Search
  • Follow NativePlanet
Share
» »ഒരിക്കലെങ്കിലും സന്ദർശിക്കണം ഓരോ വിശ്വാസിയും, ഇന്ത്യയിലെ അഞ്ച് രാമക്ഷേത്രങ്ങൾ

ഒരിക്കലെങ്കിലും സന്ദർശിക്കണം ഓരോ വിശ്വാസിയും, ഇന്ത്യയിലെ അഞ്ച് രാമക്ഷേത്രങ്ങൾ

അയോധ്യയിലെ രാമക്ഷേത്രവും അവിടുത്തെ പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളുമാണ് വാർത്തകളിൽ നിറയെ. . ജനുവരി 22 തിങ്കളാഴ്ചയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. അയോധ്യ മാത്രമല്ല, രാജ്യമെങ്ങുമുള്ള വിശ്വാസികളും രാമഭക്തരും ചടങ്ങുകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രം ജനുവരി 24 മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കും.

രാമായണത്തിന്‍റെ നാടായ ഭാരതത്തിൽ രാമക്ഷേത്രങ്ങൾ നിരവധിയുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും രീതികളും വ്യത്യാസമാണെങ്കിലും രാമ നാമം വിശ്വാസത്തോടെ ഉരുവിടുന്നവരും രാമക്ഷേത്രങ്ങൾ സന്ദർശിക്കുന്നവരും ഒരുപാടുണ്ട്. ഇതാ ഇന്ത്യയിൽ സന്ദർശിക്കേണ്ട, എന്നാൽ അത്രയും പ്രസിദ്ധമല്ലാത്ത രാമക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

Rama Temples In India

1. രാമരാജ ക്ഷേത്രം, ഓർച്ച, മധ്യപ്രദേശം

ശ്രീരാമ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഓർച്ചയിലെ രാമരാജ ക്ഷേത്രം. ശ്രീരാമനെ രാജാവായി ആരാധിക്കുന്ന ഏക ക്ഷേത്രമാണിത്. രാജാവിന് യോജിച്ചതു പോലെ ഒരു കൊട്ടാരത്തിനുള്ളിലാണ് ഇവിടെ രാമനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മാത്രമല്ല രാജാവിന് വേണ്ടി ദിവസവും ഗാർഡ് ഓഫ് ഓണർ നടക്കുകയും ചെയ്യുന്നു. കൂടാതെ ഈ ക്ഷേത്രത്തിലെ രാമന്റെ വിഗ്രഹം പത്മാസനത്തിൽ ഇരിക്കുമ്പോൾ വാളും പരിചയും പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ചരിത്രമനുസരിച്ച് കൊട്ടാരത്തെ രാമന്‍റെ ക്ഷേത്രമാക്കി മാറ്റുകയാണ് ചെയ്തത്. ചരിത്രയിടങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യസ്ഥാനം കൂടിയാണ് ഓർച്ച. മധ്യപ്രദേശിൽ യാത്ര ചെയ്യുമ്പോൾ ഓർച്ച നിങ്ങളുടെ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്.

2. തൃപ്രയാർ ശ്രീരാമ ക്ഷേത്രം

കേരളത്തിലെ എണ്ണം പറഞ്ഞ ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃശൂർ തൃപ്രയാർ ശ്രീരാമ ക്ഷേത്രം. പുരാതന രാമക്ഷേത്രങ്ങളിലൊന്നായ ഇവിടെ രാമനെ തൃപ്രയാറപ്പൻ എന്ന പേരിലാണ് ആരാധിക്കുന്നത്. ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ പൂജീച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ച് ഇന്നും ആരാധിക്കുന്നതെന്നാണ വിശ്വാസം. കൂടാതെ ഇവിടുത്തെ മീനുട്ടും വളരെ പ്രസിദ്ധമാണ്. മീനിന്‍റെ രൂപത്തിൽ ശ്രീരാമൻ ക്ഷേത്രത്തിൽ എത്തുമെന്നും ശ്രീരാമൻ ക്ഷേത്രക്കുളത്തിൽ മത്സ്യത്തിന്‍റെ രൂപത്തിലെത്തുമെന്നും അവയ്ക്ക് ഭക്ഷണം നല്കുന്നത് അഥവാ ഊട്ടുന്നത് എല്ലാ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാൻ കാരണമാകുമെന്നാണ് വിശ്വാസം.

രാമക്ഷേത്രമെങ്കിലും തൃപ്രയാർ ക്ഷേത്രത്തിന്‍റെ പ്രത്യേകത ഇവിടെ സീതാദേവിയുടെയും ഹനുമാന്‍റെയും വിഗ്രഹങ്ങൾ ഇല്ലാ എന്നതാണ്. ഗണപതി, ദക്ഷിണാമൂര്‍ത്തി,ധര്‍മ്മശാസ്താവ്, ശ്രീകൃഷ്ണന്‍, ഹനുമാന്‍, ചാത്തന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍.വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാര്‍ ഏകാദശി മഹോത്സവം ആണ് പ്രധാന ആഘോഷം.

3. കോദണ്ഡ രാമ ക്ഷേത്രം,ചിക്കമഗളുരു

രാമഭക്തരെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ചിക്കമഗളുരുവിലെ കോദണ്ഡ രാമ ക്ഷേത്രം. ചിക്കമംഗളൂരു ജില്ലയ്ക്ക് സമീപമുള്ള ഹിരേമംഗളൂരിൽ ആണിതുള്ളത്. രാമൻ ഇവിടെ വെച്ച് പരശുരാമന് ദർശനം നല്കിയെന്നാണ് വിശ്വാസം. അതും ഏറ്റവും പരിപാവനമെന്ന് വിശ്വസിക്കപ്പെടുന്ന യഥാർത്ഥ വിവാഹ ഭാവത്തിൽ ആണ് ദര്‍ശനം കൊടുത്തത്.

4. രാം തീർത്ഥ ക്ഷേത്രം , അമൃത്സർ

പഞ്ചാബിലെ ഏറ്റവും പ്രധാനപ്പെട്ട രാമക്ഷേത്രങ്ങളിൽ ഒന്നാണ് രാം തീർത്ഥ ക്ഷേത്രം. രാമന്‍ഖെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. സീത മക്കളായ ലവനും കുശനും ഇവിടെ വെച്ചാണ് ജന്മം നല്കിയതെന്നും പറയപ്പെടുന്നു. അതുപോലെ ക്ഷേത്രക്കുളത്തിലെ വെള്ളത്തിന് രോഗം ഭേദമാക്കുന്ന ശക്തിയുണ്ടെന്നാണ് മറ്റൊരു വിശ്വാസം. വാല്മികി മഹർഷി സീതാ ദേവിയ്ക്ക് അഭയം നല്കിയതും ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

5. കനകഭവന്‍ ക്ഷേത്രം അയോധ്യ

ശ്രീ രാമൻറെ ജീവിതവുമയി വളരെയധികം ബന്ധപ്പെട്ടു നിൽക്കുന്ന ക്ഷേത്രമാണ് അയോധ്യയിലെ
കനകഭവന്‍ ക്ഷേത്രം. രാമനോടൊപ്പം സീതാ ദേവിയെയും ആരാധിക്കുന്ന ക്ഷേത്രത്തിൽ ഇരുവരുടെയും വിഗ്രഹങ്ങള്‍ സ്വർണ്ണത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമന്റെ വളര്‍ത്തമ്മയായ കൈകേയി രാമനെ വനവാസത്തിനയച്ചു എന്ന തന്റെ തെറ്റിനു പരിഹാരമായി പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം.

Cover Image: ShivaRajvanshi

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+