ഓളങ്ങൾക്കനുസരിച്ച് കായലിന്‍റെ നീളത്തിലൂടെ ഒരു യാത്ര. തെങ്ങിന് തോപ്പുകൾ നിറഞ്ഞു നിൽക്കുന്ന കരയും കായലിനോട് ഇറങ്ങിയുള്ള വീടുകളും ശിക്കാരവള്ളങ്ങളും ഇടത്തോടുകളും കണ്ട് ഒരു കെട്ടുവള്ള യാത്ര. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന, കനാലുകളുടെയും കായലുകളുടെയും നാടായ ആലപ്പുഴ എന്നും ലോകസഞ്ചാരികൾക്ക് കൗതുകമാണ്. തൃശൂരിൽ നിന്നു വരുന്ന സാധാരണ മലയാളിക്കും ഉത്തർപ്രദേശിൽ നിന്നു വരുന്ന യാത്രക്കാരനും ഫ്രാൻസിൽനിന്ന് വരുന്ന ലോകസഞ്ചാരിക്കും ആലപ്പുഴ ഒരുക്കുന്ന വൈവിധ്യം കെട്ടുവള്ളത്തിലെ യാത്രയാണ്.
ആലപ്പുഴയുടെ കായലോര ജീവിതത്തിന്‍റെ നേർക്കാഴ്ചകളും അനുഭവങ്ങളും യാഥാർത്ഥ്യവും കാണാൻ സാധിക്കുന്നത് കെട്ടുവള്ളയാത്രയിലാണ്. അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾക്കൊപ്പം ഗ്രാമീണഭംഗിയും സാധാരണക്കാരുടെ ജീവിതങ്ങളും മറ്റൊരു നാടിനും നല്കാൻ കഴിയാത്ത കാഴ്ചകളുമെല്ലാം ഇവിടെ കാണാം. നേരവും കാലവും നോക്കാതെ സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് ആലപ്പുഴയെങ്കിലും കെട്ടുവള്ള യാത്രയെ അതിന്‍റെ പൂർണ്ണതയിൽ ആസ്വദിക്കാൻ വരേണ്ട ഒരു സമയമുണ്ട്.
ആലപ്പുഴയുടെ കാഴ്ചകൾ പലവിധത്തിൽ നമുക്ക് ആസ്വദിക്കാം. കേരള ജലഗതാഗതവകുപ്പിന്‍റെ യാത്രാ ബോട്ടിൽ കയറി കോട്ടയം- ആലപ്പുഴ യാത്ര നടത്തിൽ പ്രധാന കാഴ്ചകളും ഇടങ്ങളും കണ്ടുവരാം. കൈനകരി വഴി ബസിൽ ഒരു യാത്ര പോയാൽ കുറഞ്ഞ ചെലവിൽ ആലപ്പുഴയുടെ ഗ്രാമീണഭംഗിയും വയലുകളും പുഴകളും ഒക്കെ ആസ്വദിക്കാം. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ ആലപ്പിയുടെ തനത് ഭംഗി കാണണമെങ്കിൽ കെട്ടുവഞ്ചിയിൽ തന്നെ പോകണം.
എന്തുകൊണ്ട് സെപ്റ്റംബർ
മഴക്കാലം ഒഴികെയുള്ള സമയം ആലപ്പുഴ സന്ദര്‍ശിക്കാൻ പറ്റിയ സമയം ആണ്. മഴക്കാലത്ത കായലിലെ ജനനിരപ്പും മഴയും ഒക്കെ കാരണം യാത്ര സാധ്യമായേക്കില്ല. അതുകൊണ്ടു തന്നെ മഴ കുറഞ്ഞു തുടങ്ങുന്ന സെപ്റ്റംബർ മുതൽ ഇവിടെ കെട്ടുവള്ള യാത്രകൾക്ക് ധൈര്യമായി വരാം. സെപ്റ്റംബർ പകുതിയോടു കൂടി ഇവിടെ സീസൺ ആരംഭിക്കും. പിന്നീട് ഫെബ്രുവരി വരെയുള്ള സമയത്ത് ധൈര്യമായി ഇവിടേക്ക് വരാം.
മികച്ച കാലാവസ്ഥ
മഴ മാറി തണുപ്പു വെയിലും ഇടകലർന്ന കാലാവസ്ഥയാണ് സെപ്റ്റംബർ മാസത്തിൽ ഇവിടെ അനുഭവപ്പെടുക. പകൽ പുരവഞ്ചിയിൽ യാത്ര ചെയ്യുവാനും നീണ്ട പകലിൽ ആലപ്പുഴ എക്സ്പ്ലോർ ചെയ്യുവാനും ഈ സമയമാണ് നല്ലത്. 17- 32 ഡിഗ്രിക്കിടയിലായിരിക്കും ഈ സമയത്തെ താപനില എന്നതിനാൽ പകൽ യാത്രകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.
സീസണിന് തുടക്കം
മഴ കഴിഞ്ഞ് വിദേശ സഞ്ചാരികളും ആഭ്യന്തര സഞ്ചാരികളും ഒക്കെ ആലപ്പുഴയിലേക്ക് എത്തിച്ചേരുവാൻ തുടങ്ങുന്ന സമയമാണിത്. പൊതുവേ ഒക്ടോബർ മാസത്തോടു കൂടിയാണ് ഇവിടെ സീസസൺ ആരംഭിക്കുന്നത് എന്നതിനാൽ വലിയ തിരക്കില്ലാതെ ആലപ്പുഴ എക്സ്പ്ലോർ ചെയ്യാം.
കുറഞ്ഞ നിരക്കിൽ ഹോട്ടലുകൾ
സീസൺ ആരംഭിക്കുന്നതിനു മുൻപായതിനാൽ സാമാന്യം ഭേദപ്പെട്ട നിരക്കിൽ സെപ്റ്റംബർ മാസത്തിൽ നിങ്ങൾക്ക് ഇവിട ഹോട്ടലുകൾ ലഭ്യമാകും. ഹോം സ്റ്റേകളിലും റിസോർട്ടുകളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ഈ സമയത്ത് ഇവിടെ താമസിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













