ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അയോധ്യ അവരുടെ വിശുദ്ധഭൂമിയാണ്. ശ്രീരാമൻ ജനിച്ചയിടമെന്നു വിശ്വസിക്കപ്പെടുന്ന തീർത്ഥാടന കേന്ദ്രം. അയോധ്യ രാമജന്മഭൂമിയിൽ രാമക്ഷേത്രം ഉയർന്നതോടെ ഒരു രാജാന്ത്യര തീർത്ഥാടന കേന്ദ്രമായി ഇവിടം മാറും. മികച്ച സൗകര്യങ്ങളുംഅമഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളവും അയോധ്യ ധാം ജംങ്ഷൻ റെയിൽവേ സ്റ്റേഷനും ഇവിടേക്കുള്ള യാത്രകൾ എളുപ്പമാക്കുന്നു.
ഹൈന്ദവ വിശ്വാസങ്ങളുമായി ഇടലകര്‍ന്നു കിടക്കുന്ന ധാരാളം സ്ഥലങ്ങൾ ഇവിടെ കാണാം. അതുകൊണ്ടു തന്നെ അയോധ്യ യാത്രയിൽ കാണേണ്ടതായ ഒരുപാടിടങ്ങള്‍ ഉണ്ടെന്നു തന്നെ പറയാം. നിങ്ങളുടെ അയോധ്യ യാത്രയിൽ മറക്കാതെ പോയിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. അയോധ്യ ശ്രീരാമ ക്ഷേത്രം
ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന അയോധ്യ ശ്രീരാമ ക്ഷേത്രം തന്നെയാണ് അയോധ്യ യാത്രയിൽ ആദ്യം സന്ദർശിക്കേണ്ട ഇടം. നാഗരശൈലിയുടെയും ഗ്രാവിഡശൈലിയുടെയും സങ്കലനമായ ഈ ക്ഷേത്രം പൂര്‍ത്തിയാക്കാൻ നാല് വർഷമാണെടുത്തത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്രനിർമാണം ആരംഭിച്ചത്. . 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായി 161 അടി ഉയരത്തിലാണ് അയോധ്യ രാമ ക്ഷേത്രം നിർമ്മിക്കുന്നത്.
2. ഹനുമാൻ ഗർഹി
അയോധ്യയിൽ അടുത്തതായി കാണേണ്ട സ്ഥലം ഹനുമാന് ഗർഹിയാണ്. സായ് നഗറിന് സമീപത്തായി പത്താം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ശ്രീരാമനെ നോക്കി ഈ ക്ഷേത്രത്തിൽ ഹനുമാൻ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം. 76 പടവുകൾ കയറി വേണം കുന്നിൻമുകളിലെ ക്ഷേത്രത്തിന്‍റെ കവാടത്തിനു മുന്നിലെത്തുവാൻ. ക്ഷേത്രത്തിനു സമീപത്തുള്ള ഗുഹയില് ഹനുമാന്‍റെയും മാതാവായ അഞ്ജനയുടെയും നിരവധി രൂപങ്ങളും പ്രതിഷ്ഠകളും കാണാം.

3. കനക് ഭവൻ
രാമക്ഷേത്ര സമുച്ചയത്തിൻറെ ഇടതുഭാഗത്തായാണ് കനക് ഭവൻ സ്ഥിതി ചെയ്യുന്നത്. തുളസീ നഗറാണ് ഇതിനടുത്തുള്ള നഗരം. 1891 ൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സോനേ കാ ഘർ എന്നും അറിയപ്പെടുന്നു. രാമനെയും സീതയെയും ഒരുമിച്ച് ആരാധിക്കുന്ന സ്ഥലമാണിത്. സ്വർണ്ണക്കിരീടം വെച്ച പ്രതിഷ്ഠകൾ ആണ് ഇവിടെയുള്ളത്. മറ്റൊരു വിശ്വാസമനുസരിച്ച് ശ്രീരാമന്റെ രണ്ടാനമ്മയായ കൈകേയി ഈ ക്ഷേത്രം രാമനും സീതയ്ക്കും സമ്മാനമായി നല്കിയതാണെന്നും പറയപ്പെടുന്നു.
4. ചോട്ടി ചാവ്നി
അയോധ്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ചോട്ടി ചാവ്നി. പൂർണ്ണമായും വെളുത്ത മാർബിളിൽ നിർമ്മിച്ചിട്ടുള്ള ഇത് വാല്മികി ഭവൻ എന്നും മണിരാംദാസ് ചാവ്നി എന്നും അറിയപ്പെടുന്നു. 34 ഗുഹകൾ നിങ്ങള്‍ക്ക് ഇവിടെ കാണാം. അതിൽ 17 എണ്ണം ഹിന്ദുമത വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്നു. ഇവിടുത്തെ കൈലാസ ക്ഷേത്രമാണ് കാണേണ്ട കാഴ്ച.
5. സീതാ കി റസോയി
രാം ജന്മഭൂമിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സീതാ കി റസോയി, അയോധ്യയിൽ സീതാ ദേവിയുടെ അടുക്കള ആയിരുന്നുവെന്നാണ് കരുതുന്നത്. ഇന്ന് ഇതൊരു ക്ഷേത്രത്തിന്‍റെ രൂപത്തിലേക്ക് മാറിയിട്ടുണ്ടെങ്കിലും ചില പാത്രങ്ങളും മറ്റും ഇവിടെ കാണാം. ഭക്ഷണവുമായി ബന്ധപ്പെട്ട് വിശ്വാസങ്ങളുള്ളതിനാൽ ഇവിടെ സൗജന്യമായി വിശ്വാസികൾക് ഭക്ഷണവിതരണവും നടക്കാറുണ്ട്.
6. രാമകഥാ പാർക്ക്
അയോധ്യ യാത്രയിൽ നിർബന്ധമായും കാണേണ്ട മറ്റൊരു ഇടമാണ് രാമകഥാ പാർക്ക്. തിരക്കുകൾക്കു നടുവിലെ ഒരു പച്ചപ്പ് ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓപ്പൺ തിയേറ്ററും പുല്‍ത്തകിടിയും മാത്രമല്ല, മറ്റൊരു ഇടവും ഇവിടെ കാണാം.പണ്ടത്തെ കോസല രാജ്യം ഭരിച്ചിരുന്ന പത്മസെൻ രാജാവിന്റെ മകളായ സൂരിരത്ന രാജകുമാരി ബിസി 48-ൽ, അതായത് അവരുടെ 16-ാം വയസ്സിൽ, പുരാതന നഗരമായ 'അയുത'യിൽ നിന്ന് കൊറിയയിലേക്ക് പോയെന്നും അവരുടെ ഓര്‌മ്മയ്ക്കായി അയോധ്യയിലെ പാർക്കിൽ രാജ്ഞിയുടെയും രാജാവിന്റെയും പ്രതിമകളും ഒരുക്കിയിരിക്കുന്നത് കാണാം.
7. ദശരഥ് ഭവന്‍
ബഡി ജഗത് എന്നും ബഡാ ആസ്ഥൻ എന്നും ഇറിയപ്പെടുന്ന ദശരഥ് ഭവന്‍ രാമനായി സമർപ്പിച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണ്. ദശരഥ മഹാരാജാലിന്റെ തലസ്ഥാനമായിരുന്ന ഇവിടെയാണ് ശ്രീരാമൻ തന്‍റെ ബാല്യവും യൗവ്വനവും ചെലവഴിച്ചത്. ചുവർ ചിത്രങ്ങളാൽ അതിമനോഹരമായാണ് ഇതിന്റെ ചുവരുകളുള്ളത്.
8. കാലേ റാം മന്ദിർ
അയോധ്യയിലെ നാഗേശ്വർ നാഥ് ക്ഷേത്രത്തിന് പിന്നിലായാണ് കാലേ റാം മന്ദിർ ഉള്ളത്. സാധാരണ പ്രതിഷ്ഠകളിൽ നിന്നും വ്യത്യസ്തമായി കറുത്ത നിറത്തിലാണ് ഇവിടുത്തെ രാമനുള്ളത്. വിശ്വാസികളുടെ പ്രാര്‍ത്ഥനകൾക്ക് ഉത്തരം ഇവിടെ ലഭിക്കുമെന്നാണ് വിശ്വാസം. ഇവിടെ വൈകുന്നേരം നടക്കുന്ന ആരതിയിൽ പങ്കെടുക്കാനായാണ് കൂടുതലും വിസ്വാസികള്‍ എത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












