Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല കൂടാൻ പ്രത്യേക ട്രെയിൻ, ബാംഗ്ലൂർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ്, അറിയേണ്ടതെല്ലാം

ആറ്റുകാൽ പൊങ്കാല കൂടാൻ പ്രത്യേക ട്രെയിൻ, ബാംഗ്ലൂർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ്, അറിയേണ്ടതെല്ലാം

ആറ്റുകാൽ പൊങ്കല 2024: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലേക്ക് നഗരം എത്തിക്കഴിഞ്ഞു. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഇനി അവസാന നിമിഷം എത്തിച്ചേരാനുള്ളവരുടെ തിരക്കാണിനി വരാനുള്ളത്. ആറ്റുകാലമ്മയെ തൊഴുത് പ്രാർത്ഥിക്കാനും പൊങ്കാല അർപ്പിക്കാനും പതിനായിരക്കണക്കിന് വിശ്വാസികളാണ് ആറ്റുകാലും പരിസരത്തുമായി എത്തുന്നത്.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നിരവധി സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും സുഗമമായ യാത്ര ഉറപ്പു വരുത്തുവാൻ പ്രത്യേക ട്രെയിനും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

Attukal Pongala 2024: Special Train From Bangalore To Kochuveli

ഇപ്പോഴിതാ ബാംഗ്ലൂരിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയില്‍വേ. ഫെബ്രുവരി 22, 24 എന്നീ തിയതികളിലാണ് സ്പെഷ്യൽ ട്രെയിൻ സര്‍വീസ് നടത്തുക. കൊച്ചുവേളിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് 25ന് സർവീസ് നടത്തും.

എസ്എംവിടി ബയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിനിന് സ്പെഷ്യൽ ഫെയർ നിരക്ക് ആണ്. അതിനാൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയരും.

ബാംഗ്ലൂർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ (06501)

എസ്എംവിടി ബയ്യപ്പനഹള്ളി - കൊച്ചുവേളി സ്‌പെഷ്യൽ രാത്രി 11:55 ന് എസ്എംവിടി ബയ്യപ്പനഹള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും. തൊട്ടടുത്ത ദിവസം വൈകിട്ട് 7.30-ഓടെ കൊച്ചുവേളിയിൽ എത്തും. രണ്ട് എസി ടുടയർ, 13 എസി ത്രീ ടയർ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയാണ് ട്രെയിനിൽ ഉള്ളത്. എസി ത്രീ ടയറിൽ 1505 രൂപയും എസി ടൂ ടയറിൽ 2095 രൂപയുമാണ് നിരക്ക്.

വൈറ്റ്ഫീൽഡ്, ബംഹാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം,തൃശൂർ, ആലുവാ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

കൊച്ചുവേളി-എസ്എംവിടി ബയ്യപ്പനഹള്ളി സ്‌പെഷ്യൽ (06502)

കൊച്ചുവേളി-എസ്എംവിടി ബയ്യപ്പനഹള്ളി സ്‌പെഷ്യൽ (06502) രാത്രി 11:00 ന് കൊച്ചുവേളിയിൽ നിന്ന് സർവീസ് ആരംഭിക്കും. തൊട്ടടുത്ത ദിവസം വൈകിട്ട് 4:30-ഓടെ ബയ്യപ്പനഹള്ളിയിൽ എത്തും.

ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ മെമു സർവീസ്

ഇത് കൂടാതെ മൂന്ന് സ്പെഷ്യൽ മെമു ട്രെയിനുകളും ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് സ്പെഷ്യൽ സര്‍വീസ് നടത്തും. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു, തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം മെമു, നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു എന്നിവയാണ് സര്‍വീസ് നടത്തുക.

1. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു- എറണാകുളത്തുനിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
2. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷ്യല്‍- വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും.
3. നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷ്യല്‍- നാഗര്‍കോവില്‍നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രൽ (16348) ട്രെയിൻ സർവീസിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. അതുപോലെ, ഫെബ്രുവരി 23 ന് യാത്ര ആരംഭിക്കുന്ന ഗാന്ധിധാം-നാഗർകോവിൽ എക്‌സ്പ്രസിന് പറവൂർ, കടയ്ക്കാവൂർ, ചിറയിങ്കീഴ് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+