Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര:സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാം,വയറുനിറയെ ഭക്ഷണം.. 500 രൂപപോലും വേണ്ട!

ബെംഗളൂരു യാത്ര:സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാം,വയറുനിറയെ ഭക്ഷണം.. 500 രൂപപോലും വേണ്ട!

ബെംഗളൂരുവിൽ ജീവിക്കുമ്പോൾ ഒഴിവാക്കാൻ സാധിക്കാത്ത ഒരു കാര്യമാണ് ഔട്ടിങ്. ജോലിയും പഠനവും ഒക്കെ കഴിഞ്ഞ് വൈകുന്നേരങ്ങളിലോ അല്ലെങ്കിൽ വാരാന്ത്യങ്ങളിലോ കൂട്ടുകാരും ഒക്കെയായി പുറത്തു പോകുന്നതും ആഘോഷിക്കുന്നതും ഇവിടുത്തെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാൽ എല്ലായ്പ്പോഴും ഒരു പോലെ പണം കയ്യിലുണ്ടാകണമെന്നില്ല. അപ്പോളോ?

പണമുണ്ടെങ്കിലും ഇല്ലെങ്കിലും അത്യാവശ്യം സുഖമായി ജീവിക്കാന്‍ സാധിക്കുന്ന നഗരമാണ് ബെംഗളൂരു. ആകെ അഞ്ഞൂറ് രൂപ മാത്രമേ കയ്യിലുള്ളുവെങ്കിൽ വിഷമിക്കേണ്ട. കൂട്ടുകാർക്കൊപ്പം ഒരു ദിവസം അടിപൊളിക്കാൻ ഇത് ധാരാളം മതി. ഇതാ എങ്ങനെ 500 രൂപ മാത്രം ചെലവാക്കി ബാംഗ്ലൂരിൽ ചെലവഴിക്കാം എന്നു നോക്കാം.

Bangalore Budget Friendly Trip

കൂട്ടുകാര്‍ ഒപ്പമുണ്ടെങ്കിൽ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിൽ പോലും നമുക്ക് സന്തോഷത്തോടെ സമയം ചെലവഴിക്കാം. കയ്യിൽ പണമുണ്ടോ ഇല്ലയോ എന്നത് അവിടെ ഒരു പ്രശ്നമായിരിക്കില്ല. എന്നാലും അത്യാവശ്യം രസകരമായി സമയം ചെലവഴിക്കാനും വെറുതെ നടക്കാനും വിശക്കുമ്പോൾ അല്പം ഭക്ഷണം കഴിക്കാനും എങ്ങനെ 500 രൂപ കൊണ്ട് പ്ലാൻ ചെയ്യാമെന്ന് നോക്കാം.

മന്ത്രി മാളിലേക്ക് പോകാം

കയ്യിലധികം പൈസയില്ലെങ്കിലും സാംപിഗേ റോഡിലെ മന്ത്രി മാളിലേക്ക് പോകാം. മടക്കുന്നതു വരെ വിൻഡോ ഷോപ്പിങ് നടത്താം. എത്ര നടന്നാലും കണ്ടാലും തീരാത്ത കാഴ്ചകൾ ഇവിടെയുണ്ട്. ക്ഷീണിക്കുമ്പോൾ വേഗം പുറത്തേയ്ക്കിറങ്ങാം. ഇനിയാണ് ഏറ്റവും സംതൃപ്തി നല്കുന്ന കാര്യം. റോഡ് ക്രോസ് ചെയ്ത് ഗോപികാ ന്യൂ കൃഷ്ണാ ഭവനിലേക്ക് പോയി രുചികരമായ ഭക്ഷണം കഴിക്കാം. രണ്ടോ മൂന്നോ പേര്‍ പോയാലും 300 രൂപയ്ക്കുള്ളിൽ നിൽക്കും.

ഗാന്ധി ബസാർ

ബസവനഗുഡിയിലെ ഗാന്ധി ബസാർ കയ്യിൽ അധികം പണമില്ലാത്തപ്പോൾ പോകാൻ പറ്റി സ്ഥലമാണ്. ഷോപ്പിങ് താല്പര്യമില്ലെങ്കിൽപ്പോലും വെറുതെ നടക്കുവാനും കടകളും മറ്റും കണ്ട് സമയം ചെലവഴിക്കുവാനും ഇവിടെ സാധിക്കും. ഇവിടുന്ന് നേരെ തിണ്ടി ബീഡിയിലേക്ക് പോകാം. രുചികമായ ഭക്ഷണങ്ങൾ കിട്ടുന്ന ഈ ഫൂഡ സ്ട്രീറ്റ് ബെംഗളൂരുവിൽ തീർച്ചയായും പോകേണ്ട സ്ഥലമാണ്. വേണമെങ്കിൽ സമീപത്തുള്ള വിദ്യാർത്ഥി ഭവനിൽ പോയും ഭക്ഷണം കഴിക്കാം. എവിടെയാണെങ്കിലും അഞ്ഞൂര് രൂപയിൽ കുറച്ചെങ്കിലും ബാക്കി കാണുമെന്നുറപ്പ്.

ലാൽബാഗ്

എന്തുചെയ്യണമെന്നറിയാതെ ഇരിക്കുന്ന സന്ദർഭങ്ങളില്‌ പോകുവാൻ പറ്റിയ സ്ഥലമാണ് ലാൽബാഗ്. പ്രകൃതിയിൽ കുറച്ചുനേരം നടന്നും വിശ്രമിച്ചും ഇവിടെ സമയം ചെലവഴിക്കാം. ഇറങ്ങിക്കഴിഞ്ഞ് സമീപത്തെ എംടിആറിൽ പോയി ചൂടോടെ ഒരു ഫിൽട്ടര് കോഫി കുടിച്ച് തിരികെ മടങ്ങാം.

ഓറിയോൺ മാൾ

ചെറുപ്പക്കാരുടെ പ്രിയപ്പെട്ട ഔട്ടിങ് ഇടങ്ങളിലൊന്നാണ് ഓറിയോൺ മാൾ. തിരക്കിൽ നിന്നൊക്കെ അകന്ന് ഇവിടുത്തെ മനുഷ്യനിർമ്മിത തടാകത്തിനു മുന്നിൽ കുറച്ചു നേരം ഇരിക്കാനും വർത്തമാനം പറഞ്ഞു സമയം ചെലവഴിക്കുവാനും എത്തുന്നവർ നിരവധിയുണ്ട്. ഇവിടുന്ന് ഇറങ്ങിയാൽ ഇസ്കോൺ ക്ഷേത്രത്തിലേക്ക് പോകാം. പ്രാർത്ഥിച്ചിറങ്ങുമ്പോൾ പ്രസാദം മേടിക്കാന് മറക്കരുത്.

എംജി റോഡ്

വൈകുന്നേരമാണ് എല്ലാവരും കൂടി പുറത്തിറങ്ങുവാൻ പ്ലാൻ ചെയ്യുന്നതെങ്കിൽ നേരേ എംജി റോഡിലേക്ക് പോകാം. കൊമേഷ്യൽ സ്ട്രീറ്റ് ആയാലും ബ്രിഗേഡ് റോഡ് ആണെങ്കിലും കുഴപ്പമില്ല. എത്രനേരം വേണമെങ്കിലും നടന്നു കാണുവാനുള്ളത് ഇവിടെയുണ്ട്. വേണമെങ്കിൽ വഴിയോരത്തെ കടകളിൽ നിന്ന് അത്യാവശ്യം വിശപ്പും ദാഹവും മാറ്റാനുള്ളത് അകത്താക്കുകയും ചെയ്യാം. മെട്രോയിൽ എളുപ്പം എത്തിച്ചേരാനും മടങ്ങുവാനും സാധിക്കുമെന്നതിനാൽ യാത്ര ബുദ്ധിമുട്ട് ആവുകയുമില്ല.

കബ്ബൺ പാർക്ക്

ചെലവൊന്നുമില്ലാതെ പകൽസമയം രസകരമായി ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് കബ്ബൺ പാർക്ക്. തനിച്ചാണ് പോകുന്നതെങ്കിൽ പോലും ഇവിടെ വന്നാൽ തനിച്ചാണ് എന്ന തോന്നലുണ്ടാകില്ല. താല്പര്യമുണ്ടെങ്കിൽ ടോയ് ട്രെയിൻ, ബോട്ടിങ് തുടങ്ങിയ കാര്യങ്ങളും വളരെ കുറഞ്ഞ ചെലവില്‌ ഇവിടെ ആസ്വദിക്കാം. പുറത്തിറങ്ങിയാൽ ഹോട്ട് ചോക്ലേറ്റും സൂപ്പും ഫില്‍ട്ടർ കോഫി തുടങ്ങിയവ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ചെറിയ കടകൾ എക്സ്പ്ലോർ ചെയ്യുകയും ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+