Search
  • Follow NativePlanet
Share
» »ആലപ്പുഴ ഹൗസ് ബോട്ട് യാത്ര; റൂട്ട് പോയാൽ എല്ലാം പോയി! കിടിലൻ കാഴ്ചകൾക്ക് ഈ വഴി പോകണം

ആലപ്പുഴ ഹൗസ് ബോട്ട് യാത്ര; റൂട്ട് പോയാൽ എല്ലാം പോയി! കിടിലൻ കാഴ്ചകൾക്ക് ഈ വഴി പോകണം

ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്ര; ഒരുപക്ഷേ, കേരള വിനോദസഞ്ചാരത്തിൽ ഏറ്റവുമധികം ആളുകൾക്ക് പരിചയം കെട്ടുവള്ളത്തിലെ യാത്രയും ആലപ്പുഴയിലെ കനാലുകളും ആയിരിക്കും. ആലപ്പുഴയിലൊന്നു കറങ്ങാൻ വേണ്ടി മാത്രം കേരളത്തിലെത്തുന്ന നിരവധി സഞ്ചാരികളുണ്ട്. എന്നാൽ തൊട്ടടുത്തായിട്ടും ആലപ്പുഴ കാണാൻ കഴിയാത്തവും ഒത്തിരിയുണ്ട്. ആലപ്പുഴയിൽ പല ആക്ടിവിറ്റികൾ ചെയ്യാമെങ്കിലും നിർബന്ധമായും പരീക്ഷിച്ചിരിക്കേണ്ടത് ഹൗസ് ബോട്ട് യാത്ര തന്നെയാണ്.

ഹൗസ് ബോട്ട് യാത്രകൾക്ക് ഒരുങ്ങുമ്പോൾ പ്രധാനമായും ആളുകൾ ചോദിക്കുന്നത് ഏത് റൂട്ട് തിരഞ്ഞെടുക്കണം എന്നതാണ്. പലപ്പോഴും പാക്കേജിന്‍റെ ഭാഗമായി ഉള്ള റൂട്ടാണ് തരുന്നതെങ്കിലും ചില പാക്കേജുകളിൽ നിങ്ങൾക്കും റൂട്ട് തിരഞ്ഞെടുക്കാം.ഇതാ ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രകൾക്ക് പറ്റിയ റൂട്ടുകൾ ഏതൊക്കെയെന്ന് നോക്കാം.

ആലപ്പുഴ- കുമരകം റൂട്ട്

ബോട്ട് യാത്രകൾക്ക് പറ്റിയ, മനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന റൂട്ടുകളിലൊന്നാണ് ആലപ്പുഴ- കുമരകം റൂട്ട്. വേമ്പനാട് കായലിന്‍റെ തീരത്തുകൂടിയുള്ള യാത്രയാണ് ഇതിന്‍റെ ആകർഷണം. നിരവധി റിസോർട്ടുകളുടെ സമീപത്തു കൂടിയുള്ള യാത്രയിൽ മനോഹരമായ ഒരുപാട് കാഴ്ചകൾ കാണാം. ഇതുകൂടാതെ കുമരകം പക്ഷിസങ്കേതവും ഇവിടെ കാണാനുള്ള കാഴ്ചയാണ്. കനാലുകൾ, വെള്ളക്കെട്ടുകൾ എന്നിങ്ങനെ നിരവധി കാഴ്ചകളും ഇവിടെ കാണാനുണ്ട്.

ആലപ്പുഴ- കുട്ടനാട്

ആലപ്പുഴ ബോട്ട് യാത്രയിൽ തിരഞ്ഞെടുക്കാൻ പറ്റിയ മറ്റൊരു റൂട്ടാണ് ആലപ്പുഴ- കുട്ടനാട്. നെൽപ്പാടങ്ങളാണ് ഇവിടുത്തെ ആകർഷണം. ഗ്രാമീണ കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. നെൽകൃഷിയും പാടങ്ങളും അവിടുത്തെ വീടുകളും രീതികളും ഒക്കെ പരിചയപ്പെട്ട് പോകുന്ന യാത്രയിൽ ഈ പ്രദേശത്ത് സമുദ്രനിരപ്പിന് താഴെ എങ്ങനെയാണ് കൃഷി ചെയ്യുന്നതെന്ന് മനസ്സിലാക്കാം. കുട്ടിനാടിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കുന്ന കാര്യങ്ങളും ചിത്രങ്ങളിലൂടെ മാത്രം പരിചയപ്പെട്ട ഇടങ്ങളും നേരിട്ട് മനസ്സിലാക്കുവാനുള്ള അവസരം കൂടിയാണിത്.

ആലപ്പുഴ- തോട്ടപ്പള്ളി

ഹൗസ് ബോട്ടിങ്ങിന് പറ്റിയ മറ്റൊരു റൂട്ടാണ് ആലപ്പുഴ- തോട്ടപ്പള്ളി. വലിയ പാക്കേജുകളിൽ വരുന്ന പല ഹൗസ് ബോട്ടുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. ഈ ഭാഗത്തെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടുള്ള യാത്രയായതിനാൽ നല്ല അനുഭവമായിരിക്കും. ചവറ ഭവനം, ബുദ്ധക്ഷേത്രം, ചമ്പക്കുളം പള്ളി തുടങ്ങിയ സ്ഥലങ്ങളാണ് ഈ യാത്രയിൽ കാണുന്നത്.

ഹൗസ് ബോട്ട് വാടകയ്ക്ക് എടുക്കാൻ പറ്റിയ സമയം

വർഷം മുഴുവനും ആലപ്പുഴിൽ ഹൗസ് ബോട്ടുകൾ ലഭ്യമാണ്. ഏതു സീസണിൽ വന്നാലും നിങ്ങൾക്ക് ഇവിടെ ഹൗസ് ബോട്ടിൽ യാത്ര ചെയ്യാം. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇവിടുത്തെ ഏറ്റവും തിരക്കേറിയ സമയം. വിദേശികളും ആഭ്യന്തര സഞ്ചാരികളും ഈ സമയത്ത് ഇവിടെ വരുന്നു. മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നല്ലതാണെങ്കിലും മഴ ചതിച്ചേക്കാം. മഴക്കാലം ഓഫ് സീസൺ ആയതിനാൽ ഈ സമയത്ത് താങ്ങാവുന്ന നിരക്കിൽ നിങ്ങൾക്ക് ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാൻ കഴിയും.

ഹൗസ് ബോട്ട് യാത്ര എത്ര നേരം വേണം

ഒരു പകൽ തുടങ്ങി ഒരാഴ്ച വരെ നീളുന്ന ഹൗസ് ബോട്ട് പാക്കേജുൾ ലഭ്യമാണ്. എന്നാൽ ഒരു രാത്രിയും രണ്ട് പകലും നീളുന്ന പാക്കേജ് എടുക്കുന്നതാണ് നല്ലത്. അങ്ങനെയാണെങ്കിൽ കായലിന്‍റെ രണ്ടു ഭാവങ്ങളും ആസ്വദിക്കുകയും ഒരു രാത്രി ബോട്ടിൽ ചിലവഴിച്ച് ആ അനുഭവവും സ്വന്തമാക്കാം. ഇതിൽ കൂടുതൽ സമയമെടുത്താൽ ഹൗസ് ബോട്ട് യാത്ര നിങ്ങളെ മുഷിപ്പിച്ചേക്കും. കാഴ്ചകൾക്ക് ആവർത്തന വിരസത തോന്നുവാനും സാധ്യതയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+