Search
  • Follow NativePlanet
Share
» »ആൻഡമാനിൽ ഈ അപൂർവ്വ കാഴ്ച ഇനി സഞ്ചാരികൾക്ക് കാണാം,വമ്പൻ തീരുമാനവുമായി അധിക‍ൃതർ

ആൻഡമാനിൽ ഈ അപൂർവ്വ കാഴ്ച ഇനി സഞ്ചാരികൾക്ക് കാണാം,വമ്പൻ തീരുമാനവുമായി അധിക‍ൃതർ

ആൻഡമാൻ സ‍ഞ്ചാരികൾക്ക് കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഒരു ലോകമാണ്. പ്രകൃതിയും കടലും ആകാശവും ചേർന്നൊരുക്കിയിരിക്കുന്ന ഇവിടുത്തെ മനോഹര കാഴ്ചകൾക്ക് ഒരു പകരക്കാനേയില്ല! വൈവിധ്യമാര്‍ന്ന ദ്വീപുകളിലേക്കാണ് ഇവിടേക്ക് വരുന്ന സഞ്ചാരികൾ പോകുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ആള്‍ത്താമസമില്ലാത്ത ഏവ്സ് ഐലൻഡ് സന്ദർശകർക്കായി തുറക്കാൻ ഒരുങ്ങുകയാണ് അധികൃതര്‍.

ആൻഡമാൻ വിനോദസഞ്ചാരത്തിന് ശക്തി പകരുക എന്ന ഉദ്ദേശത്തിലാണ് കേന്ദ്ര ഭരണ പ്രദേശ അധികൃതർ , വടക്കൻ, മധ്യ ആൻഡമാൻ ജില്ലകളിൽ ജനവാസമില്ലാത്ത ഏവ്സ് ദ്വീപ് യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. നിലവിൽ താമസ സൗകര്യങ്ങളും മറ്റുമില്ലാത്ത ഇവിടെ പുതിയ തീരുമാനത്തിന്‍റെ ഭാഗമായി പുത്തൻ സൗകര്യങ്ങളും ലഭ്യമാക്കും.

Uninhabited Aves Island Soon Open For Visitors-

റിപ്പോർട്ടുകളനുസരിച്ച് ദ്വീപിന്‍റെ 2.75 ഹെക്ടർ ഭൂമിയുടെ ഒരു ഭാഗം പ്രാദേശിക ഭരണകൂടത്തിന്റെ ഉടമസ്ഥതയിലാണ്, ഇത് ടൂറിസം പദ്ധതിയുടെ വികസനത്തിനായി ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് പാട്ടത്തിന് നൽകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏവ്സ് ദ്വീപിൽ ഒരു പഞ്ചനക്ഷത്ര ഇക്കോ-ടൂറിസം റിസോർട്ടിനായി പദ്ധതികളും അണിയറയിൽ ആവിഷ്കരിച്ചിട്ടുണ്ട്.

പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലും ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) അടിസ്ഥാനത്തിലും പ്രവർത്തിക്കാനുദ്ദേശിക്കുന്ന ഈ സംരംഭത്തിന് 36 കോടി രൂപ നിക്ഷേപം ആവശ്യമാണെന്നാണ് റിപ്പോർട്ട്. 50 ഓളം മുറികളാണ്പഞ്ചനക്ഷത്ര ഇക്കോ-ടൂറിസം റിസോർട്ടിനുണ്ടായിരിക്കുക. പ്രാദേശിക സുവനീറുകൾക്കുള്ള ഷോപ്പിംഗ് ഏരിയ, ഗെയിം ഫിഷിംഗ്, സ്കൂബ ഡൈവിംഗ്, ഫോറസ്റ്റ് ട്രെക്കിംഗ്, പ്രകൃതി ക്യാമ്പിംഗ്, വെൽനസ് സെന്റർ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ റിസോർട്ട് വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Andaman Tourism

ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ആഗോള ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഇവിടെ എത്തിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഏവ്സ് ഐലൻഡ്

ആൻഡമാനിൽ എത്തുന്ന സഞ്ചാരികൾക്കു മുന്നിൽ മറഞ്ഞു കിടക്കുന്ന ലക്ഷ്യസ്ഥാനമാണ് ഏവ്സ് ഐലൻഡ്.നിറയെ തെങ്ങുകളുള്ള ഈ ദ്വീപ് ഇവിടെ അറിയപ്പെടുന്നതു തന്നെ കോക്കനട്ട് ഐലൻഡ് എന്ന പേരിലാണ്. മായാബന്ദർ പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഏവ്സ് ദ്വീപ് അതിന്റെ കാഴ്ചകളാൽ ആരെയും ഒന്നു വന്നു കണ്ടുപോകാൻ പ്രേരിപ്പിക്കുന്ന ഒരിടമാണ്.

ക്യാംപിങ് ചെയ്യാം

പെട്ടന്ന് വന്നു കണ്ട് പോകുന്നതിനേക്കാൾ ഒരു പകൽ പവിഴപ്പുറ്റുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകള്‌ കണ്ട്, തെങ്ങിൻ തോപ്പുകളിലൂടെയും വനങ്ങളിലൂടെയും സഞ്ചരിച്ച്, ട്രെക്കിങ് നടത്തി, ബീച്ചിൽ പോയി സമയം ആസ്വദിച്ച്, അസ്തമയം കണ്ട് ഒരു രാത്രി ഇവിടെ ചെലവഴിക്കുന്ന രീതിയിൽ ഇനി യാത്രകള് പ്ലാൻ ചെയ്യാം. രാത്രി ക്യാംപിങ്ങുകൾക്ക് ഏറെ അനുയോജ്യമാണ് ഇവിടം. ദ്വീപിന്‍റെ സതേൺ പോയിന്‍റിലെ ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി ദ്വീപ് പര്യവേക്ഷണം ചെയ്യാനും മറക്കരുത്.

പോർട്ട് ബ്ലെയറിൽ നിന്നും 140 കിലോമീറ്റർ ദൂരത്തിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മായാബന്ദറിൽ നിന്നും ഇവിടേക്ക് 3.5 കിലോമീറ്ററാണ് ദൂരം. 0.2 ചതുരശ്രകിലോമീറ്ററാണ് ദ്വീപിന്‍റെ വിസ്തൃതി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andaman travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+