ആലപ്പുഴ ടൂറിസം: മലയാളികളേക്കാൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശ സഞ്ചാരികളും എത്തിച്ചേരുന്ന ഇടമാണ് ആലപ്പുഴ. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ തനത് കാഴ്ചകളായ കെട്ടുവള്ള യാത്രകൾ, കായൽ, വള്ളം എന്നിവയൊക്കെ കാണാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്. ആഘോഷ സമയങ്ങൾ, നീണ്ട അവധികൾ, വെക്കേഷൻ തുടങ്ങിയ സമയത്താണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്.
എന്നാൽ കാലവും വിനോദയാത്രകളുടെ സ്വഭാവവും മാറിയതോടെ സാധാരണക്കാരായ മലയാളികളുടെ യാത്രാ ലിസ്റ്റിലും ആലപ്പുഴയും കെട്ടുവള്ളവും കയറിവന്നിട്ടുണ്ട്. വെറുതെ എല്ലാവരും ഒന്നിച്ചു കൂടുന്ന വിശേഷ ദിവസങ്ങളിൽ മാത്രമല്ല, ഹണിമൂൺ യാത്രകൾക്കും വാരാന്ത്യ യാത്രകൾക്കുമായും പലനാടുകളിൽ നിന്നും മലയാളികൾ ആലപ്പുഴയിൽ എത്തുന്നു.
മികച്ച സൗകര്യങ്ങളോടെ കായലില്‍ പകലുള്ള യാത്രയും രാത്രിയിൽ വള്ളത്തിലുള്ള വിശ്രമവുമാണ് മിക്കപ്പോഴും ലിസ്റ്റിൽ ഉണ്ടാവുക. ഇതാ ആലപ്പുഴ കെട്ടുവള്ള യാത്രയിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്നും എങ്ങനെ ആലപ്പുഴ ഹൗസ്ബോട്ട് യാത്ര പ്ലാൻ ചെയ്യാമെന്നും നോക്കാം.

ആലപ്പുഴ ഹൗസ് ബോട്ട് സൗകര്യങ്ങള്‍
നിങ്ങളുടെ ബജറ്റിനും ആവശ്യമായ സൗകര്യങ്ങൾക്കും അനുസരിച്ച് വേണം ഹൗസ്ബോട്ട് തിരഞ്ഞെടുക്കുവാൻ.
സിംഗിൾ ബെഡ്‌റൂം ഹൗസ്‌ബോട്ടുകൾ മുതൽ പത്ത് ബെഡ്‌റൂം ഹൗസ് ബോട്ടുകൾ വരെ ആലപ്പുഴയില് ലഭ്യമാണ്. ചെറിയ കുടുംബമാണ് പോരുന്നതെങ്കിൽ ഒന്നോ രണ്ടോ ബെഡ് റൂം മതിയായേക്കും. ഓരോ കിടപ്പുമുറിയിലും ഒരു അറ്റാച്ച്ഡ് ടോയ്‌ലറ്റ് ഉണ്ടായിരിക്കും. മറ്റുചില ഹൗസ് ബോട്ടുകൾക്ക് സ്വീകരണമുറിയും ഡൈനിംഗ് റൂമും അടുക്കളയും ഉണ്ട്. സൗകര്യങ്ങൾ കൂടുന്നതനുസരിച്ച് ഡൈനിംഗ് റൂമുകൾ, ബാൽക്കണികൾ, മുകളിലെ ഡെക്ക്, ഗ്ലാസ് ഭിത്തികൾ തുടങ്ങിയവയും ഉണ്ട്.
ആലപ്പുഴയിൽ വേണോ കുമരകത്ത് വേണോ?
ഹൗസ് ബോട്ട് പ്ലാൻ ചെയ്യുമ്പോൾ ആലപ്പുഴയിൽ വേണോ അതോ കുമരകത്ത് വേണോ എന്നുള്ളത് പലരുടെയും ഒരു സംശയമാണ്. ഇരുസ്ഥലങ്ങളും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതൽ കാഴ്ചകൾ ഉള്ളത് ആലപ്പുഴ-കുമരകം ക്രൂയിസിൽ ആയിരിക്കും. കുമരകത്ത് നിന്നോ ആലപ്പുഴയിൽ നിന്നോ ആരംഭിച്ച് അടുത്ത സ്ഥലത്ത് ചെക്ക് ഔട്ട് ചെയ്യുന്ന വിധത്തിലാണ് ഈ യാത്ര. ഇതുവഴി യാത്രക്കാർക്ക് കുമരകം, ആലപ്പുഴ കായലുകളുടെ ഭംഗി ആസ്വദിക്കാനാകും. മിക്ക ടൂർ ഓപ്പറേറ്റർമാരും ഈ റൂട്ട് യാത്രക്കാർക്കായി ഒരുക്കാറുമുണ്ട്.
അതേസമയം, ആലപ്പുഴയിൽ മാത്രം കറങ്ങുവാനാണ് പ്ലാൻ എങ്കിൽ നിങ്ങൾക്ക് ധാരാളം സാധ്യതകൾ ലഭിക്കുമെങ്കിലും ഇടുങ്ങിയ കനാലുകളിലൂടെയുള്ള യാത്രയിൽ ചിലപ്പോൾ കുരുക്ക് അനുഭവപ്പെട്ടേക്കാം. എന്നാൽ കുമരകത്താണ് യാത്രയെങ്കിൽ ആഢംബര റിസോർട്ടും പക്ഷി സങ്കേതവും യാത്രയിൽ ഉൾപ്പെടുത്താം.
ആലപ്പുഴ- ആലപ്പുഴ ഹൗസ് ബോട്ട് സഫാരി റൂട്ട് 1
ഒന്നാം ദിവസം; ഉച്ചയ്ക്ക് 12 മണിക്ക് ചെക്ക് ഇൻ ചെയ്‌ത് ക്രൂയിസിംഗ് ആരംഭിക്കുക. ഉച്ചയ്ക്ക് 1 മണിക്ക് കായലിൽ എത്തുക, അവിടെ ബോട്ട് നങ്കൂരമിട്ട് ഹൗസ് ബോട്ടിനുള്ളിൽ ഉച്ചഭക്ഷണം. പള്ളാത്തുരുത്തി പുഴ, പൂകൈത പുഴ, പുല്ലങ്ങാടി എന്നിവിടങ്ങളിൽ കാഴ്ചകൾ കാണാനോ ഫോട്ടോ സെഷനുകൾക്കോ വേണ്ടിയുള്ള യാത്ര ഉച്ചകഴിഞ്ഞ് 3 മണിക്ക് പുനരാരംഭിക്കും. വൈകുന്നേരം ഏകദേശം 5.30-6.00 ന് ക്രൂയിസ് അവസാനിക്കുന്നു, അവിടെ രാത്രി നങ്കൂരമിട്ട് അതിഥികൾക്ക് അത്താഴം, രാത്രി ഉറക്കം.
രണ്ടാം ദിവസം: പിറ്റേന്ന് രാവിലെ, പ്രഭാതഭക്ഷണത്തിന് ശേഷം ആരംഭിക്കുന്ന ക്രൂയിസ് ചേന്നംകേരി, കൈങ്കരി, പള്ളാത്തുരുത്തി, കുപ്പപ്പുറം തുടങ്ങിയ ചെറുഗ്രാമങ്ങളിലൂടെ കടന്ന് ഒടുവിൽ ആലപ്പുഴയിൽ എത്തും.
ആലപ്പുഴ- ആലപ്പുഴ ഹൗസ് ബോട്ട് സഫാരി റൂട്ട് 2
ഒന്നാം ദിവസം: ഉച്ചയ്ക്ക് 12 മണിക്ക് ആലപ്പുഴയിൽ ചെക്ക് ഇൻ ചെയ്യുക, പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ വേദിയായ പുന്നമട തടാകത്തിലൂടെ ക്രൂയിസിംഗ് ആരംഭിക്കുക. വേമ്പനാട് കായലിലെ ജലാശയങ്ങളിൽ പ്രവേശിച്ച് 400 വർഷം പഴക്കമുള്ള പള്ളി സന്ദർശിക്കുക, വള്ളംകലി കാണുക.
ഉച്ചഭക്ഷണം ഹൗസ് ബോട്ടിൽ നിന്ന് കഴിക്കും. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച പഴയ തടി ഭവനമായ ചാവറ ഭവനം സന്ദർശിക്കുക. ഒടുവിൽ മൂന്നാറ്റുമുഖത്ത് രാത്രി ഹൗസ് ബോട്ട് നങ്കൂരമിടും.
രണ്ടാം ദിവസം: പിറ്റേന്ന് രാവിലെ എസ്എൻഡിപി കനാൽ, കുപ്പപ്പുറം, വിളക്കുമരം തോട് വഴി ജെട്ടിയിലെത്തും. രാവിലെ 9.30ന് ആലപ്പുഴയിൽ ചെക്ക് ഔട്ട് ചെയ്യുന്നതോടെ യാത്ര സമാപിക്കും.
ആലപ്പുഴയിലെ ചെക്ക് ഇൻ ചെക്കൗട്ട് സ്ഥലങ്ങൾ
ആലപ്പുഴ കായലിൽ, വിവിധ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് പോയിന്‍റുകൾ ഉണ്ട്.
നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്‍റും സ്റ്റാർട്ടിംഗ് പോയിന്‍റും
പുന്നമട ജെട്ടി
പള്ളാത്തുരുത്തി
കൈനകരി
നെടുമുടി
കാവാലം
കായിപ്പുറം
മുഹമ്മ
കണ്ണങ്കര & തണ്ണീർ മുക്കം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












