Search
  • Follow NativePlanet
Share
» »ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം!! കാണണമെങ്കില്‍ ഇങ്ങുപോരെ...സുന്ദരിയാവാന്‍ 250000 ഒട്ടകങ്ങള്‍

ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം!! കാണണമെങ്കില്‍ ഇങ്ങുപോരെ...സുന്ദരിയാവാന്‍ 250000 ഒട്ടകങ്ങള്‍

ഒട്ടകങ്ങളുടെ കൂട്ടത്തിലെ സുന്ദരിയെ കണ്ടെത്തുവാനുള്ള സൗന്ദര്യ മത്സരമാണ് ഇവിടുത്തെ പ്രത്യേകത.

പലതരം മത്സരങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്.... സൗന്ദര്യ മത്സരവും തീറ്റമത്സരവും എന്തിനധികം ഏറ്റവുമധികം മുടിയും മനോഹരമായ മീശയും ആര്‍ക്കെന്ന തരത്തിലുള്ള മത്സരങ്ങള്‍ പോലെ വിചിത്രമായ പല കാര്യങ്ങള്‍. എന്നാല്‍ ഇവിടെയൊന്നും പിടിച്ചാല്‍ കിട്ടാത്ത തരത്തിലുള്ള ഒരു മത്സരം നടക്കുന്ന മറ്റൊരു സ്ഥലമുണ്ട്.... മറ്റൊന്നുമല്ല, ഒട്ടകങ്ങളുടെ കൂട്ടത്തിലെ സുന്ദരിയെ കണ്ടെത്തുവാനുള്ള സൗന്ദര്യ മത്സരമാണ് ഇവിടുത്തെ പ്രത്യേകത.

ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം

ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം

എല്ലാ വര്‍ഷവും യുഎഇയില്‍ അബുദാബിയില്‍ നടക്കുന്ന അൽ ദഫ്ര ഫെസ്റ്റിവൽ ആണ് ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം ആയി അറിയപ്പെടുന്നത്. ലോകത്തിലെ ബെഡൂയിൻ ജീവിതശൈലിയുടെ ഏറ്റവും വലിയ പ്രദർശനം കൂടിയാണ് ഈ ഉത്സവം. ഓരോ വർഷവും ഏകദേശം 25000 ഒട്ടകങ്ങൾ ഈ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്.

എവിടെയാണിത്

എവിടെയാണിത്

ഈ വര്‍ഷത്തെ അൽ ദഫ്ര ഫെസ്റ്റിവൽ അതിന്റെ പതിനഞ്ചാം വര്‍ഷമാണ് ആഘോഷിക്കുന്നത്. ഡിസംബര്‍ 14ന് ആരംഭിച്ച് 23 വരെയാണ് 2021 ലെ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുക. അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ മാഡിനെറ്റ് സായിദിൽ ആണ് മത്സരങ്ങള്‍ നടക്കുന്നത്. ഒട്ടകങ്ങളുടെ മത്സരം എന്നതിലുപരിയായി ഉടമകള്‍ തമ്മിലുള്ള വലിയ കച്ചവടമാണ് ഇവിടുത്തെ ആകര്‍ഷണം. ഒട്ടക ഉടമകൾ ദശലക്ഷക്കണക്കിന് ദിർഹങ്ങൾ ഉണ്ടാക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യും.

എന്തൊക്കെ കാണാം

എന്തൊക്കെ കാണാം

ഒട്ടകങ്ങളുടെ വ്യത്യസ്തമായ കാഴ്ചകള്‍ തന്നെയാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. അസയേൽ, മജാഹീം എന്നീ വിഭാഗത്തില്‍പെട്ട ഒട്ടകങ്ങള്‍ക്കു മാത്രമേ ഇവിടെ നടത്തുന്ന മത്സരങ്ങളില്‍ പങ്കെ‌ടുക്കുവാന്‍ അനുമതിയുള്ളൂ.
സൗന്ദര്യമത്സരത്തിലെ മത്സരാർത്ഥികളെ അവരുടെ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. മത്സരം ആരംഭിക്കുന്നതു തന്നെ പങ്കെടുക്കുന്ന എല്ലാ ഒട്ടകങ്ങളെയും ആരോഗ്യ പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷമാണ്. മെഡിക്കൽ, സ്ക്രീനിംഗ് കമ്മിറ്റികൾ ആണ് ഇത് പരിശോധിക്കുന്നത്.

30 മില്യൺ ഡോളര്‍

30 മില്യൺ ഡോളര്‍

മത്സരത്തില്‍ ആദ്യമെത്തുന്ന നാല് ഒട്ടകങ്ങള്‍ക്കുള്ള ആകെ സമ്മാനത്തുക 30 മില്യൺ ഡോളറാണ് (110 മില്യൺ ദിർഹം) ആണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ബെഡൂയിൻ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് നേരത്തെ സമ്മാനത്തുക വർധിപ്പിച്ചിരുന്നു

ലേലവും സ്വകാര്യ വിൽപ്പനയും

ലേലവും സ്വകാര്യ വിൽപ്പനയും

ബെഡൂയിൻ ജീവിതശൈലിയുടെ ഒട്ടകങ്ങൾക്കായി ലേലവും സ്വകാര്യ വിൽപ്പനയും സംഘടിപ്പിക്കും. ഫാൽക്കൺറി മത്സരങ്ങളും ഉത്സവത്തോടനുബന്ധിച്ച് 300 അറേബ്യൻ കുതിര, ഒട്ടകം, സലൂക്കി റേസുകൾ എന്നിവയും നടക്കും. ഈ ഉത്സവങ്ങൾ ജനങ്ങളുടെയും സ്ഥലത്തിന്റെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുമെന്ന് ആണ് കരുതപ്പെടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel festivals world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+