Search
  • Follow NativePlanet
Share
» »വെറും ഹംപിയല്ല, ഹംപി ഫെസ്റ്റിവൽ!

വെറും ഹംപിയല്ല, ഹംപി ഫെസ്റ്റിവൽ!

By Maneesh

വിജയ നഗര സാമ്രാജ്യത്തിന്റെ സുവർണകാലഘട്ടം മൂന്ന് ദിവസം അനുഭവിക്കാൻ ഒരു അവസരം കിട്ടിയാൽ നിങ്ങൾ പോകുമോ? ഇല്ലെന്ന് പറയുന്നവർ തീർച്ചയായും വിജയനഗര സാമ്രാജ്യത്തത്തെക്കുറിച്ച് അജ്ഞാരായിരിക്കും. കാരണം ഇന്ത്യ കണ്ട മഹത്തായ രാജഭരണ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു വിജയനഗര സാമ്രാജ്യത്തിന്റെ കാലഘട്ടം. അതിന്റെ മഹിമ മനസിലാക്കണമെങ്കിൽ ആ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകൾ മാത്രം കണ്ടറിഞ്ഞാൽ മതിയാകും. കർണാടകയിലെ ഹംപിയിൽ പോയാൽ നിങ്ങൾക്ക് കാണാനാകും വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകൾ.

ഹംപി സന്ദർശിക്കുമ്പോൾ 2014 ജനുവരി 10, 11, 12 തീയ്യതികളിൽ സന്ദർശിക്കുന്നത് വളരെ നല്ല ഒരു ആശയമായിരിക്കും. കാരണം ഈ ദിവസങ്ങളിലാണ് ഈ വർഷത്തെ ഹംപി ഫെസ്റ്റിവൽ നടക്കുന്നത്. കർണാടക സർക്കാരാണ് വളരെ വിപുലമായ രീതിയിൽ എല്ലാവർഷവും ഈ ഫെസ്റ്റിവൽ നടത്തുന്നത്.

കാര്യ പരിപാടികൾ

കന്നഡയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന നൃത്തങ്ങൾ, പാവക്കൂത്ത്, വെടിക്കെട്ട്, നാടകം, തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെയാണ് എല്ലാവർഷവും ഈ ഫെസ്റ്റിവൽ ആഘോഷിക്കുന്നത്. ഇത് കൂടാതെ വിവിധ വാദ്യമേളങ്ങളും ഫെസ്റ്റിവലിന് കൊഴുപ്പുകൂട്ടും. അപ്പോൾ മറക്കേണ്ട ജനുവരി 10 മുതൽ 12 വരെയുള്ള തീയ്യതികൾ.

കർണാടകയെ അറിയണോ, ഹംപിയിലേക്ക് വരു...

ഹംപി വെറും ഹംപിയല്ല യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് ഹംപി. ‌ ഹംപി ഫെസ്റ്റിവലിന് പോയാ‌ൽ കർണാടകയുടെ പൈതൃകം സഞ്ചാരികൾക്ക് അനുഭവിച്ച് അറിയാം. ജനങ്ങളും ആനകളും കുതിരകളുമൊക്കെ ആഢംബരത്തോടെയാണ് ഈ ദിവസങ്ങളിൽ ഇവിടെ പ്രത്യേക്ഷപ്പെടാറുള്ളു. വിജയനഗര സാമ്രാജ്യ കാലഘട്ടത്തിലെ ആഢംബര പ്രൗഢിയോടെ എന്ന് വേണമെങ്കിൽ പറയാം. ഇത് കണ്ടാൽ നിങ്ങൾ പറയും ഹംപി വെറും ഹംപിയല്ല എന്ന്.

വിരുപക്ഷ ക്ഷേത്രം

ഹംപി ഫെസ്റ്റിവലിന് പോകുമ്പോൾ വിരുപക്ഷ ക്ഷേത്രത്തെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്. രാജമാർഗ എന്നാണ് മുൻപ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ഹംപിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിജയനഗര കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഈ ദിവസങ്ങളിൽ അലങ്കരിക്കപ്പെടും.

ആ... ലാപനം

നൃത്തത്തേയും സംഗീതത്തേയും സ്നേഹിക്കുന്നവർ ഹംപി ഫെസ്റ്റിവൽ ഒരിക്കലും ഒഴിവാക്കരുത്. കാരണം ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിക്കും.

ഇക്കൊല്ലം എങ്ങനെ?

ഈ വർഷത്തെ ഹംപി ഫെസ്റ്റിവലിന് കർണാടക സർക്കാർ ചെലവിടുന്നത് 6 കോടിയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്നതോടെ 2014ലെ ഹംപി ഫെസ്റ്റിവലിന് തുടക്കമാകും.

ഹംപിയിൽ എത്തിയാ‌ൽ പോകേണ്ടുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം,

സൊനാന ചത്വരം

സൊനാന ചത്വരം

കരിങ്കല്‍പ്പാളികളാല്‍ നിര്‍മ്മിച്ച ഉയരമേറിയ ചുമരുകളുള്ള ചത്വരമാണ് സെനാന. രാജുകുടുംബത്തിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളു. അവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരാതിരിക്കാനാണ് ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Dr Murali Mohan Gurram

ആനപന്തി

ആനപന്തി

അന്തപ്പുരം ഉള്‍ക്കൊള്ളുന്ന സെനാന ചത്വരത്തിന് പുറത്തായിട്ടാണ് ആനപ്പന്തിയുള്ളത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ആനകള്‍ക്കുള്ള വിശ്രമസ്ഥലമായിരുന്നു ഇത്. ഇന്തോ - ഇസ്ലാമിക് വാസ്തുവിദ്യാ രീതി സമന്വയിപ്പിച്ചാണ് ആനപ്പന്തി നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Bjørn Christian Tørrissen

കരിങ്കൽ കനാലുകൾ

കരിങ്കൽ കനാലുകൾ

ഹംപിയിലെ പ്രമുഖ കൊട്ടാരങ്ങളെയും ക്ഷേത്രങ്ങളെയും കൃഷിഭൂമികളെയുമെല്ലാം ബന്ധിപ്പിക്കുന്ന തരത്തില്‍ പണികഴിപ്പിച്ച കനാലുകള്‍ വിസ്മയിപ്പിക്കുന്നവയാണ്. ഇവയില്‍ ഏറെയും വിജയനഗര രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ചവയാണ്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Dr Murali Mohan Gurram

ഹസാരെ രാമക്ഷേത്രം

ഹസാരെ രാമക്ഷേത്രം

കൊട്ടാരവളപ്പിന് മധ്യത്തിലായിട്ടാണ് ഹസാര രാമ ക്ഷേത്രമുള്ളത്, ഹംപിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ക്കും മറ്റുമാണ് ഈ ഭാഗം ഉപയോഗിച്ചിരുന്നത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Dineshkannambadi

ശശിവേകലു ഗണേശ ക്ഷേത്രം

ശശിവേകലു ഗണേശ ക്ഷേത്രം

ഹേമകുട കുന്നിന് താഴെയായിട്ടാണ് ശശിവേകലു ഗണേശ ക്ഷേത്രമുള്ളത്. 8അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ശശിവേകലു എന്നുവെച്ചാല്‍ കടുക് മണിയെന്നാണ് അര്‍ത്ഥം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Tania Dey

വിരുപാക്ഷ ക്ഷേത്രം

വിരുപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രവും ഹംപിയുടെ വിസ്മയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നയിടമാണ്. ശിവനും പമ്പാ ദേവിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. ഒന്‍പത് നിലയിലായി അമ്പത് മീറ്റര്‍ നീളമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Jirijindra

ആഞ്ജനാദ്രി

ആഞ്ജനാദ്രി

ഹനുമാന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ആഞ്ജനാദ്രിയില്‍ മനോഹരമായ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ട്. മലയുടെ ഏറ്റവും മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 570 പടികള്‍ കയറിവേണം ഇവിടെയെത്താന്‍. ഈ ഭാഗം കുരങ്ങന്മാരുടെ വിഹാരകേന്ദ്രം കൂടിയാണ്. ഹംപി സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ആഞ്ജനാദ്രി. കൂടുതൽ വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+