Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് 2.5 മണിക്കൂർ, എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകും

ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് 2.5 മണിക്കൂർ, എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകും

യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ, എക്സ്പ്രസ് പാതകൾ എന്നിങ്ങനെ ഒരുപാട് മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇപ്പോഴിതാ, യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബെംഗളുരു-ചെന്നൈ എക്സ്പ്രസ് വേയുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ (Bangalore-Chennai Expressway). 2024 ഓഗസ്റ്റോടെ എക്പ്രസ് വേയുടെ നിർമ്മാണപ്രവർത്തികൾ പൂർത്തീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേ വരുന്നതോടെ ബാംഗ്ലൂർ-ചെന്നൈ യാത്രാ സമയം വെറും 2.5 മണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 262 കിലോമീറ്റർ ദൂരത്തിൽ 4 വരിപാതയായാണ് ഇതിന്റെ നിർമ്മാണം. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടുകളിലൊന്നും കൂടിയാണ് ബെംഗളുരു-ചെന്നൈ എക്സ്പ്രസ് വേ.

Bengaluru-Chennai Expressway

തലസ്ഥാന നഗരികളായ ചെന്നൈയെയും ബാംഗ്ലൂരിനെയും ബന്ധിപ്പിക്കുന്നത് കൂടാതെ കർണ്ണാടകയിലെ ഹോസ്കോട്ടെ, ബംഗാലപേട്ട്, ആന്ധ്രാ പ്രദേശിലെ പലമാനർ,ചിറ്റൂർ, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ എന്നീ നഗരങ്ങളിലൂടെയും ഈ പാത കടന്നുപോകുന്നു. ഇത്തരത്തിൽ പ്രധാന വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര ദക്ഷിണേന്ത്യയിലെ വികസനമായി കണക്കാക്കപ്പെടുന്നു.

ബെംഗളൂരുവിലെ ഹോസ്‌കോട്ടിൽ നിന്ന് ആരംഭിച്ച് മാലൂർ, ബംഗാർപേട്ട്, കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്), പലമനേർ, ചിറ്റൂർ, റാണിപ്പേട്ട് നഗരങ്ങളിലൂടെ ഈ പാത കടന്നുപോകും. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിലാണ് അതിവേഗ പാത അവസാനിക്കുന്നത്.
ഇതിൽ 84 കിലോമീറ്റർ തമിഴ്നാട്ടിലൂടെയും 71 കിലോമീറ്റർ ആന്ധ്രാ പ്രദേശിലൂടെയും 106 കിലോമീറ്റർ കർണ്ണാടകയിലൂടെയുമാണ് പോകുന്നത്.

Bengaluru-Chennai Expressway distance

നാല് വരിയായി നിർമ്മിക്കുന്ന പാതയിൽ 71 വെഹിക്കിൾ അണ്ടര്‍പാസുകൾ, മേൽപ്പാലങ്ങൾ, ചെറുവാഹന അടിപ്പാതകൾ, മൂന്ന് റെയിൽപ്പാലങ്ങൾ, 31 പ്രധാന പാലങ്ങൾ, 25 ചെറുപാലങ്ങൾ, 147 കലുങ്കുകൾ, ആറ് ടോൾ പ്ലാസകൾ , കൂടാതെ അഞ്ച് ഇന്‍റർചേഞ്ചുകൾ, യാത്രക്കാർക്കായി രണ്ട് റെസ്റ്റ് ഏരിയകൾ, രണ്ട് ട്രക്ക് ലേ ബേകൾ എന്നിവയും ഉണ്ടായിരിക്കും.

16,730 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2022 മെയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിട്ടത്. മൂന്നു ഘട്ടങ്ങളിലായാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ആവശ്യമായ ഭൂമിയുടെ 98 ശതമാനത്തിലധികം ലഭ്യമാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ എച്ച് എ ഐ ) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കടന്നുപോകുന്ന സ്ഥലത്തെ ആശ്രയിച്ച് സ്ഥലത്തെ ആശ്രയിച്ച് റോഡിന്റെ ഉയരം 3 മീറ്റർ മുതൽ 5 മീറ്റർ വരെയാണ്. 2.5 കോടി ക്യുബിക് മീറ്റർ മണ്ണാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്.

ഹൈബ്രിഡ് വാർഷിക മോഡിൽ (HAM)ആണ് ഈ പ്രോജക്ട് എൻ എച്ച് എ ഐ നടത്തുന്നത്. എൻഎച്ച്എഐ നിർമ്മിക്കുന്ന 26 പുതിയ ഗ്രീൻ എക്സ്പ്രസ് വേ പദ്ധതികളിലൊന്നാണിത്. നിയന്ത്രിത പ്രവേശനമുള്ള നാല് വരി പാതയായിരിക്കുമിത്. സാമ്പത്തിക വ്യാപാരരംഗത്തും നിർണ്ണായകമായേക്കാവുന്ന പാത, കർണ്ണാടകയെയും ആന്ധ്രാ പ്രദേശിനെയും ചെന്നൈ തുറമുഖവുമായി ബന്ധിപ്പിക്കുകയും ചെയ്യും.

നിലവിൽ ചെന്നൈ-ബാംഗ്ലൂർ പാതയിലുള്ള യാത്രാ സമയം ഏകദേശം ആറ് മണിക്കൂറോളം ദൂരമാണ്. എക്സ്പ്രസ് വേ വരുന്നതോടെ യാത്രാസമയം രണ്ടര മണിക്കൂറായി ചുരുങ്ങുമെന്നത് മാത്രമല്ല, 300 കിമി ദൂരമെന്നത് 262 ആയി ചുരുങ്ങുകയും ചെയ്യും. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗത വരെയാണ് പാത വാഗ്ദാനം ചെയ്യുന്നത്. വേഗത കുറവുള്ള ഇരുചക്ര വാഹനങ്ങൾ. ഓട്ടോറിക്ഷകൾ തുടങ്ങിയവ പാതയിൽ അനുവദിച്ചേക്കില്ല.

ബെംഗളുരു -മൈസൂർ എക്സ്പ്രസ് വേ

ബെംഗളുരുവിനെയും മൈസൂരിനെയും ബന്ധിപ്പിക്കുന്ന ബെംഗളുരു -മൈസൂർ എക്സ്പ്രസ് വേയ്ക്ക് 119 കിലോമീറ്റർ ദൂരമാണുള്ളത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 8,480 കോടി രൂപ ചിലവിലാണ് ഈ പാത നിർമ്മിച്ചിച്ചുള്ളത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം 75 മിനിറ്റായി കുറയുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. നേരത്തെ മൂന്നു-മൂന്നര മണിക്കൂറായിരുന്നു ബെംഗളുരു -മൈസൂർ റോഡ് യാത്രയ്ക്ക് വേണ്ടിയിരുന്നത്.

 bengaluru-mysore expressway

ആറുവരിപ്പാതയായി നിർമ്മിച്ച ഇതിന്‍റെ രണ്ട് വശങ്ങളിലെയും 2 വീതം സർവീസ് റോഡുകൾ ഉൾപ്പെടെയാണ് പത്ത് വരി പാതയായിരിക്കുന്നത്. 8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ, 11 മേൽപ്പാലങ്ങൾ, 64 അണ്ടർപാസുകൾ, 4 റോഡുകൾ മേൽപ്പാലങ്ങൾ, 5 ബൈപാസുകൾ, 9 പ്രധാന പാലങ്ങൾ, 42 ചെറിയ പാലങ്ങൾ എന്നിവ ഈ പാതയിലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+