സഞ്ചാരികൾ ഏറ്റവുമധികം കാത്തിരിക്കുന്ന യാത്രകളിലൊന്നാണ് അഗസ്ത്യാർകൂടം ട്രെക്കിങ്. കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് എന്നതു മാത്രമല്ല, ബുക്കിങ് മുതൽ ട്രെക്കിങ് നടത്തി തിരിച്ചിറങ്ങുന്നു വരെയുള്ള ഓരോ കടമ്പയും അല്പം ക്ലേശകരം തന്നെയാണ്. ഇപ്പോഴിതാ, കാത്തിരുന്ന ദിവസം എത്തിയിരിക്കുകയാണ്. ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ജനുവരി 24 മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേരളാ വനംവകുപ്പ്.
ജനുവരി 24 ബുധനാഴ്ച മുതൽ മാർച്ച് 2 ശനിയാഴ്ച വരെയാണ് ഈ വർഷത്തെ ട്രെക്കിങ് സീസൺ. അഗസ്ത്യാർകൂടം ട്രെക്കിങ് ബുക്കിങ് ഉടൻ ആരംഭിക്കുമെന്ന് കേരളാ വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. . ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. ഇതിൽ 70 എണ്ണം ഓൺലൈൻ ബുക്കിങ്ങുകളും ബാക്കി 30 എണ്ണം ഓഫ്ലൈൻ ബുക്കിങ്ങുകളും ആണ്. എന്നാൽ ഓഫ്ലൈൻ ബുക്കിങ് യാത്രയുടെ തിയതിക്ക് ഒരു ദിവസം മുന്നേ മാത്രമേ ചെയ്യാൻ സാധിക്കൂ. ക്യാൻസലേഷൻ ഉൾപ്പെടെ ഒരു ദിവസം പരമാവധി പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ആണ് നൂറ്.

PC: ആദർശ് ശിവദാസൻ
അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് 2024ൻ്റെ ഓൺലൈൻ ബുക്കിംഗ് സംവിധാന നടപടികൾ പുരോഗമിക്കുന്നു. ഓൺലൈൻ സംവിധാനം ക്രമീകരിക്കുന്ന മുറയ്ക്ക് വനംവകുപ്പിന്റെ വെബ്സൈറ്റിലും മാധ്യമങ്ങളിലൂടെയും ബുക്കിംഗ് തീയതിയും സമയവും അറിയിക്കുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ഭക്ഷണം ഒഴികെ 2500 രൂപയാണ് ട്രെക്കിങ് ഫീസ്. ഇതിൽ മറ്റെല്ലാ നിരക്കുകളും ഉൾപ്പെടും. 14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 0471-2360762.
അഗസ്ത്യാർകൂടം ട്രെക്കിങ് 2024- അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നല്ല കായിക ക്ഷമതയും നടക്കുവാനും കയറ്റം കയറുവാനും സാധിക്കുന്നവർ മാത്രമേ അഗസ്ത്യാർകൂടം ട്രെക്കിങ്ങിൽ പങ്കെടുക്കാവൂ.
14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് ട്രെക്കിങ്ങിൽ പങ്കെടുക്കണമെങ്കിൽ രക്ഷാകർത്താവിനോടൊപ്പമോ അല്ലെങ്കിൽ രക്ഷിതാവിൽ നിന്നുള്ള അനുമതി പത്രം ഉൾപ്പെടെയോ യാത്ര അനുവദിക്കൂ.
ട്രെക്കിങ് നടത്തുന്നവർ യാത്രയ്ക്ക് ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം.
വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
അക്ഷയ കേന്ദ്രങ്ങൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. ഓൺലൈന്‍ അപേക്ഷയിൽ ട്രെക്കിങ്ങിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ കാർഡ് നമ്പർ രേഖപ്പെടുത്തേണ്ടി വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












