പ്രവചിക്കാനാവാത്ത രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന മണ്ണാണ് കർണ്ണാടകയുടേത്. പാർട്ടികളിലെ പോരും, ഒരു പാർട്ടിയിൽ നിന്നു മറ്റൊന്നിലേക്കുള്ള കൂടുമാറ്റവും ഒക്കെയായി എന്നും കർണ്ണാടകയുടെ രാഷ്ട്രീയം വാര്‍ത്തകളിൽ നിറയാറുണ്ട്. ഇവിടുത്തെ ഭരണത്തിന്റെ ഗതി നിയന്ത്രിക്കുന്ന, അതേ സമയം, ഒരിക്കലും മുൻകൂട്ടി മനസ്സിലാക്കുവാൻ സാധിക്കാത്ത തരത്തിൽ മുന്നേറ്റങ്ങളും പിന്മാറ്റങ്ങളും നടക്കുന്ന ചില മണ്ഡലങ്ങളുമുണ്ട്. ശിക്കാരപുരയും ബാഗേപ്പള്ളിയും ചന്നപട്ടണയും മൈസൂരുവും ഒക്കെ അതിൽ ചിലതാണ്.ഇതാ കർണ്ണാടകയിലെ രാഷ്ട്രീയപരമായ നിർണ്ണായക മേഖലകൾ പരിചയപ്പെടാം.
ബാഗേപ്പള്ളി
കർണ്ണാടകയിൽ ചിക്കബെല്ലാപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാഗേപ്പള്ളി ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ്. ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടം വികസനം അധികമെത്താത്ത, സാധാരണക്കാരായ ആളുകൾ വസിക്കുന്ന ഇടമാണ്. ബാംഗ്ലൂർ-ഹൈദരാബാദ് ദേശീയപാതയിലാണ് ഇവിടമുള്ളത്. കൃഷിയാണ് ഇവിടുത്തെ മുഖ്യജീവിതമാര്‍ഗ്ഗമങ്കിലും അഞ്ച്- ആറ് വർഷം കൂടുമ്പോൾ മുടക്കമില്ലാതെയെത്തുന്ന വരൾച്ചയും തുടർന്നുള്ള പട്ടിണിയും ഇവിടെ സ്ഥിരമാണ്.

PC:Bikashrd -
ചില്ലബെല്ലാപൂരിൽ നിന്ന് 69 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാഗേപ്പള്ളി ചിത്രാവതി നദിയോട് ചേർന്നാണുള്ളത്. വെങ്കിടേശ്വര സ്വാമി ക്ഷേത്രം, ഗഡിദം, ഗുമ്മനായക കോട്ട, ബാഗേപ്പള്ളി ഹില്‍സ് (ഗഡിദം ബേട്ടാ), സുൻകലാമ്മ ദേവി ക്ഷേത്രം. ചിത്രാവതി ഡാം റിസർവോയർ തുടങ്ങിയവയാണ് ബാഗേപ്പള്ളിയിൽ സന്ദർശിക്കുവാൻ സാധിക്കുന്ന സ്ഥലങ്ങൾ.
ശിക്കാരപുര
ശിക്കാരിപൂര് എന്നും ശിക്കാരപുര എന്നും അറിയപ്പെടുന്ന ഇവിടം ഷിവമോഗ ജില്ലയിലെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നാണ്. ശിവശരണന്മാരുടെ നാട് എന്നാണ് ശിക്കാരപുരയെ വിളിക്കുന്നത്. വടക്കൻ കർണാടകയെ മലനാടുമായി ബന്ധിപ്പിക്കുന്ന ഇടം കൂടിയാണിത്. ഹൈന്ദവ വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ഇവിടെ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്.
ജോഗ് വെള്ളച്ചാട്ടം, ഷിമോഗ സൂ ആൻഡ് സഫാരി, തലഗുണ്ട്, ബല്ലിഗവി തുടങ്ങിയവയാണ് ശിക്കാരപുരയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ. ബാംഗ്ലൂരിൽ നിന്ന് 332 കിമി, മൈസൂരിൽ നിന്ന് 295 കിമി, ഉഡുപ്പിയിൽ നിന്ന് 169 കിമി, തീർത്ഥഹള്ളിയിൽ നിന്ന് 91 കിമി, മംഗലാപുരത്ത് നിന്ന് 223 കിമീ എന്നിങ്ങനെയാണ് ശിക്കാരപുരയിലേക്കുള്ള ദൂരം.

PC:Pratheep P S
ചന്നപട്ടണ
രാമനഗര ജില്ലയുടെ ഭാഗമായ ചന്നപട്ടണ കർണ്ണാടക രാഷ്ട്രീയത്തിലലെ നിർണ്ണായക മണ്ഡലങ്ങളിൽ ഒന്നാണ്. ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കർണ്ണാടകയുടെ ടോയ് സിറ്റി എന്നാണ് അറിയപ്പെടുന്നത്. തടി കൊണ്ട് ഇവിടെ നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾ ജിയോഗ്രഫിക്കൽ ഇന്‍ഡിക്കേഷൻ ടാഗ് ഉള്ളവ കൂടിയാണ്. ടിപ്പു സുൽത്താനാണ് ഇവിടെ പേർഷ്യയിൽ നിന്നുള്ള കളിപ്പാട്ട കടാകാരന്മാരെ ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് ചരിത്രം. അവരിൽ നിന്ന് ചന്നപട്ടണക്കാർ ഇത് കണ്ടുപഠിച്ച് അവരുടെ സ്വന്തമാക്കി. ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും ഒരു ദിവസ യാത്രയ്ക്കായി ഇവിടം തിരഞ്ഞെടുക്കാം.
മൈസൂരു
കർണ്ണാടകയുടെ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മറ്റൊരു സ്ഥലമാണ് മൈസൂർ. കർണ്ണാടകയുടെ ചരിത്രത്തിലും പകരംവയ്ക്കുവാനാകാത്ത സ്ഥാനം മൈസൂരിനുണ്ട്. കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസുരു ടിപ്പു സുൽത്താന്റെയും പിതാവായ ഹൈദരാലിയുടെയും ഭരണത്തിനു കീഴിലായിരുന്നു. പിന്നീടുവന്ന വൊഡെയാർ ഭരണാധികാരികളാണ് മൈസൂരിന്റെ കലയെയും സംസ്കാരത്തെയും വളർത്തിയത്. മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ്, എല്ലാ വർഷവം നടക്കുന്ന ദസറ ആഘോഷങ്ങൾ, മൈസൂർ മൃഗശാല, ആർട്ട് ഗാലറി,ലളിതമഹൽ കൊട്ടാരം,
സെൻറ് ഫിലോമിനാസ് ചർച്ച് , എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.

കനകപുര
രാമനഗര ജില്ലയുടെ ഭാഗമായ കനകപുര ബാംഗ്ലൂരിൽ നിന്നും 55 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അർക്കാവതി നദിയുടെ തീരത്തുള്ള ഈ നഗരം അതിന്റെ പച്ചപ്പിനും വിനോദസഞ്ചാരത്തിനും ഏറെ പ്രസിദ്ധമാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലം,
ട്രക്കിങ് സാധ്യതകള്‍, വൈൽഡ് ലൈഫ് എന്നിങ്ങനെ ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ചുൻചി വെള്ളച്ചാട്ടം, പിരമിഡ് വാലി തുടങ്ങിവയാണ് ഇവിടെ നിന്നും വേഗത്തിലെത്തുവൻ സാധിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
വിധാൻ സൗധ
കർണ്ണാടകയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ പ്രാധാന്യം ഒട്ടും കുറയാത്ത ഇടമാണ് വിധാൻ സൗധ. കർണ്ണാടകയുടെ നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന ഇവിടം ഒരു മികച്ച നിർമ്മിതി കൂടിയാണ്. ബാംഗ്ലൂരിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന കബ്ബൺ പാർക്കിനോട് ചേർന്നുള്ള സാംപൻഡി രാമനഗറിൽ ഡോ. അംബേദ്കർ വീഥിയിലാണ് വിധാൻ സൗധയുള്ളത്. ബെംഗളുരുവിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതികളിലൊന്നായ ഇത് നഗരത്തിന്ഡറെ കണ്ണായ, 60 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭാ മന്ദിരമായ ഇതിന് ആകെ മുന്നൂറോളം മുറികളുണ്ട്. 1951 ൽ ആരംഭിച്ച നിർമ്മാണം നാല് വർഷമെടുത്താണ് പൂർത്തിയാക്കിയത്. തമിഴ്നാട്ടിലെ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും കർണ്ണാടകയിലെ സോംനാഥ്പൂർ ക്ഷേത്രത്തിന്റെയും രൂപങ്ങൾ വിധാൻ സൗധയുടെ നിർമ്മാണത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














