Search
  • Follow NativePlanet
Share
» » കുത്തിയോട്ടം മുതൽ താലപ്പൊലി വരെ, അനുഗ്രഹം നല്കുന്ന ആറ്റുകാല്‍ പൊങ്കാല ചടങ്ങുകൾ

കുത്തിയോട്ടം മുതൽ താലപ്പൊലി വരെ, അനുഗ്രഹം നല്കുന്ന ആറ്റുകാല്‍ പൊങ്കാല ചടങ്ങുകൾ

ആദിപരാശക്തിയുടെ അവതാരമായ ആറ്റുകാലമ്മ വിശ്വാസിച്ച് പ്രാർത്ഥിക്കുന്നവർക്ക് സർവ്വവും നല്കുന്ന അമ്മയാണ്. അനുഗ്രഹം തേടി ഓരോ വർഷവം ലക്ഷക്കണക്കിന് വിശ്വാസികളാണ് ആറ്റുകാലമ്മയുടെ സന്നിധിയിൽ പൊങ്കാല സമര്‍പ്പണത്തിനായി എത്തുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല ചടങ്ങുകളിൽ നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കാണാം. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതു മുതൽ തോറ്റം പാട്ടും പൊങ്കാലയും കുത്തിയോട്ടവും താലപ്പൊലിയുമെല്ലാം ഇവിടുത്ത ആചാരങ്ങളാണ്. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങുകൾ ഏതൊക്കെയാണെന്നു നോക്കാം...

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

കേരളത്തിലെ ഏറ്റവും ആദ്യത്തെ പൊങ്കാല ഉത്സവമാണ് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലെ ആറ്റുകാൽ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ലോകത്തിൽ ഏറ്റവുമധികം സ്ത്രീകള്‌ പങ്കെടുക്കുന്ന ചടങ്ങുകളിലൊന്നും കൂടിയാണ്.
ഈ വർഷത്തെ പൊങ്കാല
2023 മാര്‍ച്ച് ഏഴാം തിയതിയാണ് ഈ വർഷത്തെ പൊങ്കാല നടക്കുന്നത്

കാപ്പുകെട്ട്‌

കാപ്പുകെട്ട്‌

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ ഏറ്റവും ആദ്യത്തെ അനുഷ്ഠാനങ്ങളിലൊന്നാണ് കാപ്പുകെട്ട്. കുംഭത്തിലെ കാർത്തിക നാളിൽ അതായത്, ആറ്റുകാൽ പൊങ്കാല നടക്കുന്നതിന് ഒൻപത് ദിവസം മുൻപ് കൊടുങ്ങല്ലൂർ ഭഗവതിയെ എഴുന്നള്ളിച്ച് ആറ്റുകാൽ ഭഗവതിയുടെ വാളിലേക്ക് ആവാഹിക്കുന്ന പ്രത്യേക ചടങ്ങാണിത്. തോറ്റം പാട്ടുകാരുടെ കണ്ണകീ ചരിതം തോറ്റം പാട്ടിലൂടെയാണ് ഇത് ആരംഭിക്കുന്നത്. കാപ്പുകെട്ടിന്‍റെ ഭാഗമായി ആറ്റുകാൽ ഭഗവതിയുടെ ഉ‍ടവാളിൽ പഞ്ചലോഹ മോതിരം കൊണ്ട് ബന്ധിപ്പിക്കുകയം മറ്റൊരു മോതിരം മേൽശാന്തി ധരിക്കുകയും ചെയ്യും. ഇതിനൊപ്പംതന്നെ ദേവിയുടെ വിഗ്രഹത്തിൽ നേര്യത് കിരീടം പോലെ ഞൊറിഞ്ഞ് ധരിപ്പിക്കുന്ന ചടങ്ങ് കൂടിയുണ്ട്.

PC:Shagil Kannur

തോറ്റംപാട്ട്

തോറ്റംപാട്ട്

കൊടുങ്ങല്ലൂരമ്മയെ ആറ്റുകാലിലേക്ക് ആവാഹിക്കുന്ന ചടങ്ങ് മുതൽ തിരികെ കാപ്പഴിക്കുന്നതുവരെ തോറ്റംപാട്ട് ക്ഷേത്രത്തിലുണ്ടാകും.
കൊടുങ്ങല്ലൂരമ്മയെ കൊണ്ടുവരുന്നതു മുതൽ കണ്ണകിയുടെ കോപം കത്തിയൊലിക്കുന്ന പാണ്ഡ്യരാജാവിന്റെ വധം വരെ 9 ദിവസമെടുത്ത് തോറ്റംപാട്ടുകാർ പാടിത്തീർക്കും. ഇതിൽ കണ്ണകിയുടെയും കോവിലന്‍റെയും ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം പരാമർശിക്കും. ഏഴാം ഉത്സവ ദിവസം കോവിലന്റെ മരണമാണ് തോറ്റംപാട്ടിലൂടെ പറയുനന്ത്. ഒൻപതാം ദിവസം പാണ്ഡ്യ വധവും പാടും. പിന്നീട് പൊങ്കാല കഴിഞ്ഞ് ഉത്രം നാളിൽ കാപ്പഴിക്കുന്നതിനു മുൻപായി പൊലിപ്പാട്ടും പാടും.

കാപ്പഴിക്കൽ

കാപ്പഴിക്കൽ

പൊങ്കാല മഹോത്സവത്തിന് മുൻപായി കെട്ടുന്ന കാപ്പ് അഴിക്കുന്ന ചടങ്ങാണ് കാപ്പഴിക്കൽ. ഉത്രം നാളിൽ പൊലിപ്പാട്ടിന്‍റെ അകമ്പടിയോടെയാണ് കാപ്പഴിക്കൽ ചടങ്ങ് നടത്തുന്നത്. ഉടവാളിൽ നിന്നും മേൽശാന്തിയുടെ കൈയ്യിൽ നിന്നും കാപ്പഴിക്കും.

കുത്തിയോട്ടം

കുത്തിയോട്ടം

ആറ്റുകാൽ പൊങ്കാല ആഘോഷത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് കുത്തിയോട്ടം. 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളാണ് ഇതൊരു വ്രതമായി അനുഷ്ഠിക്കുന്നത്. ദേവിയെ കുടിയിരുത്തിയതിന്റെ മൂന്നാം നാള്‍ ഇതാരംഭിക്കും. വിശ്വാസമനുസരിച്ച് മഹിഷാസുര മർദ്ദിനിയുടെ മുറിവേറ്റ ഭടന്മാരാണ് ഇവരെന്നാണ് വിശ്വാസം. ഏഴു ദിവസത്തെ വ്രതമെടുത്ത് നടത്തുന്ന ചടങ്ങാണിത്.

PC:Sugeesh

ചൂരൽകുത്ത്

ചൂരൽകുത്ത്

ചൂരൽ കുത്താണ് ഇതിലെ പ്രധാനപ്പെട്ട് ചടങ്ങ്. പൊങ്കാല നാളിലാണ് ഇത് നടക്കുന്നത്. പ്രത്യേക ചടങ്ങുകൾക്കും പൂജകൾക്കും ശേഷം വ്രതമെടുത്ത കുട്ടികളുടെ ഉടലിൽ നേരിയ ഒരു കൊളുത്ത് കൊളുത്തുന്ന ചടങ്ങാണിത് തുടർന്ന് അതിലേക്ക് ഒരു നൂൽ ബന്ധിപ്പിക്കും. ദേവിയുമായി കുട്ടികൾ ബന്ധിക്കപ്പെടുന്നു എന്നാണ് വിശ്വാസം.

ചൂരൽ ഇളക്കുന്ന ചടങ്ങ്

പൊങ്കാലയുടെ പിറ്റേന്നാണ് ചൂരൽ ഇളക്കുന്ന ചടങ്ങ് നടത്തുന്നത്. കൊളുത്തും നൂലും ശരീരത്തിൽ നിന്നും വേർപെടുക്കുകയണ് ഇവിടെ ചെയ്യുന്നത്.

താലപ്പൊലി

താലപ്പൊലി

പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായി നടത്തുന്ന ചടങ്ങാണ് താലപ്പൊലി. ഐശ്വര്യത്തിനും ആരോഗ്യത്തിനുമായി നടത്തുന്ന ഈ ചടങ്ങിൽ പുത്തനുടുപ്പും പൂക്കൾകൊണ്ടുള്ള കിരീടവും കയ്യിലെ താലത്തിൽ വിളക്കുമായി ആറ്റുകാൽ ദേവിയെ പ്രദക്ഷിണം വയ്ക്കുന്ന ചടങ്ങാണിത്.

PC:Sivahari

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+