Search
  • Follow NativePlanet
Share
» »വേഗതയിൽ വന്ദേ ഭാരത്, നിരക്കിൽ പേടിപ്പിക്കില്ല, വരുന്നു അമൃത് ഭാരത് ട്രെയിൻ

വേഗതയിൽ വന്ദേ ഭാരത്, നിരക്കിൽ പേടിപ്പിക്കില്ല, വരുന്നു അമൃത് ഭാരത് ട്രെയിൻ

രാജ്യത്തെ യാത്രാരീതികളും ശൈലികളും തന്നെ മാറ്റിമറിച്ച് വന്നവയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. വേഗത്തിൽ സുരക്ഷിതമായ യാത്ര നല്കുന്ന വന്ദേ ഭാരത് ജനങ്ങള്‍ ഏറ്റെടുത്തതും വളരെ പെട്ടന്നാണ്. ഇപ്പോഴിതാ,വന്ദേ ഭാരതിന് പിന്നാലെ അമൃത് ഭാരത് ട്രെയിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ദീർഘദൂര യാത്രകൾ ലക്ഷ്യമിട്ടു വരുന്ന അമൃത് ഭാരതിന്‍റെ പരീക്ഷണ ഓട്ടം തുടരുകയാണെന്നാണ് റിപ്പോർട്ട്.

വന്ദേ സാധാരൺ എന്ന പേരിലായിരുന്നു ഈ ട്രെയിൻ അറിയപ്പെട്ടിരുന്നതെങ്കിലും ഉദ്ഘാടനത്തിനു മുൻപേ അമൃത് ഭാരത് എന്ന പേരിലേക്ക് മാറുകയായിരുന്നു എന്ന് സമയം മലയാളം റിപ്പോർട്ട് ചെയ്തു. കൂടുതൽ വേഗതയും അതിനൊത്ത ടിക്കറ്റ് നിരക്കുകമാണ് വന്ദേ ഭാരത് ഈടാക്കുന്നതെങ്കിൽ വന്ദേ ഭാരതിന്‍റെ വേഗതയിൽ കുറഞ്ഞ നിരക്കിലുള്ള യാത്രയാണ് അമൃത് ഭാരത് ട്രെയിനുകൾ നല്കുന്നതെന്നാണ് റിപ്പോർട്ട്.

Amrit Bharat Train

രാജ്യത്തെ തിരക്കേറിയ റൂട്ടുകളിൽ സൂപ്പർ ഫാസ്റ്റ് ട്രെയിനായി സർവീസ് ആരംഭിക്കാനാണ് അമൃത് ഭാരത് ലക്ഷ്യമിടുന്നത്. മെട്രോ നഗരങ്ങളിലെ തൊഴിലാളികൾ അടക്കമുള്ളവരെ ആകർഷിക്കാനാകും ഈ സർവീസിനെന്നാണ് കരുതുന്നത്. വന്ദേ ഭാരത് എക്സ്പ്രസുമായി അമൃത് ഭാരതിനുള്ള പ്രധാന വ്യത്യാസം അതിന്‍റെ എയർകണ്ടീഷൻ തന്നെയാണ്.

ചെലവ് കുറഞ്ഞതും കൂടുതൽ ദൂരം സഞ്ചരിക്കുന്നതുമായ ഒരു നോൺ എസി സ്ലീപ്പർ കം അൺറിസർവ്ഡ് ക്ലാസ് സർവീസായാണ് റെയിൽവേ അമൃത് ഭാരത് സർവീസിനെ അവതരിപ്പിക്കുക. ത്രീ ടയർ സ്ലീപ്പർ കോച്ചുകളും റിസർവേഷൻ വേണ്ടാത്ത ജനറൽ കോച്ചുകളും മാത്രമേ അമൃത് ഭാരത് ട്രെയിനിൽ കാണുകയുള്ളൂ. 22 കോച്ചുകളുള്ള ആദ്യ ട്രെയിനാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടാമത്തെ ട്രെയിനും ഉടൻ വരുമെന്നാണ് കരുതുന്നത്.

മുന്നിലും പിന്നിലുമായി രണ്ട് ഇലക്ട്രിക് എൻജിൻ ഉള്ള അമൃത് ഭാരത് എക്സ്പ്രസ് പുഷ് പുള്‍ ട്രെയിൻ ആയിരിക്കും. അതുകൊണ്ടു തന്നെ വന്ദേ ഭാരത് പോലെ വേഗത്തിൽ വേഗത കൈവരിക്കാനും ഇതിന് സാധിക്കും. 1000 കിലോമീറ്ററിലധികം ദൂരമുള്ള യാത്രകൾക്കായി അല്ലെങ്കിൽ നിലവിലുള്ള സർവീസുകളുമായി യാത്ര ചെയ്യാൻ പത്ത് മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളിലേക്ക് സജ്ജീകരിച്ചിരിക്കുന്ന ദീർഘദൂര ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്. ഇവയുടെ വേഗത മണിക്കൂറില്‍ വേഗത മണിക്കൂറിൽ 110 മുതൽ 130 കി.മീ വരെയായിരിക്കും.

അമൃത് ഭാരത് ട്രെയിൻ റൂട്ട്

അമൃത് ഭാരത് ട്രെയിൻ റൂട്ട് ഏതൊക്കെയാണെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. എന്നാൽ മുംബൈ, പട്ന, ചെന്നൈ എന്നീ സെക്ഷനുകളിൽ അമൃത് ഭാരത് സർവീസുകൾ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചിത്തരഞ്ജൻ ലോക്കോ ഫാക്ടറിയിൽ എൻജിനുകളും ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ കോച്ചുകളും നിർമിക്കുന്നത്.

22 കോച്ചുകളുള്ള ട്രെയിനിൽ അതിൽ 12 കോച്ചുകൾ നോൺ എസി സ്ലീപ്പർ ക്ലാസ്, 8 ജനറൽ അൺറിസർവ്ഡ് ക്ലാസ്, 2 ലഗേജ് കോച്ചുകൾ എന്നിവയാണുള്ളത്. 1800 യാത്രക്കാർക്ക് ഒരു സമയം ഇതിൽ സഞ്ചരിക്കാൻ കഴിയും.

ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് അമൃത് ഭാരത് ട്രെയിൻ സർവീസ് നടത്തുക. സിസിടിവി ക്യാമറകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, സെൻസർ അധിഷ്‌ഠിത വാട്ടർ ടാപ്പുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഇലക്‌ട്രിക് ഔട്ട്‌ലെറ്റുകൾ, എൽഇഡി ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ എന്നിവയും ഓരോ സീറ്റിനും മൊബൈൽ ചാർജിങ് പോയിന്റും സജ്ജീകരിച്ചിരിക്കുന്നു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+