Search
  • Follow NativePlanet
Share
» »അഗസ്ത്യാർകൂടം ട്രെക്കിങ് ബുക്കിങ് ഇന്ന്, എങ്ങനെ രജിസ്റ്റർ ചെയ്യാം, അറിയേണ്ടതല്ലാം

അഗസ്ത്യാർകൂടം ട്രെക്കിങ് ബുക്കിങ് ഇന്ന്, എങ്ങനെ രജിസ്റ്റർ ചെയ്യാം, അറിയേണ്ടതല്ലാം

കേരളത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ, രണ്ടാമത്തെ വലിയ കൊടുമുടിയായ അഗസ്ത്യാർകൂടം ട്രെക്കിങിന്‍റെ ഈ വർഷത്തെ ഓൺലൈൻ ബുക്കിങ് തിയതി പ്രഖ്യാപിച്ചു. അഗസ്ത്യാര്‍കൂടം ട്രെക്കിംഗിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 13 ശനിയാഴ്ച രാവിലെ 11 മണി മുതൽ ആരംഭിക്കും. വനംവകുപ്പിന്‍റെ വെബ്സൈറ്റ് വഴി ബുക്കിങ് നടത്താം.

2024 ലെ അഗസ്ത്യാര്‍കൂടം ട്രെക്കിങ് സീസണ്‍ 2024 ജനുവരി 24 ന് തുടങ്ങി മാര്‍ച്ച് 2 ന് അവസാനിക്കും. ദിവസം 100 പേർക്കാണ് ട്രെക്കിങ് നടത്താൻ അനുമതി. ഇതിൽ 70 പേര്‍ക്ക്‌ ഓണ്‍ലൈന്‍ മുഖേന പ്രവേശനം അനുവദിക്കും. ബാക്കി 30 സീറ്റുകൾ ഓഫ്ലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കായി നീക്കിവെച്ചിരിക്കുന്നു.

Agasthyarkoodam Trekking 2024

PC:https://www.agastyaarkoodam.com/gallery

അഗസ്ത്യാർകൂടം ട്രെക്കിങ്- ഓൺലൈൻ ബുക്കിങ്

വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റില്‍, കൊടുത്തിട്ടുള്ള serviceonline.gov.in/trekking. എന്ന ലിങ്കില്‍ ഓൺലൈൻ ആയി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. " Service Plus" എന്ന പോർട്ടൽ മുഖേന NIC ആണ് ടിക്കറ്റ് ബുക്കിങ് സംവിധാനം ക്രമീകരിച്ചിട്ടുളളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡിയും അപ്ലോഡ് ചെയ്യേണ്ടതാണ്.

അഗസ്ത്യാർകൂടം ട്രെക്കിങ് ഫീസ്

2500 രൂപയാണ് ട്രെക്കിംഗ് ഫീസ്. ഇക്കോ ഡെവലപ്‌മെന്‍റ് ചാര്‍ജ് അടക്കമുള്ള തുകയാണിത്. എന്നാല്‍ ഇതിൽ ഭക്ഷണം ഉൾപ്പെട്ടിട്ടില്ല. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ കാന്‍റീനുകളുണ്ടാകും. യാത്രയിൽ ഈ സ്ഥലങ്ങളിൽ നിന്നു ഭക്ഷണം കഴിക്കാനും പാഴ്സലായി കൊണ്ടുപോകാനും സൗകര്യം ലഭിക്കും.

അഗസ്ത്യാർകൂടം ട്രെക്കിങ്- ഓഫ്ലൈൻ ബുക്കിങ്

പരമാവധി 30 ടിക്കറ്റുകൾ ആണ് ഒരു ദിവസം അഗസ്ത്യാർകൂടം ഓഫ്ലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി അനുവദിക്കുക. നേരത്തെ ബുക്ക് ചെയ്ത് പിന്നീട് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള പരമാവധി നമ്പറാണിത്. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ആണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നത്. മാത്രമല്ല, ഓഫ്ലൈൻ ബുക്കിങ് ട്രെക്കിങ് തിയതിക്ക് ഒരു ദിവസം മുൻപ് മാത്രമേ നടത്തുവാൻ അനുമതിയുള്ളൂ.

14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് ട്രെക്കിങ്ങിൽ പങ്കെടുക്കണമെങ്കിൽ രക്ഷാകർത്താവിനോടൊപ്പമോ അല്ലെങ്കിൽ രക്ഷിതാവിൽ നിന്നുള്ള അനുമതി പത്രം ഉൾപ്പെടെയോ യാത്ര അനുവദിക്കൂ. ട്രെക്കിങ് നടത്തുന്നവർ യാത്രയ്ക്ക് ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+