Search
  • Follow NativePlanet
Share
» » ബെംഗളുരുവിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; 800 രൂപ മുടക്കിൽ മതി, ധൈര്യമായി ബുക്ക് ചെയ്തോ

ബെംഗളുരുവിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; 800 രൂപ മുടക്കിൽ മതി, ധൈര്യമായി ബുക്ക് ചെയ്തോ

ബെംഗളുരുവിലെ ചൂടിൽ പ്രത്യേകിച്ച് ഒരു പ്ലാനുമില്ലാതെ ഇരിക്കുമ്പോൾ പെട്ടന്നൊരു യാത്ര പോയാലോ.. വലിയ തയ്യാറെടുപ്പുകളോ ബാഗ് പാക്കിങ്ങോ ഒന്നുമില്ലാതെ ചെറിയൊരു യാത്ര പോകുന്ന ലാഘവത്തിൽ പോയി വരാൻ പറ്റിയ ഒരു ട്രിപ്പ്. പ്ലാനിങ്ങില്ല എന്നതല്ല ഈ യാത്രയുടെ ഹൈലൈറ്റ്. മറിച്ച് ബാംഗ്ലൂരിൽ നിന്നും ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ സാധിക്കുന്ന ഒരു വിമാന യാത്രയിക്കാണ് നിങ്ങൾ ഒരുങ്ങുന്നതെന്നാണ്.

വിമാന യാത്രകൾ എന്നും ചെലവേറിയതാണ്. നീണ്ട മണിക്കൂറുകൾ വിമാന യാത്രയിൽ ലാഭിക്കാമെങ്കിലും പോക്കറ്റ് കീറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെ സാധാരണക്കാരായ ആളുകൾ വിനോദ യാത്രകളിൽ വിമാനയാത്രകൾ തിരഞ്ഞെടുക്കാറേയില്ല. എന്നാലിതാ ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് ബെംഗളുരുവിൽ നിന്നും ആയിരം രൂപയിൽ താഴെ പോകാൻ സാധിക്കുന്ന ഒരു വിമാന യാത്രയാണ്.

Bangalore Cheapest Flight Trip-Bengaluru To Salem At 802 Rupees

ആഴ്ചാവസാനങ്ങളിലും അവധിദിവസങ്ങളിലും ബെംഗളുരുവിൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഒരുപാടുണ്ട്. വെറുതേയൊന്ന് പുറത്ത് കറങ്ങാനിറങ്ങുന്നതു മുതൽ നീണ്ട അവധിയെടുത്ത് പോകുന്ന യാത്രകൾ വരെ ലിസ്റ്റിലുണ്ടാകും. അതിലൊന്ന് പേഴ്സ് കാലിയാക്കാത്ത ഒരു വിമാന യാത്രയായാലോ. രണ്ടി ദിവസ യാത്രയ്ക്ക് ചിക്കമഗളുരുവിലേക്കോ ഊട്ടിയിലേക്കോ ഗോവയ്ക്കോ ഒക്കെ പോകുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ നമുക്ക് പോയി വരാം.

ബെംഗളുരുവിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര

ബെംഗളുരുവിൽ നിന്നും സ്ഥിരം വിമാന യാത്രയ്ക്ക് ആളുകൾ തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിൽ കൊച്ചി, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, തുടങ്ങിയവയാണ്. ഇതിനുള്ള ടിക്കറ്റ് നിരക്കാവട്ടെ 2500 ന് മുകളിൽ നോക്കിയാൽ മതി. ബജറ്റ് നോക്കി പോകുന്നവർക്ക് ഇത് സാധ്യമാകണമെന്നുമില്ല. എന്നാൽ ബെംഗലുരു- സേലം യാത്രയാണെങ്കിലോ.. വെറും 802 രൂപയ്ക്ക് പോയി വരാം.

കേൾക്കുമ്പോൾ ഇത് സത്യമാണോ, ഇത്രയും ചെറിയ ചെലവിൽ വിമാന യാത്ര പോകാമോ എന്നൊക്കെ സംശയിക്കുന്നവരാണ് അധികവും. കേന്ദ്ര സര്‍ക്കാരിന്‍റെ ഉ‍ഡാൻ പദ്ധതി വഴിയുള്ള ഈ യാത്ര നിങ്ങൾക്ക് ബുക്ക് ചെയ്യുന്ന സമയവും സീസണും ഒക്കെ അനുസരിത്ത് വെറും 802 രൂപയ്ക്ക് യാത്ര ചെയ്യാം. ബെംഗളുരുവിൽ നിന്ന് വീക്കെൻഡിൽ എങ്ങോട്ട് പോകണം എന്നറിയാത്തവര്‍ക്ക് ഇങ്ങനെയൊരു ബജറ്റ് ഫ്രണ്ട്ലി വിമാന യാത്ര പോകാം.

-Bengaluru To Salem At 802 Rupees

Screesnsgot from ixigo.com

ബെംഗളുരു- സേലം വിമാന യാത്ര

തിരക്കില്ലാത്ത സീസൺ സമയത്താണ് ഇത്രയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. അല്ലാത്ത സമയത്ത് 1200 രൂപാ മുതൽ മുകളിലേക്ക് നിരക്ക് വരും. ഇത്രയും ചെറിയ നിരക്കിൽ വിമാന യാത്ര പോകുന്നുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്ക് വരുന്ന സമയത്ത് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിടാം. ആഴ്ചാവസാനങ്ങൾ, അവധി ദിവസങ്ങള്‍ തുടങ്ങിയ സമയത്ത് നിരക്ക് കൂടാനുള്ള സാധ്യതയുണ്ട്.

ബെംഗളുരു - സേലം വിമാന സമയം

ഫ്ലൈറ്റ് നമ്പർ 9I513 ബെംഗളുരു - സേലം ഫ്ലൈറ്റ് എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 12.50 ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 1.50 ന് സേലം വിമാനത്താവളത്തിൽ എത്തും.
കൂടാതെ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ
ഫ്ലൈറ്റ് നമ്പർ 9I513 ഉച്ചയ്ക്ക് 12.50 ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 1.50 ന് സേലം വിമാനത്താവളത്തിൽ എത്തും‌ന്ന വിധത്തിൽ സർവീസ് നടത്തുന്നു.

സേലം- ബെംഗളുരു വിമാന സമയം

തിരികെ സേലത്തു നിന്നും എല്ലാ ചൊവ്വാഴ്ചകളിലും ഫ്ലൈറ്റ് നമ്പർ ഫ്ലൈറ്റ് നമ്പർ 9I516 ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് 3.20 ന് ബാംഗ്ലൂരിൽ എത്തും. വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഫ്ലൈറ്റ് നമ്പർ 9I516 സേലത്തു നിന്നും വൈകിട്ട് 5.25 ന് പുറപ്പെട്ട് 6.30ന് ബാംഗ്ലൂരിൽ എത്തും.

റോഡ് മാർഗമാണ് ബെംഗളുരുവിൽ നിന്നും സേലത്തിന് യാത്രയെങ്കിൽ 210 കിലോമീറ്ററാണ് ദൂരം. ഇതിനായി നാല് മണിക്കൂർ സമയം വേണ്ടി വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+