കാടുകൾക്കും തേയിലത്തോട്ടങ്ങൾക്കും നടുവിൽ പച്ചപ്പിന്റെ പ്രതിഫലനങ്ങളുമായി നിറഞ്ഞു തുളുമ്പി നിൽക്കുന്ന അണക്കെട്ട്. തേയിലത്തോട്ടങ്ങളുടെ അരികുപറ്റി ഇറങ്ങിച്ചെല്ലുക മറ്റൊരു ലോകത്തേക്കായിരിക്കും.
വേനലെത്ര കടത്താലും നിറഞ്ഞു തന്നെ നിൽക്കുന്ന നിറഞ്ഞു കേരളത്തിലെ അപൂർവ്വം അണക്കെട്ടുകളിലൊന്നായ ആനയിറങ്കൽ അണക്കെട്ട്. മൂന്നാറിലെത്തി തേയിലത്തോട്ടങ്ങളും മാട്ടുപ്പെട്ടി ഡാമും ടീ മ്യൂസിയവും ടോപ് സ്റ്റേഷനും ഒക്കെ കണ്ടിറങ്ങുമ്പോൾ വിട്ടു പോകാതെ മൂന്നാർ യാത്രയിൽ ഉൾപ്പെടുത്തേണ്ട ഇടമാണ് ആനയിറങ്കൽ.
മൂന്നാറിലെ തണുപ്പും കുളിരും കാഴ്ചകളും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ ഇപ്പോൾ ആനയിറങ്കൽ ഡാമിന്റെ കൂടി ആരാധകരാണ്.
മൂന്നാറിലെ മറ്റൊരു സ്വർഗ്ഗം
കടുത്ത വേനലിലും നിറഞ്ഞൊഴുകുന്ന ആനയിറങ്കൽ
ചിന്നക്കനാൽ , ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
കുമളി-മൂന്നാർ പാതയിൽ
അണക്കെട്ട് കാഴ്ചകൾ കാണാൻ ബോട്ടിങ്
ജലാശയത്തിനു നടുവിലുള് ദ്വീപിലേക്ക് സഞ്ചാരികൾക്ക് ബോട്ടിൽ പോകാം. അരമണിക്കൂറാണ് ബോട്ടിങ്ങ് സമയം. സംഘമായി എത്തുന്നവർക്കായി 20 പേർക്ക് സഞ്ചരിക്കാവുന്ന ഫാമിലി ബോട്ടും ഇവിടെയുണ്ട്. 1920 രൂപയാണ് അരമണിക്കൂർ സഞ്ചരിക്കുവാൻ വേണ്ടുന്ന തുക.
സ്പീഡ് ബോട്ട്
സാധാരണ ബോട്ട് യാത്രയിൽ താല്പര്യമില്ലാത്തവർക്ക് സ്പീഡ് ബോട്ട് സൗകര്യം പ്രയോജനപ്പെടുത്താം. ഒരേ സമയം അഞ്ച് പേർക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന ഈ ബോട്ടിൽ 15 മിനിട്ട് യാത്രയ്ക്ക് 1,110 രൂപയാണ് ഈടാക്കുന്നത്. ഇത് കൂടാതെ ചങ്ങാടവും പെഡൽ ബോട്ടും ഇവിടെ ലഭ്യമാണ്.



Click it and Unblock the Notifications














