Search
  • Follow NativePlanet
Share
» »ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍

ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്ന്... ഇന്നും മുടക്കമില്ലാതെ പൂജകള്‍ നടക്കുന്ന ദൈവ സ്ഥാനം.. എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ഈ ക്ഷേത്രത്തിന്

കാലങ്ങള്‍ പിന്നോട്ട് ചെന്നു നോക്കിയാല്‍ വിശ്വാസങ്ങളു‌‌ടെ കാര്യത്തില്‍ അമ്പരപ്പിക്കുന്ന ചരിത്രമുള്ള നാടാണ് നമ്മുടേത്. ഒരു പക്ഷേ, ഇന്നത്തേക്കാള്‍ അധികം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം അന്നുണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കുവാന്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യമേറെ കല്പിക്കുന്ന നമ്മുടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്ന്... ഇന്നും മുടക്കമില്ലാതെ പൂജകള്‍ നടക്കുന്ന ദൈവ സ്ഥാനം.. എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ഈ ക്ഷേത്രത്തിന്. പരിചയപ്പെടാം അംബര്‍നാഥ് ക്ഷേത്രത്തെ...

അംബര്‍നാഥ് ക്ഷേത്രം

അംബര്‍നാഥ് ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായാണ്
അംബര്‍നാഥ് ക്ഷേത്രം അറിയപ്പെടുന്നത്. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പുരാതന ശിവാലയമെന്ന് പ്രാദേശികമായും അംബരേശ്വരര്‍ ക്ഷേത്രമെന്ന് വ്യാപകമായും ഇവിടം അറിയപ്പെടുന്നു. ആകാശത്തിന്‍റെ നാഥന്‍ അല്ലെങ്കില്‍ ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്‍നാഥന്‍ എന്ന വാക്കിനര്‍ത്ഥം. വാല്‍ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.

PC:Sairajpawaskar18

വനവാസക്കാലത്ത് ഒറ്റ രാത്രിയില്‍

വനവാസക്കാലത്ത് ഒറ്റ രാത്രിയില്‍

എഡി 1060 ല്‍ ശിലഹാരാ രാജാവായിരുന്ന ഛിത്രരാജ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ധാരാളം ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ വനവാസക്കാലത്ത് പാണ്ഡവര്‍ ഒറ്റ രാത്രികൊണ്ടാണ് ഈ വലിയ ഒരു കല്ലില്‍ നിന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് അവിടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പോലെ മറ്റൊരു ക്ഷേത്രം ലോകത്ത് നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്.
PC: Abhijit.dalvi29

ആകാശത്തിലേക്ക് തുറക്കുന്ന മേല്‍ക്കൂര

ആകാശത്തിലേക്ക് തുറക്കുന്ന മേല്‍ക്കൂര

മാത്രമല്ല, പാണ്ഡവര്‍ക്ക് തങ്ങളുടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിന്‍റെ തെളിവുകളാണ് ഇന്നും ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളിലെ പൂര്‍ത്തിയാക്കാത്ത മേല്‍ക്കൂര. ഇതു കൂടാതെ പാണ്ഡവര്‍ കടന്നു പോയ ഒരു കിലോമീറ്റര്‍ ദൂരമുള്ള ഒരു തുരങ്കവും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഇന്നത് അടച്ചിട്ട നിലയിലാണ്.

PC:Sairajpawaskar18

കാവല്‍ നില്‍ക്കുന്ന രണ്ട് നന്ദികള്‍

കാവല്‍ നില്‍ക്കുന്ന രണ്ട് നന്ദികള്‍

ക്ഷേത്രത്തിന്റെ വാസ്തുവിദ്യ പ്രധാനമായും ഹേമദ്പന്തി ശൈലിയിലാണ്. ക്ഷേത്രത്തിന്റെ പുറം ഭിത്തികൾ കറുത്ത പാറയിൽ വളരെ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നന്ദികൾ കാണാം. ഗർഭ ഗൃഹ എന്ന പ്രധാന മുറിയിൽ സ്വയംഭൂ ആയ ശിവലിംഗം കാണാം. 30 പടികള്‍ ഇറങ്ങി വേണം ഈ ശ്രീകോവിലിലേക്ക് കടക്കുവാന്‍. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദില്‍വാര ക്ഷേത്രങ്ങളോട് സാമ്യമുള്ളതാണ് ഇതിന്‍റെ നിര്‍മ്മാണ ശൈലി എന്നാണ് കരുതപ്പെടുന്നത്.

PC:Rachna 13

ബ്രഹ്മാവും അംബരേശ്വരനും

ബ്രഹ്മാവും അംബരേശ്വരനും

ബ്രഹ്മാവിന്‍റെ രണ്ടു പ്രാധാന്യമുളള രൂപങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാം. പുറം മതിലിൽ കൊത്തിയെടുത്ത ബ്രഹ്മദേവന്റെ ഒരു മികച്ച ശിൽപവും, ശിവനും വിഷ്ണുവും ബ്രഹ്മാവും സൂര്യനും ഒരുമിച്ച് ഏകദൈവമായി ചിത്രീകരിച്ചിരിക്കുന്ന ഹരി-ഹര-പിതാമഹ-സൂര്യന്റെ അപൂർവമായ ഒരു മൂർത്തി രൂപവും ആണിവിടെ ഉള്ളത്.
PC:SMU Central University Libraries

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

മഹാശിവരാത്രിയിലും ശ്രാവണി സോമത്തിലും ശിവക്ഷേത്രം ഭക്തരെക്കൊണ്ട് നിറയും. മഹാശിവരാത്രിയോടനുബന്ധിച്ച് 4 ദിവസം അംബരനാഥിൽ ഒരു വലിയ മേളയുണ്ട്. ഇത് മഹാശിവരാത്രിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുകയും മഹാശിവരാത്രി കഴിഞ്ഞ് ഒരു ദിവസം തുടരുകയും ചെയ്യുന്നു.

PC:Abhijit.dalvi29

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നച്. അംബർനാഥ് ഈസ്റ്റിൽ നിന്ന് നിങ്ങൾക്ക് ഓട്ടോ വഴിയും ക്ഷേത്രത്തിലെത്താം. 50 കിലോമീറ്റര്‍ അകലെയുള്ള മുംബൈ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

PC:Abhijit.dalvi29

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+