ആറന്മുളയിൽ ഇത് വള്ളസദ്യയുടെ കാലമാണ്. 72 ദിവസം നീണ്ടു നിൽക്കുന്ന ആറന്മുള വള്ളസദ്യ ഒരു നാടിന്‍റെ മാത്രം ആഘോഷമല്ല. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വള്ളസദ്യ കാണാനും പങ്കെടുക്കുവാനുമായി എത്തുന്നു. സദ്യയിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിൽ പോലും ഈ സമയത്ത് നിരവധി ആളുകളാണ് ഇതിന്റെ ചിട്ടവട്ടങ്ങൾ കാണാനും ക്ഷേത്ര ദർശനത്തിനുമായി ആറന്മുളയിൽ എത്തുന്നത്.
പള്ളിയോടങ്ങളെയും കരക്കാരെയും സന്ദർശരെയും വിശ്വാസികളെയും സ്വീകരിക്കാൻ പമ്പാ നദിക്കരയിലെ പാർത്ഥസാരഥി ക്ഷേത്രം സജ്ജമാണ്. ഇതാ വള്ളസദ്യയുടെ കാലത്ത് ആറന്മുള ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും വാഹന ക്രമീകരണങ്ങളും പാർക്കിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി നോക്കാം. പൊതുഗതാഗത മാർഗ്ഗം ഉപയോഗിച്ച് എങ്ങനെ ആറന്മുളയിലെത്താമെന്നും അറിയാം.

ആറന്മുള വള്ളസദ്യ
ജൂലൈ 21 ന് ആരംഭിച്ച വള്ളസദ്യ ഒക്ടോബർ 2 വരെ 72 ദിവസമാണുള്ളത്. മലയാള മാസക്കണക്ക് നോക്കിയാൽ കർക്കിടകം 15 മുതൽ കന്നി 15 വരെ നീണ്ടു നിൽക്കുന്നതാണ് വള്ളസദ്യ. അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 നും ഉതൃട്ടാതി ജലമേള സെപ്റ്റംബർ 18നും നടക്കും.വള്ളസദ്യ വഴിപാടിന് ഊട്ടുപുരയിൽ പ്രവേശിക്കണമെങ്കിൽ വഴിപാടുകാരിൽ നിന്നോ വഴിപാട് നടക്കുന്ന പള്ളിയോടത്തിന്റെ കരനാഥന്മാരിൽനിന്നോ ലഭിക്കുന്ന പാസ് കൈവശം ഉണ്ടായിരിക്കണം.
ആറന്മുള പാർത്ഥ സാരഥി ക്ഷേത്രം, ഗതാഗത നിയന്ത്രണം
വള്ളസദ്യയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ ക്ഷേത്രത്തിലേക്കു പോകുന്നതിനും തിരികെപ്പോകുന്നതിനും വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആറന്മുളയിൽ പള്ളിയോടത്തെ സ്വീകരിക്കാനെത്തുന്നവർ പാത്രക്കടവു വഴി കടവിലെത്തണം. സ്വീകരിച്ചു വരുന്നവർ മതുക്കടവു വഴിയാണ് എത്തേണ്ടത്.
ക്ഷേത്രത്തിലേക്കു വരുന്ന വാഹനങ്ങൾ കിഴക്കേ നടവഴി വന്നു പടിഞ്ഞാറെ നടയിലൂടെയും തെക്കേ നടയിലൂടെയും പുറത്തേക്ക് പോകേണ്ടതാണ്. തറയിൽമുക്കു വഴിയും സുഗതകുമാരി റോഡ് (പൊലീസ് സ്റ്റേഷൻ റോഡ്) വഴിയും കിഴക്കേനട ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്. തറയിൽമുക്ക് ഭാഗത്തുനിന്നു കിഴക്കേനട ഭാഗത്തേക്ക് വരുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
കിഴക്കേനട ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ മെയിൻ റോഡ് ഭാഗത്തും വഞ്ചിത്ര റോഡിലും ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ പാർക്ക് ചെയ്യണം. സുഗതകുമാരി റോഡിൽ പാർക്കിങ് അനുവദിക്കുന്നതല്ല.ചെറിയ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, പഴയ പൊലീസ് സ്റ്റേഷൻ കോംപൗണ്ട്, ആനത്താവളം പുരയിടം എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .
ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരാൻ
പത്ത് കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനാണ് ആറന്മുള ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ചെങ്ങന്നൂർ, പന്തളം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നേരിട്ട് ബസ് ലഭിക്കും.
ചെങ്ങന്നൂരിൽ നിന്ന് മാവേലിക്കര- ചെങ്ങന്നൂർ- കോഴഞ്ചേരി റൂട്ടിൽ 9.7 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.
പത്തനംതിട്ടയിൽ നിന്ന് 15കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.മാവേലിക്കര-കോഴഞ്ചേരി ഹൈവേ വഴി വരുമ്പോൾ പാർഥ സാരഥി ക്ഷേത്രം ബസ് സ്റ്റോപ്പിലിറങ്ങിയാൽ 170 മീറ്റർ ദൂരം നടന്നാൽ മതിയാവും. ച
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












