾ

ഇന്ത്യൻ ശില്പകലകളെ വാഴ്ത്തിപ്പാടവാൻ സാധിക്കുന്ന തരത്തിൽ എല്ലാതരം ശില്പങ്ങളും ഇവിടെ കാണുവാൻ സാധിക്കുമെങ്കിലും അതിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് ഇവിടുത്തെ പ്രണയത്തെയും സ്നേഹത്തെയും കുറിക്കുന്ന ശില്പങ്ങൾ തന്നെയാണ്. ചുവരുകളിൽ കാമസൂത്ര കൊത്തിയ ഇടം എന്നുപോലും ഇവിടം അറിയപ്പെടുന്നു. പ്രണയത്തിന്‍റെ വിവിധ ഭാവങ്ങളും രൂപങ്ങളും ഇവിടുത്തെ ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്നത് അതിന്റെ ശില്പഭംഗിയെ മാത്രമല്ല, അക്കാലത്തെ ചിന്തകളെയും കൂടി സൂചിപ്പിക്കുന്നവയാണ്. ഇന്നും ഈ കാലഘട്ടത്തിലും ഈ ശില്പങ്ങളെ അംഗീകരിക്കുവാൻ ആളുകൾ മടികാണിക്കുന്നുണ്ട്.

കാടുമൂടിയ ക്ഷേത്രം
പിന്നീട് കാലങ്ങളോളം ആരുമറിയാതെ ഈ ക്ഷേത്രങ്ങളും ചരിത്രവും കാടുമൂടിക്കിടന്നിരുന്നു.
അക്കാലത്തുണ്ടായ ചില അക്രമങ്ങളും ഭരണത്തിനായുള്ള യുദ്ധങ്ങളും എല്ലാമായിരുന്നു ഇതിു വഴിതെളിച്ചത്. ഡല്‍ഹി സുത്താനായിരുന്ന ഖുത്തബ്ബുദ്ദീൻ ഐബക് ചന്ദേല വംശത്തെ അക്രമിച്ചതായിരുന്നു പ്രധാന കാരണം. പിന്നീട് 1838 ൽ ബ്രിട്ടീഷ് എൻജീനീയറായിരുന്ന ടിഎസ് ബുർട് ആണ് ഈ ചരിത്രഗരത്തെ വളരെ അപ്രതീക്ഷിതമായി ലോകത്തിനു മുന്നിലേക്കെത്തിച്ചത്. ഇന്ന് സഞ്ചാരികൾക്ക് ഇവിടുത്തെ എല്ലാ ക്ഷേത്രങ്ങളും കാണാമെങ്കിലും പൂജകൾ നടക്കുന്നത് മഡഗേശ്വര ക്ഷേത്രത്തിൽ മാത്രമാണ്. നിലവില്‍ ആറു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങളുള്ളത്.

khajuraho

PC:Rajmoogles/Unsplahs

ഹിന്ദു, ബുദ്ധ ജൈന മതവിഭാഗങ്ങൾ ഒരേപോലെ പരിശുദ്ധമായി കാണപ്പെടുന്ന ഇടമാണ് ഖജുരാഹോ എന്നതും കൂടി ഓർത്തിരിക്കാം, മൂന്നു മതങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്.

ഡൽഹിയിൽ നിന്ന് 600 കിലോമീറ്റർ ദൂരത്തിലും മധ്യപ്രദേശിലെ ഝാൻസിയിൽ നിന്നും 175 കിലോമീറ്റർ അകലെയാണ് ഖജുരാഹോ സ്ഥിതി ചെയ്യുന്നത്. റോഡ് മാര്‍ഗ്ഗമാണ് യാത്രയെങ്കിൽ പ്രസിദ്ധമായ ഓർച്ച കൂടി യാത്രയിൽ ഉൾപ്പെടുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+