പരിചിതവും അപരിചിതവുമായ ദൈവങ്ങള്‍ കുടികൊള്ളുന്ന നിരവധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തില്‍. വിചിത്രമായ ആചാരങ്ങളുടെ പേരിലാണ് ചില ക്ഷേത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ബുള്ളെറ്റ് ബാബ പോലുള്ള വിചിത്രമായ ദൈവങ്ങളുടെ പേരില്‍ ശ്രദ്ധനേടിയ ക്ഷേത്രങ്ങളുമുണ്ട്. വിചിത്രമായ പ്രസാദങ്ങള്‍ ഭക്തരുടെ കൈകളിലേക്ക് വച്ച് നല്‍കുന്ന ക്ഷേത്രങ്ങളിലൂടെ നമുക്ക് ഒരു യാത്ര നടത്തിയാലോ?
മഞ്ച് മുരുകന്‍ ക്ഷേത്രം
കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന ക്ഷേത്രമാണ് ആലപ്പുഴയിലെ മഞ്ച് മുരുകന്‍ ക്ഷേത്രം. മഞ്ച് പോലുള്ള ബ്രാന്‍ഡഡ് ചോക്ലേറ്റുകളാണ് ഇവിടെ പ്രസാദമായി നല്‍കുന്നത്. നിരവധി ആളുകള്‍ അവരുടെ ആഗ്ര സഫലീകരണത്തിന് ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ശര്‍ക്കരയായിരുന്നു പണ്ട് കാലത്ത് ഇവിടുത്തെ പ്രസാദം
ചൈനീസ് കാളി ക്ഷേത്രം
കാളി എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍, ചൈനീസ് എന്ന് വ്യത്യസമൊന്നുമില്ല. ഒറ്റ കാളി മാത്രമേയുള്ളു. ആ കാളിയില്‍ നിന്നാണ് കല്‍ക്കട്ടയ്ക്ക് ആ പേര് ലഭിച്ചത് തന്നെ. കല്‍ക്കട്ടയിലെ ചൈന ടൗണില്‍ സ്ഥിതി ചെയ്യുന്ന ഒരു കാളി ക്ഷേത്രമാണ് ചൈനീസ് കാളി എന്ന് അറിയപ്പെടുന്നത്. ചൈനാ ടൗണില്‍ കൂടുതല്‍ ആളുകളും ചൈനീസ് വംശജര്‍ ആയതിനാല്‍ അവിടുത്തെ പ്രസാദത്തിനും ഒരു ചൈനീസ് സ്റ്റൈല്‍ വന്നു. ചൈനക്കാരുടെ നൂഡില്‍സ് ആണ് ഇവിടുത്തെ പ്രസാദം.

പറശ്ശിനിക്കടവ് ക്ഷേത്രം
Photo Courtesy: Sreelalpp
പറശ്ശിനിക്കടവ് ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് ക്ഷേത്രം ഏറെ പ്രശസ്തമാണ്. പറശ്ശിനിക്കടവിലെ മൂര്‍ത്തിയായ മുത്തപ്പന് ഏറ്റവും ഇഷ്ടം ഉണക്കമീനും കള്ളുമാണ്. അതിനാല്‍ ഭക്തര്‍ ഇതൊക്കെയാണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്. പൂജയ്ക്ക് ശേഷം ഇതൊക്കെ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. വന്‍പയര്‍ പുഴുങ്ങിയതും തേങ്ങപൂളുമാണ് ഇവിടുത്തെ പ്രസാദം.
ഖബീസ് ബാബ ക്ഷേത്രം
ഉത്തര്‍പ്രദേശിലെ ലക്നോവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ജീവിച്ചിരുന്ന ദിവ്യനായ ഖബീസ് ബാബയുടെ പേരില്‍ ആണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ ബാബയ്ക്ക് മദ്യം സമര്‍പ്പിച്ചാല്‍ തങ്ങളുടെ ആഗ്രഹം സഫലമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. വിഗ്രഹത്തില്‍ അര്‍പ്പിക്കുന്ന മദ്യം പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്യും.

കര്‍ണിമാത ക്ഷേത്രം
Photo Courtesy: Ryan
കര്‍ണിമാത ക്ഷേത്രം
രാജസ്ഥാനിലെ ബീക്കനീറില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എലികളെ ആരാധിക്കുന്നതിലൂടെ പ്രശസ്തി നേടിയ ഈ ക്ഷേത്രത്തിലെ പ്രസാദത്തിനുമുണ്ട് പ്രത്യേകത. എലി നക്കിയ പാലാണ് ഇവിടെ പ്രസാദമായി നല്‍കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











