വിലപിടിപ്പുള്ള ഒരു സെറാമിക്ക് പാത്രം കയ്യിൽ നിന്ന് വഴുതി തറയിൽ വീണ് പൊട്ടിത്തകർന്നാൽ നിങ്ങള്‍ എന്ത് ചെയ്യും? പൊട്ടിയ കഷണങ്ങള്‍ എവിടെയെങ്കിലും വലിച്ചെറിയും. അങ്ങനെ വലിച്ചെറിയപ്പെടേണ്ട പലതുമുണ്ടാകാം നിങ്ങളുടെ അടുക്കളയിൽ. പൂരപ്പറമ്പിൽ നിന്ന് വാങ്ങിയ നിറമുള്ള കുപ്പിവളകള്‍ നിങ്ങള്‍ എത്ര കാലം കൈകളിൽ അണിയും? അത് പൊട്ടിത്തകരുന്നത് വരെ. പൊട്ടിയ വളകള്‍ കൈകാലുകളിൽ തറയ്ക്കാതിരിക്കാന്‍ നിങ്ങൾ അവയൊക്കെ കുപ്പയിൽ കൊണ്ടിടും.
എന്നാൽ ഇവയൊന്നും പാഴ്വസ്തുക്കൾ അല്ലെന്ന് തിരിച്ചറിയാൻ നിങ്ങൾ ഒരു യാത്ര ചെയ്യണം. യാത്ര അങ്ങ് ഛണ്ഡിഗഢിലേക്കാണ്.
ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾക്ക് ഒരു തലസ്ഥാനം, അതാണ് ഛണ്ഡിഗഢ്. ചണ്ഡിഗഢിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ റോക്ക് ഗാർഡൻ. ഛണ്ഡിഗഢിൽ ക്യാപിറ്റോൾ കോംപ്ലക്സിന് സമീപത്തയാണ് വിസ്മയിപ്പിക്കുന്ന ഈ പാർക്ക് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
പാഴ്വസ്തുക്കൾക്കൊണ്ടൊരു വിസ്മയം
പാഴ്വസ്തുക്കൾക്കൊണ്ട് നിർമ്മിച്ച ശില്പങ്ങളാണ് ഈ പാർക്കിന്റെ ഏറ്റവും വലിയ ആകർഷണം. പൊട്ടിയ വളകള്‍, പാത്രങ്ങൾ, വയറുകള്‍, വാഹനത്തിന്റെ ഭാഗങ്ങള്‍, പൊട്ടിയ ഇലക്‌ട്രിക് സാധനങ്ങള്‍, ഫ്‌ളൂറസെന്റ് ട്യൂബ് തുടങ്ങി വീട്ടിലുണ്ടാകുന്ന അവശിഷ്‌ടങ്ങളെല്ലാം ഇവിടുത്തെ കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
നെക്ക് ചന്ദ്
നെക് ചന്ദ് എന്ന സിവിൽ എഞ്ചിനിയറാണ് ഈ ഉദ്യാനത്തിന്റെ ശിൽപ്പി. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നിർമ്മിച്ച ഈ ഉദ്യാനത്തിന് വെള്ളച്ചാട്ടങ്ങള്‍, കുളങ്ങള്‍, പാതകള്‍ എന്നിവ ഉള്‍പ്പെടുന്ന 14 വ്യത്യസ്‌ത അറകളാണ് ഉള്ളത്. നാല്‍പതേക്കറോളം സ്ഥലത്തായാണ് റോക് ഗാര്‍ഡന്‍ വ്യാപിച്ച് കിടക്കുന്നത്. എല്ലാ ദിവസവും 9 മണിമുതല്‍ റോക് ഗാര്‍ഡന്‍ തുറന്ന് പ്രവര്‍ത്തിക്കും.
പൊട്ടിയ പാത്രങ്ങൾ
ജനക്കൂട്ടം
Photo Courtesy: Simbu123
പൊട്ടിയാലും ഭംഗി പോകില്ല
Photo Courtesy: Hiob
വളപ്പൊട്ടുകൾ
അവർ വരികയായി
Photo Courtesy: Simbu123
സെറാമിക് സുന്ദരികൾ
വളകളുടെ സൗന്ദര്യം
Photo Courtesy: Impawan00
സെറാമിക് കുരങ്ങച്ചൻമാർ
Photo Courtesy: Hiob
പാഴ്വസ്തുക്കളിലെ കവിതകൾ
പ്രവേശനകവാടം
Photo Courtesy: Hiob
വെള്ളച്ചാട്ടം
കല്ലാണ് നെഞ്ചിലയ്യാ!
Photo Courtesy: Hiob
സെറാമിക് മുണ്ടുകൾ
കൃത്രിമ അരുവി
കൃത്രിമ അരുവി
വേരുകൾ
രാക്ഷസ കോട്ട
കാഴ്ചകൾ
നെക്ക് ചാന്ദ്
Photo Courtesy: Hiob
വർഷങ്ങളുടെ ശ്രമം
ഒരു കാഴ്ച
സെറാമിക് ശിൽപം
മറ്റൊരു വിസ്മയം
മൺഗോലികൾ
Photo Courtesy: Hiob
നൃത്തം
Photo Courtesy: Ekabhishek
ചുവർശില്പങ്ങൾ
അലങ്കാരപ്പണികൾ
Photo Courtesy: Hiob



Click it and Unblock the Notifications












