ക്രിസ്മസ് കാലം കേക്കുകളുടെ സമയമാണ്. പല രുചിയിലും രൂപത്തിലും മധുരം കൂടിയും കുറഞ്ഞും ഐസിങ്ങും ചോക്ലേറ്റും ഒക്കെയായി കേക്കുകൾ വരുന്ന സമയം. എന്നാൽ ഈ ക്രിസ്മസിന് നിങ്ങള്‍ ബാംഗ്ലൂരിലുണ്ടെങ്കിൽ ഇതിലും വലിയ കേക്ക് കാഴ്ചകളാണ് കാത്തിരിക്കുന്നത്. എന്താണെന്നല്ലേ.. ബാംഗ്ലൂർ കേക്ക് ഷോ 2023 നിങ്ങൾക്കു മുന്നിൽ തുറക്കുന്നത് കേക്കുകളുടെ ഒരു അത്ഭുത ലോകം തന്നെയാണ്.
49-ാമത് ആനുവൽ കേക്ക് ഷോ (Bangalore 49th Annual Cake Show 2023) എല്ലാ വര്‍ഷവും ഇവിടുത്തെ ക്രിസ്മസ് സീസണിന് മധുരവും ആവേശവും പകരുന്ന ദിവസങ്ങളാണ്. വെറും കേക്കുകൾ മാത്രമല്ല, ഓരോ കേക്കും എങ്ങനെ ഒരു അതിശയമാകുന്നു എന്ന് ഇവിടെ വന്നു തന്നെ മനസ്സിലാക്കണം. 17 ദിവസം നീണ്ടു നിൽക്കുന്ന ന്യൂ ഇയര്‍ കേക്ക് ഷോ ഡിസംബര്‍ 14 നാണ് ആരംഭിച്ചത്.

ഇത്തവണ ഇവിടെ എത്തുന്നവരെ അത്ഭുതപ്പെടുത്തി ചന്ദ്രയായും പുതിയ പാർലമെന്‍റ് മന്ദിരവും ഐഫെൽ ഗോപുരവും ഉൾപ്പെടെയുള്ള രൂപങ്ങള്‍ ഒന്നു രുചിക്കാൻ പാകത്തിൽ ഇവിടെയുണ്ട്. വനിതകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര അനുവദിക്കുന്ന കർണ്ണാടകയുടെ ശക്തി സ്കീമും ഇവിടെ കേക്കിൽ തയ്യാറാക്കിയിട്ടുണ്ട്. വ്യത്യസ്ചമായ അൻപതിലധികം രൂപങ്ങളിലാണ് ഇവിടെ ഈ വർഷം കേക്കുകൾ പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
കേക്കിലെ പാർലമെന്‍റ് മന്ദിരം
ഈ വർഷത്തെ പ്രദർശനത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ഇവിടെ ആകർഷിക്കുന്നത് കേക്കിൽ തീർത്തിരിക്കുന്ന പാർലമെന്‍റ് മന്ദിരം ആണ്. ഏകദേശം രണ്ടര മാസത്തോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയിരിക്കുന്ന ഈ കേക്കിന് 14 അടി വീതിയും 14 അടി നീളവും 09 അടി ഉയരവുമാണുള്ളത്. 1120 കേക്കുകൾ ഉണ്ടാക്കി ഉണ്ടാക്കി യോജിച്ചിച്ചതാണ ഇത്. ചന്ദ്രയാന്‍റെ രൂപത്തിൽ കേക്ക് നിർമ്മിക്കാനാനായി 205 കിലോ പഞ്ചസാരയാണ് ഉപയോഗിച്ചത്
ലോകത്തിലെ ഏറ്റവും വലിയ കേക്ക്
ഇവ കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കേക്കുകളും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. കൂടാതെ ക്യാമൽ കേക്ക്, അലിഗേറ്റർ ഇൻ എ സ്റ്റാമ്പ് കേക്ക്, ദി ഫ്രോസൺ കാസിൽ,വാൾ കേക്ക് പിടിച്ച് കുതിരപ്പുറത്തിരിക്കുന്ന ഏഴടി ഉയരമുള്ള ശിവാജി മഹാരാജിന്റെ രൂപമുള്ള കേക്ക് എന്നിവയുമുണ്ട്. ശക്തി സ്കീം കേക്ക് 4 അടി ഉയരത്തിലാണ് തീർത്തത്.
വെഡ്ഡിംഗ് കേക്ക് സാഗ, ഡോഗ് വെഡ്ഡിംഗ് കേക്ക് തുടങ്ങി നിരവധി വ്യത്യസ്ത തരം കേക്ക് മോഡലുകളുണ്ട്. പിങ്ക് ഡോൾ കേക്ക് കുട്ടികളെ ആകർഷിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
ജനുവരി 1-ാം തിയതി വരെയാണ് ബാംഗ്ലൂർ സെന്‍റ് ജോസഫ് ഇന്ത്യൻ ഹൈസ്കൂളില് ബാംഗ്ലൂർ കേക്ക് ഷോ നടക്കുന്നത്. രാവിലെ 11.00 മുതൽ രാത്രി 9.00 മണി വരെയാണ് പ്രവേശനം. ഒരാൾക്ക് 120 രൂപയാണ് പ്രവേശന നിരക്ക്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












