അനന്തഗിരി...സഞ്ചാരികളുടെ ട്രാവലിങ് ലിസ്റ്റില്‍ ഇനിയും എത്തിയിട്ടില്ലാത്ത ഒരിടം... വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ കാപ്പിത്തോട്ടങ്ങളും വെയിലും തണലും മാറിമാറി വരുന്ന കാലാവസ്ഥയും ഭൂമിയിലേക്ക് ഇറങ്ങി വരുന്ന മേഘങ്ങളും എല്ലാം ചേര്‍ന്ന് ഏതൊരു സഞ്ചാരിയെയും ഉന്മത്തനാക്കുന്ന ഇടം...വിശേഷണങ്ങള്‍ ഒന്നും പോരാ അനന്തഗിരിയെ വിശേഷിപ്പിക്കാന്‍ എന്നതാണ് സത്യം.
പൂര്‍വ്വഘട്ട മലനിരകള്‍ക്കിടയില്‍ നിന്ന് മലദൈവങ്ങള്‍ കാക്കുന്ന അനന്തഗിരിയിലേക്ക്...
എവിടെയാണിത് ?
കുന്നുകളും ഗുഹകളും ക്ഷേത്രങ്ങളും തടാകവും ചേര്‍ന്നയിടം
കനത്ത കാടിനോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ടുതന്നെ സാഹസികത തേടുന്നവരാണ് ഇവിടെ എത്തുന്നത്. വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയിലൂടെയുള്ള ട്രക്കിങ് മാത്രമല്ല, രാത്രിയിലെ ക്യാപിങ്ങും അതിന്റെ വിവരിക്കാനാവത്ത അനുഭവങ്ങളും ഇവിടം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു.
തെലുങ്കാനയിലെ പുരാതന ഇടം
അനന്തഗിരി കുന്നിലെത്തിയാല്‍
ടക്കുന്ന കാടുകള്‍ ഫോട്ടോഗ്രാഫോഴ്‌സിന് മികച്ച ഫ്രെയിമുകളാണ് നല്കുന്നത്. മാത്രമല്ല, ഇവിടെ സ്ഥിതി ചെയ്യുന്ന അനന്തഗിരി ക്ഷേത്രം തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ശ്രീ കൃഷ്ണന്റെ കാലം മുതല്‍ വിഷ്ണുവിനെ ഇവിടെ ആരാധിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, പുരാതനമായ ഒരു ജനവിഭാഗം ഇവിടെ താമസിച്ചിരുന്നു എന്നതിന്റെ സൂചനയായ ഗുഹകളും സ്മാരകങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.
നവാബ് നിര്‍മ്മിച്ച ക്ഷേത്രം
സന്ദര്‍ശിക്കാന്‍ പറ്റിയ സമയം
എത്തിച്ചേരാന്‍
വികാരാബാദാണ്. ഇവിടേക്ക് നേരിട്ടുള്ള ട്രെയിനുകള്‍ ലഭ്യമാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരം മാത്രമേ അനന്തഗിരി കുന്നുകളിലേക്കുള്ളൂ.
വിമാനമാര്‍ഗ്ഗം വരുന്നവര്‍ക്ക് ഹൈദരാബാദാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. വിമാനതാവളത്തില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെയാണ് അനനന്തഗിരിയുള്ളത്.
ഹൈദരാബാദ്, അമരാവതി തുടങ്ങിയ എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.



Click it and Unblock the Notifications













