വിശ്വാസികളെയും സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവരെും ഒക്കെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് അക്ഷയ തൃതീയ. അന്ന് സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഒരു വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്ന് കൂടിയാണിത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം സൂര്യനും ചന്ദ്രനും ഉയർന്ന രാശിയിൽ വരുന്നുവെന്നാണ് ജ്യോതിഷം പറയുന്നത്.
എന്തുതന്നെയായാലും ഹൈന്ദര വിശ്വാസികളെ സംബന്ധിച്ച് ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. എങ്കിൽ കൊടുത്താൽ നൂറിരട്ടിയായി തിരിച്ചു തരുന്ന ഒരു ക്ഷേത്രത്തിലേക്കും ഐശ്വര്യം വാരിച്ചൊരിയുന്ന, അനുഗ്രഹം നേടിവരാൻ പറ്റുന്ന മറ്റൊരു ക്ഷേത്രത്തിലേക്കും ഈ അക്ഷയ തൃതീയയോട് അനുബന്ധിച്ച് ഒരു യാത പോയാലോ.. ഇന്ത്യൻ റെയില്‍വേയുടെ ഐആർസിടിസിയാണ് ഇങ്ങനെയൊരു യാത്ര സംഘടിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രവും മ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന കോലാപൂർ മഹാലക്ഷ്മി ക്ഷേത്രവും സന്ദർശിച്ച് അനുഗ്രഹവും ഐശ്വര്യവും നേടി വരുന്ന ഒരു ട്രെയിൻ ടൂർ പാക്കേജാണ് തിരുപ്പതി വിത്ത് കോലാപ്പൂർ മഹാലക്ഷ്മി യാത്ര. ഈ വര്‌ഷം ഏപ്രില്‍ 30 ചൊവ്വാഴ്ചയാണ് അക്ഷത തൃതീയ ആഘോഷിക്കുന്നത്.
അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഈ യാത്ര എല്ലാ ബുധനാഴ്ചയും വൈകിട്ട് 6.45 ന് ട്രെയിൻ കയറുവന്നതോടെ ആരംഭിക്കും. രാത്രി മുഴുവൻ ട്രെയിൻ യാത്ര തുടരുകയാണ്. പിറ്റേന്ന് ഉച്ചക്ക് 1.33 ന് റെനിഗുട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തും. അവിടുന്ന് റോഡ് മാര്‍ഗ നേരേ ഹോട്ടലിലേക്ക് പോകും. ക്ഷീണമൊക്കെ ഒന്നു മാറിയ ശേഷം തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രവും തിരുച്ചനൂര്‍ പത്മാവതി ക്ഷേത്രവും സന്ദർശിക്കും. തുടര്‍ന്ന് ഹോട്ടലിലേക്ക് മടങ്ങി വന്ന് രാത്രി വിശ്രമം.
മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരനെ ദർശിക്കുവാൻ കഴിയുന്നത് വിശ്വാസികൾ ജന്മസാഫല്യമായാണ് കണക്കാക്കുന്നത്. ഇവിടുന്ന ശേഷാചലം കുന്നുകളിൽ ഏഴാമത്തെ കൊടുമുടിയാ തിരുമലയിലാണ് തിരുപ്പതി ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിന്‍റെ ദിവ്യക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ ദർശനം നടത്തുവാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്.
ഇവിടെ ദർശനം നടത്തുന്നവർക്ക് അവരുടെ അർഹതയ്ക്ക് അനുസരിച്ച് ഭഗവാൻ നല്കുമെന്നാണ് വിശ്വാസം. സാമ്പത്തികമായി ഉയരുവാനും ജീവിതത്തില് മുഴുവൻ ഐശ്വര്.വും അനുഗ്രഹവും നേടുവാനും ശനിയുടെ ദോഷങ്ങൾ മാറുവാനും ഇവിടെ വന്നാൽ മതിയെന്നാണ് വിശ്വാസം. ഇവിടെ ദർശനം നടത്താൻ പറ്റിയ ദിവസം വൈകുണ്ഠ മാസത്തിലെ ഏകാദശി നാളാണത്രെ. ഈ ദിവസം ഇവിടെ വരാനും ഭഗവാനെ തൊഴാനും സാധിച്ചാൽ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നും മോക്ഷഭാഗ്യം പ്രാപിക്കാൻ സാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഇവിടുന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് പത്മാവതി ക്ഷേത്രം.. തിരുപ്പതി വെങ്കിടേശ്വരന്‍റെ ഭാര്യയാണ് ഇവിടുത്തെ ദേവിയെന്നാണ് വിശ്വാസം. അതിനാൽ ഇവിടെ ദര്‍ശനം നടത്തിയില്ലെങ്കിൽ തിരുപ്പതി ദർശനം പൂർണ്ണമാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായാണ് പദ്മാവതി ദേവി അറിയപ്പെടുന്നത്.
യാത്രയുടെ മൂന്നാം ദിവസം രാവിലെ ശ്രീകാളഹസ്തി ക്ഷേത്രത്തിലേക്ക് പോകും. അവിടുന്ന് തിരുപ്പതി റെയിൽവേ സ്റ്റേഷനിലേക്ക് പോയി രാത്രിയിലെ ട്രെയിനിന് കോലാപ്പൂരിന് പോകും. പിറ്റേന്ന് വൈകിട്ടോടെ കോലാപ്പൂരിൽ എത്തും. ഹോട്ടലിൽ പോയി വിശ്രമിച്ച ശേഷം കോലാപൂർ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകാം.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ വെങ്കടേശ്വരനായ ബാലാജിയുടെ ഭാര്യയാണ് അംബാബായി (മഹാലക്ഷ്മി) എന്നാണ് വിശ്വസിക്കപ്പെടുന്ന. സമാധാനപരവും ആരോഗ്യകരവുമായ ജീവിതത്തിനായി ആളുകൾ അംബാബായി (മഹാലക്ഷ്മി) ദേവിയെ പ്രാർത്ഥിക്കാൻ കോലാപ്പൂർ സന്ദർശിക്കുന്നു. ഇനിടെയെത്തി അനുഗ്രഹം നേടിയാൽ ജീവിതത്തില്ഡ മറ്റൊന്നിനെയും ഭയപ്പെടേണ്ടി വരികയില്ലത്രെ. കോലാപ്പൂർ മഹാലക്ഷ്മി ദേവിയെ സന്ദർശിക്കാതെ തിരുമലയിലെ ശ്രീ ബാലാജിയുടെ ദർശനം അപൂർണ്ണമാണെന്ന് കരുതപ്പെടുന്നു. കറുത്ത കല്ലിൽ കൊത്തിയെടുത്ത മഹാലക്ഷ്മിയുടെ വിഗ്രഹത്തിന് 3 അടി ഉയരമുണ്ട്.
ക്ഷേത്രത്തിൽ നിന്ന് മടങ്ങിവന്ന് രാത്രി താമസം ഹോട്ടലിൽ. അഞ്ചാം ദിവസം ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത് പകൽ ടൂറിനായി ഇറങ്ങും. കോലാപൂർ ജ്യോതിഭാ ക്ഷേത്രം, ന്യൂ പാലസ് മ്യൂസിയം, കനേരി മഠ് എന്നിവിടങ്ങള്‍ കണ്ട് രാത്രി റെയില‍്‍വേ സ്റ്റേഷനിലേക്ക് വരും. രാത്രി 8.50 നാണ് ട്രെയിൻ. പിറ്റേന്ന് രാവിലെയോടെ മടങ്ങിയെത്തും.
എല്ലാ ബുധനാഴ്ചയും മുംബൈ ലോകമാന്യ തികല് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഒരു പാക്കേജിൽ 8 തേഡ് എസി എക്കോണമി സീറ്റും 8 സ്ലീപ്പർ സീറ്റുമാണുള്ളത്, തേഡ് എസി എക്കോണമിയിൽ ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 15175 രൂപ, ഡബിൾ ഷെയറിങ്ങിന് ഒരാൾക്ക് 15575 രൂപ, സിംഗിൾ ഷെയറിങ്ങിന് 19375 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികൾക്ക് 19375 രൂപാ മുതലാണ് ആരംഭിക്കുന്നത്.
സ്ലീപ്പർ ക്ലാസിൽ ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 12100 രൂപ, ഡബിൾ ഷെയറിങ്ങിന് ഒരാൾക്ക് 12400 രൂപ, സിംഗിൾ ഷെയറിങ്ങിന് 16200 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികൾക്ക് 10800 രൂപാ മുതലാണ് ആരംഭിക്കുന്നത്. പാക്കേജിൽ തിരുപ്പതി, പത്മാവതി, കാളഹസ്തി എന്നിവിടങ്ങളിലെ പ്രവേശന പാസുകൾ ലഭ്യമല്ല എന്നത് പ്രത്യേകം ഓർമ്മിക്കണം.
പാക്കേജിൽ ഉൾപ്പെടുന്നത്
1. റിട്ടേൺ ട്രെയിൻ നിരക്ക്:- കംഫർട്ട് വിഭാഗത്തിന് 3 എസി ഇക്കണോമി & സ്റ്റാൻഡേർഡ് വിഭാഗത്തിന് നോൺ എസി സ്ലീപ്പർ ക്ലാസ് ടിക്കറ്റ്
2. യാത്രാ വിവരണത്തിൽ പരാമർശിച്ചിരിക്കുന്നതോ വിശദമാക്കിയിരിക്കുന്നതോ ആയ ഷെയറിംഗ് എസി വാഹനം ഉപയോഗിച്ചുള്ള ട്രാൻസ്ഫറുകളും പ്രാദേശിക കാഴ്ചകളും.
3. കാനേരി മഠത്തിന്റെയും പുതിയ പാലസ് മ്യൂസിയത്തിന്റെയും പ്രവേശന ഫീസ്.
4. ഹോട്ടൽ താമസം: തിരുപ്പതി/റെനിഗുണ്ടയിൽ 1 രാത്രിയും കോലാപ്പൂരിൽ 1 രാത്രിയും.
5. രണ്ടാം ദിവസം തിരുപ്പതിയിലെ യാത്രാ ഗൈഡ്.
6. ഭക്ഷണം: ദിവസം 02 - അത്താഴം; ദിവസം 03 - പ്രഭാതഭക്ഷണം; ദിവസം 04 - അത്താഴം; ദിവസം 05 - പ്രഭാതഭക്ഷണം.
7. യാത്രാ ഇൻഷുറൻസ്.
8. ജിഎസ്ടി.
പാക്കേജില് ഉൾപ്പെടാത്തവ
1. റെയിൽവേ നിരക്കിൽ എന്തെങ്കിലും വർദ്ധനവ്.
2. നികുതികളിൽ എന്തെങ്കിലും വർദ്ധനവ്.
3. ഓൺബോർഡ് ട്രെയിൻ യാത്രയിൽ ഭക്ഷണമില്ല
4. ദർശന പാസുകൾ (തിരുപ്പതി, പത്മാവതി, കാളഹസ്തി എന്നിവിടങ്ങളിൽ)
5. ഭക്ഷണം മുൻകൂട്ടി സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ തിരഞ്ഞെടുക്കാവുന്ന മെനു ലഭ്യമല്ല.
6. ഏതെങ്കിലും റൂം സർവീസ് / മിനി ബാർ എന്നിവയ്ക്ക് അധിക നിരക്ക് ഈടാക്കും.
7. ഡ്രൈവർമാർ, ഗൈഡുകൾ, പ്രതിനിധികൾ എന്നിവർക്കുള്ള എല്ലാത്തരം ടിപ്പുകൾ, ഇന്ധന സർചാർജ് മുതലായവ.
8. ഇല്ലാത്ത അലക്കു ചെലവുകൾ, വൈനുകൾ, മിനറൽ വാട്ടർ, ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയ വ്യക്തിഗത ചെലവുകൾ.
9. ഉൾപ്പെടുത്തലുകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത എന്തും.
പാക്കേജ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ടൂറിസം ഓഫീസ്, ഐആർസിടിസി വെസ്റ്റ് സോൺ, മൂന്നാം നില,
ഫോർബ്സ് ബിൽഡിംഗ്, ചരൺജിത് റായ് മാർഗ്, ഫോർട്ട്, മുംബൈ - 400001 എന്ന വിലാസത്തിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













