ആറ്റുകാൽ പൊങ്കാല മഹോത്സവം തുടങ്ങിക്കഴിഞ്ഞു. ഭക്തി നിർഭരമായ ചടങ്ങുകളോടെ ഓരോ ദിവസവും മുന്നോട്ടുപോവുകയാണ്. മനസ്സു തുറന്ന് വിളിക്കുന്നവരുടെ മനസ്സറിഞ്ഞ് വിളികേൾക്കുന്ന ആറ്റുകാലമ്മയുടെ കഥകൾ എത്ര പറഞ്ഞാലും വിശ്വാസികൾക്ക് മതിവരില്ല. കുംഭമാസത്തിലെ കാർത്തിക നാളിൽ ആരംഭിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഉത്രം നാളിൽ കൊടിയിറങ്ങും.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നുച്ചു വരുന്ന ഒൻപതാം ഉത്സവ നാളിലാണ് ആറ്റുകാല്‍ പൊങ്കാല ചടങ്ങു നടക്കുന്നത്. ഈ വർഷം ഫെബ്രുവരി 25 നാണ് വിശ്വാസികൾ കാത്തിരിക്കുന്ന പൊങ്കാല. 25ന് രാവിലെ 10.30ന് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം. രാത്രി 7.30 ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽ കുത്തിന് തുടക്കമാകും . രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കൽ എന്നിവയാണ് ചടങ്ങുകൾ.

ജനലക്ഷങ്ങളാണ് പൊങ്കാല ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് എത്തുന്നത്. പൊങ്കാല തിയതിയോടടുപ്പിച്ച് തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ ടിക്കറ്റുകൾ എല്ലാം നേരത്തെ വിറ്റുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ റെയിൽവേ മൂന്നു സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊങ്കാല ദിവസമായ ഫെബ്രുവരി 25 നാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടക്കുക. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു, തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം മെമു, നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു എന്നിവയാണ് സര്‍വീസ് നടത്തുക.
ആറ്റുകാല്‍ സ്പെഷ്യൽ മെമു സമയം
1. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു- എറണാകുളത്തുനിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
2. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷ്യല്‍- വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും.
3. നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷ്യല്‍- നാഗര്‍കോവില്‍നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
ഇത് കൂടാതെ, മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രൽ (16348) ട്രെയിൻ സർവീസിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. അതുപോലെ, ഫെബ്രുവരി 23 ന് യാത്ര ആരംഭിക്കുന്ന ഗാന്ധിധാം-നാഗർകോവിൽ എക്‌സ്പ്രസിന് പറവൂർ, കടയ്ക്കാവൂർ, ചിറയിങ്കീഴ് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
ആറ്റുകാൽ പൊങ്കാല പൂജാ സമയം
അഭിഷേകം (5.30), ദീപാരാധന (6.05), ഉഷഃപൂജ (6.40), ഉഷശ്രീബലി (6.50), കളകാഭിഷേകം (7.15), പന്തീരടി പൂജ (8.30), ഉച്ചപൂജ (11.30), ദീപാരാധന (ഉച്ചയ്ക്ക് 12), ഉച്ചശ്രീബലി (12.30), ദീപാരാധന (6.45), ഭഗവതിസേവ (7.15), അത്താഴപൂജ (9), ദീപാരാധന (9.15), അത്താഴ ശ്രീബലി (9.30), ദീപാരാധന (12) എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 17 മുതല്‍ 27 വരെ ഇതായിരിക്കും ക്ഷേത്രത്തിലെ ചടങ്ങുകളുടെ സമയക്രമം. 23 ന് ഈ ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












