Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-തഞ്ചാവൂർ യാത്ര,നിഴൽ ഭൂമിയില്‍ വീഴാത്ത അത്ഭുത കാഴ്ചയുടെ നാട്ടിലേക്ക്.. ചെലവ് കുറഞ്ഞ പ്ലാൻ ഇതാ

ബാംഗ്ലൂർ-തഞ്ചാവൂർ യാത്ര,നിഴൽ ഭൂമിയില്‍ വീഴാത്ത അത്ഭുത കാഴ്ചയുടെ നാട്ടിലേക്ക്.. ചെലവ് കുറഞ്ഞ പ്ലാൻ ഇതാ

ലോക വിസ്മയമാണ് തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം. കരിങ്കല്ലുകളിൽ കാറ്റിനും മഴയ്ക്കും മായ്ക്കാൻ കഴിയാത്ത, കടന്നുപോയ നൂറ്റാണ്ടുകൾക്ക് ഒരു പോറലും വരുത്താൻ കഴിയാത്ത ക്ഷേത്രങ്ങളും മറ്റൊരു ലോകത്ത് എത്തിയപോലെ തോന്നിക്കുന്ന അന്തരീക്ഷവും ചേരുന്ന ഇടം. കല്ലുകളിൽ ഇങ്ങനെയും കൊത്തിയെടുക്കാൻ കഴിയുമോ..അതും ഇത്രയും നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന സംശയത്തെ പാടേ ഇല്ലാതാക്കി നിലനിൽക്കുന്ന തഞ്ചാവൂർ കാഴ്ചകൾ ഒരുവട്ടമെങ്കിലും കാണണം.

ബാംഗ്ലൂർ യാത്രകളില്‍ ആളുകൾ തിരയുന്നത് കൂടുതലും ഒറ്റദിവസം കൊണ്ട് പോയി വരാൻ കഴിയുന്ന ഇടങ്ങളാണ്. എന്നാൽ ഈ വാരാന്ത്യം കുറച്ചുകൂടി വലിയ ഒരു യാത്രയ്ക്കായി മാറ്റിവെച്ചാലോ..ബാംഗ്ലൂരിൽ നിന്നും തഞ്ചാവൂര് വരെ പോയി കല്ലിൽ തീർത്ത വിസ്മയങ്ങൾ നേരിട്ട് കണ്ടറിഞ്ഞ് തിരികെ വരാം. രണ്ട് രാത്രിയും ഒരു പകലും ഉണ്ടെങ്കിൽ എങ്ങനെ ബാംഗ്ലൂർ- തഞ്ചാവൂർ യാത്ര നടത്താമെന്നു നോക്കാം..

Bangalore Budget Solo Trip: Visit Thanjavur

തഞ്ചാവൂർ

തരുന്ന ആമുഖങ്ങളേക്കാൾ നേരിട്ട് പോയി കണ്ട് മനസ്സിലാക്കേണ്ട ഇടമാണ് തഞ്ചാവൂർ എന്ന ക്ഷേത്രനഗരം. ആത്മീയാന്വേഷകർക്കും ചരിത്രപ്രേമികൾക്കും സഞ്ചാരികൾക്കും ഓരോ തരത്തിലുള്ള ആനന്ദമാണ് ഈ നാട് നല്കുന്നത്. പ്രതാപവും പ്രൗഢിയും ഒന്നുചേർന്നു നിൽക്കുന്ന തഞ്ചാവൂരിൽ കാണാനുള്ളതിലധികവും ക്ഷേത്രങ്ങൾ തന്നെയാണ്. വിവിധ കാലങ്ങളുടെയും കലയുടെയും അഭിമാനമായി മാറിയ ഈ ക്ഷേത്രങ്ങൾ തേടിയാണ് ലോകം ഇവിടേക്ക് വരുന്നത്.

bangalore-thanjavur-temple-trip

തഞ്ചാവൂർ യാത്ര

ഓടിച്ചിട്ടൊരു യാത്രയാണെങ്കിൽ ഒരു പകലും ഒരു ദിവസം മതി തഞ്ചാവൂർ കണ്ടുതീർക്കാൻ. പ്രധാന ഇടങ്ങൾ മാത്രം കണ്ട് ഒരുപാട് സമയം ചെലവഴിക്കാതെ കൃത്യമായി പ്ലാൻ ചെയ്തു പോകണമെന്ന് മാത്രം. ഒരു രാത്രിയും രണ്ട് പകലും നിങ്ങൾക്കുണ്ടെങ്കിൽ സമയമെടുത്ത് ഇവിടുത്തെ ക്ഷേത്രങ്ങളും രാത്രി ജീവിതവും മറ്റു പ്രധാന കാഴ്ചകളും കണ്ട് വരാം.

ബാംഗ്ലൂർ-തഞ്ചാവൂർ യാത്ര

ബാംഗ്ലൂരിൽ നിന്നും വെറും 2500 രൂപാ ചെലവിൽ സുഖമായി ഒരാൾക്ക് തഞ്ചാവൂർ കണ്ട് വരാം. ട്രെയിനിൽ പോയി ഒരു മുറിയെടുത്ത് താമസിച്ച് പകൽ മുഴുവനും കാഴ്ചകൾക്കായി ചിലവഴിച്ചുള്ള ഒരു യാത്രയെക്കുറിച്ചാണ് പറയുന്നത്. റൂം എടുക്കുന്നതിനാൽ രാത്രി കൂടി ചെലവഴിച്ചാലും ഒരു നേരത്തെ ഭക്ഷണത്തിന്‍റെ കാര്യത്തിലല്ലാതെ അധിക ചെലവ് വരാതെ ഒരു ദിവസം കൂടി തഞ്ചാവൂർ കാണാൻ സമയം കിട്ടുകയും ചെയ്യും.

ബാംഗ്ലൂരില്‍ നിന്നും തഞ്ചാവൂരിലേക്ക് ട്രെയിൻ യാത്രയാണ് കുറഞ്ഞ ചെലവിൽ എത്തിപ്പെടാന്‍ നല്ലത്. എല്ലാ ദിവസവും വൈകിട്ട് 7.00 മണിക്ക് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്നും തഞ്ചാവൂരിലേക്ക് മൈലാടുതുറൈ എക്സ്പ്രസ് - Mailaduturai Express (16232) തഞ്ചാവൂർ വഴി പോകുന്നു. 10 മണിക്കൂർ 3 മിനിറ്റ് യാത്രയ്ക്ക് ശേഷം രാവിലെ 5.03 മണിക്ക് തഞ്ചാവൂരിൽ ട്രെയിൻ എത്തും.

 thanjavur-temple

ബാംഗ്ലൂരിൽ നിന്നും തഞ്ചാവൂരിലേക്ക് മൈലാടുതുറൈ എക്സ്പ്രസിൽ സ്ലീപ്പർ ക്ലാസിൽ 285 രൂപ, എസി ചെയർ കാറിൽ 620 രൂപ, എസി ത്രീ ടയറിൽ 765 രൂപ, എസി ടു ടയറില്‌ 1090 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്താൽ ടിക്കറ്റ് ഉറപ്പുവരുത്തുകയും ചെയ്യാം.

തഞ്ചാവൂരിൽ ചെന്നിറങ്ങിയ ശേഷം വിശ്രമിക്കാനും സാധനങ്ങൾ സൂക്ഷിക്കാനും ഒക്കെയായി ഒരു മുറി കണ്ടെത്തണം. 600 രൂപയ്ക്ക് അത്യാവശ്യം നല്ല മുറി ലഭിക്കും. ചെക്ക് ഔട്ട് സമയം കൂടി നോക്കിവയ്ക്കാൻ മറക്കേണ്ട. ഇനി ഭക്ഷണമാണ്. മൂന്നു നേരത്തെയും ഭക്ഷണം കണക്കാക്കിയാൽ അത് 500 രൂപയ്ക്കു മുകളിൽ പോകില്ല. കയ്യിൽ ഒരു കുടയോ തൊപ്പിയോ എടുത്ത് സൺസ്ക്രീൻ മുഖത്തിട്ട് ഇനി തഞ്ചാവൂർ കാഴ്ചകളിലേക്ക് കടക്കാം.

തഞ്ചാവൂരിലെ പ്രധാന കാഴ്ചകൾ

തഞ്ചാവൂരിലെ ഏറ്റവും പ്രധാന കാഴ്ച തിരുവുടയാർ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും വിശ്വാസികൾ വിളിക്കുന്ന തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം ആണ്. ലോകം കണ്ടതിൽ ഏറ്റവം മഹത്തായ നിർമ്മിതികളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. രാജരാജചോഴന്റെ ഭരണകാലത്ത് കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചൻ എന്ന ശില്പിയാണ് . പൂർണ്ണമായും കരിങ്കല്ലിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. 80 ടൺ ഭാരത്തിൽ കരിങ്കല്ലിൽ തീർത്ത ക്ഷേത്രമകുടം ഇവിടുത്തെ അത്ഭുത കാഴ്ചയാണ്. യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളിലൊന്നും കൂടിയാണിത്.

 thanjavur-travel-itinerary-Places To Visit In Thanjavore

ബൃഹദീശ്വര ക്ഷേത്രത്തിനോട് അടുത്തായി സ്ഥിതി ചെയ്യുന്ന ശിവഗംഗാ പാർക്കും ഇതേ യാത്രയില് കാണാം. ചെറിയൊരു മൃഗശാലയും ഇതിലുണ്ട്. തഞ്ചാവൂർ മറാത്ത പാലസ്, സരസ്വതി മഹൽ ലൈബ്രറി, പാലസ് ബെൽ ടവർ , ബൃഹദീശ്വര ക്ഷേത്രത്തിൽ നിനനും 2 കിമി അകലെയുള്ള വിജയനഗർ ഫോർട്ട് എന്നിവയും തഞ്ചാവൂരില്‌ തന്നെ കാണാൻ പറ്റിയ സ്ഥലങ്ങളാണ്.

തഞ്ചാവൂർ യാത്രയിൽ പോയിരിക്കേണ്ട ഒന്നാണ് ഗംഗൈകൊണ്ട ചോളപുരം. തഞ്ചാവൂരിൽ നിന്നും 80 കിലോമീറ്റര് അകലെയാണ് ഇവിടം. ഇങ്ങോട്ടേയ്ക്ക് ട്രെയിൻ യാത്ര തിരഞ്ഞെടുക്കാം. കൂടാതെ ബസിന് പോകാൻ സാധിക്കുന്ന, 30 കിലോമീറ്റർ അകലെയുള്ള ഐരാവതേശ്വര ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയിൽ കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+