Search
  • Follow NativePlanet
Share
» »ബെംഗളൂരു വിമാനത്താവളം: സദഹള്ളി ജങ്ഷന് സമീപം മേൽപ്പാലം, ഗതാഗതക്കുരുക്ക് ഇല്ല, ഹെബ്ബാൾ വഴിയുള്ള യാത്ര എളുപ്പം

ബെംഗളൂരു വിമാനത്താവളം: സദഹള്ളി ജങ്ഷന് സമീപം മേൽപ്പാലം, ഗതാഗതക്കുരുക്ക് ഇല്ല, ഹെബ്ബാൾ വഴിയുള്ള യാത്ര എളുപ്പം

ബെംഗളൂരു ഏറ്റവും കൂടുതൽ നേരിടുന്ന പ്രതിസന്ധിയാണ് ഗതാഗത കുരുക്ക്. നഗരത്തിലെ കുരുക്ക് അഴിക്കുവാൻ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). നഗരത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന, രണ്ട് ലക്ഷത്തോളം വാഹനങ്ങൾ പ്രതിദിനം കടന്നു പോകുന്ന, ബെംഗളൂരു എയർപോട്ട് റോഡിന് സമീപം പുതിയ മേൽപ്പാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതോടെ ഈ പ്രദേശത്തെ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷയാണ് അധികൃതർക്ക്.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള സദഹള്ളി ജങ്ഷനിലെ തിരക്ക് കുറയ്ക്കുക എന്നതാണ് പുതിയ മേൽപ്പാലം നിർമ്മിക്കുക വഴി അധികൃതർ ലക്ഷ്യമിടുന്നത്. ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ അകലെയാണ് സദഹള്ളി ജംങ്ഷൻ സ്ഥിതി ചെയ്യുന്നത്. മേൽപ്പാലം വരുന്നതോടെ ഹെബ്ബാൾ വഴി എയർപോർട്ടിലേക്ക് വരുന്നവർക്ക് തിരക്കു കുറഞ്ഞ യാത്ര ഉറപ്പു വരുത്താം. ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് ഈ പാത ഉപയോഗിക്കുന്നത്.

NHAI New Flyover At Sadahalli Junction To Ease Bengaluru Airport Traffic
Photo Credit:

എയർപോർട്ട് യാത്രയിൽ പലപ്പോഴും ഏറ്റവും കൂടുതൽ തിരക്ക് സദഹള്ളി ജംങ്ഷനിൽ അനുഭവപ്പെടുന്നു. ടോൾ പ്ലാസ, സിഗ്നൽ എന്നിങ്ങനെ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്ന പല കാര്യങ്ങൾ ഇവിടെയുണ്ട്. ഇതിനെ മറികടക്കാൻ ജംങ്ഷനിൽ അടിപ്പാതയോ മേൽപ്പാലമോ ഇല്ല. ഇക്കാരണങ്ങളാൽ ഇവിടെ പലപ്പോഴും മുന്നറിയിപ്പില്ലാതെ തന്നെ ബ്ലോക്ക് രൂപപ്പെടാറുണ്ട്. തിരക്കേറിയ സമയവും മഴയും ഒക്കെയാണെങ്കിൽ ഇവിടെ ബ്ലോക്കിൽ പെട്ടു കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര കാണാം.

എസ്റ്റീം മാൾ മുതൽ യെലഹങ്ക എയർ ബേസ് വരെയുള്ള മേൽപ്പാലം സുഗമമായ ഗതാഗതത്തെ സഹായിക്കുന്നുണ്ടെങ്കിലും കൊടിഗെഹള്ളി, ബയതരായണപുര, ജക്കൂർ, അല്ലലസാന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലെ ട്രാഫിക് സിഗ്നലുകൾ ബെംഗളൂരു എയർപോർട്ട് യാത്രക്കാർക്ക ഒരു തലവേദനയാണ്. സ്ഥിരം ബ്ലോക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളാണിവ. മേൽപ്പാലം വരുന്നതോടെ ഇതിനും പരിഹാരമായേക്കും.

കൂടാതെ, കൊടിഗെഹള്ളി, ബയതരായണപുര, ജക്കൂർ, അല്ലലസാന്ദ്ര ഉൾപ്പെടെയുള്ള എയർപോർട്ട് യാത്രയിലെ പ്രധാന സിഗ്നലുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള സാധ്യതകളും എൻഎച്ച്എഐ പരിശോധിക്കുന്നുണ്ട്. ഹെബ്ബാളിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള സിഗ്നൽ രഹിത യാത്ര ഇതുവഴി ഉറപ്പാക്കുകയും ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+