Search
  • Follow NativePlanet
Share
» »ദീപാവലി പ്രത്യേക ട്രെയിൻ യശ്വന്ത്പൂർ- മംഗലാപുരം റൂട്ടിൽ, കാസർകോഡ്, കണ്ണൂർ യാത്രക്കാർക്ക് സൗകര്യം

ദീപാവലി പ്രത്യേക ട്രെയിൻ യശ്വന്ത്പൂർ- മംഗലാപുരം റൂട്ടിൽ, കാസർകോഡ്, കണ്ണൂർ യാത്രക്കാർക്ക് സൗകര്യം

ദീപാവലി ആഘോഷങ്ങൾക്ക് ഇനി ഒത്തിരി നാളുകളില്ല. ഒക്ടോബർ 31 വ്യാഴാഴ്ചയാണ് ഈ വർഷത്തെ ദീപാവലി. ദീപാവലിയും കർണ്ണാടക രാജ്യോത്സവവും പിന്നെ വരുന്ന ശനിയും ഞായറും കൂടി കണക്കാക്കി ഒരു ലോങ് വീക്കെൻഡ് ഒപ്പിച്ച് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നവരാണ് മിക്കവരും. എന്നാൽ സ്ഥിരം വണ്ടികളിലെ ടിക്കറ്റ് പലതും തീർന്നു കഴിഞ്ഞു. സ്പെഷ്യൽ ട്രെയിനുകളൊക്കെ പ്രഖ്യാപിക്കുന്നതേയുള്ളൂ എന്നതിനാൽ കാത്തിരിപ്പിലാണ് മിക്കവരും. ഇപ്പോഴിതാ സൗത്ത് വെസ്റ്റേൺ റെയിൽവേ ബാംഗ്ലൂർ- മംഗലാപുരം റൂട്ടിൽ ദീപാവലി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബാംഗ്ലൂരില്‍ നിന്ന് കാസർകോഡ്, കണ്ണൂർ ഭാഗത്തേയ്ക്ക് വരേണ്ടവർക്കും ദീപാവലി കഴിഞ്ഞ് മടങ്ങേണ്ടവർക്കും സൗകര്യപ്രദമായ സമയക്രമത്തിലാണ് ഈ ട്രെയിൻ ഓടുക. യശ്വന്ത്പൂർ - മംഗലാപുരം, മംഗലാപുരം- യശ്വന്ത്പൂർ എന്നിങ്ങനെ രണ്ട് സർവീസുകൾ മാത്രമാണുള്ളത്. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമാണുള്ളത് എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

Yeswantpur-Mangaluru Special Service On October 30

ആകെ 21 കോച്ചുകളാണ് ഇതിനുള്ളത്. നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 7 സ്ലീപ്പർ, 6 എസി ത്രീ ടയർ, 2 എസി ടൂ ടയർ എന്നിവയും2 ലഗേജ്/ ബ്രേക്ക് വാൻ കം ജനറേറ്റർ കാറും ആണ് ഇതിനുള്ളത്.

യശ്വന്ത്പൂർ - മംഗലാപുരം ദീപാവലി സ്പെഷ്യൽ ട്രെയിൻ 06565

ട്രെയിൻ നമ്പർ 06565 യശ്വന്ത്പൂർ - മംഗലാപുരം ദീപാവലി സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 30 ബുധനാഴ്ച രാത്രി 11.50ന് യശ്വന്ത്പൂർ ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 11:45 ന് മംഗലാപുരത്ത് എത്തും. 11 മണിക്കൂർ 55 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 345 രൂപ, എസി ത്രീടയറിന് 955 രൂപ, എസി ടൂ ടയറിന് 1300 രൂപ എന്നിങ്ങനെയാണ് നിരക്ക്.

യശ്വന്ത്പൂർ ജംങ്ഷൻ - 23:50
കുനിഗൽ - 01:03
ചന്നരായപട്ടണ - 02:18
ഹാസൻ - 03:50
സകലേശപുര - 04:50
സുബ്രഹ്മണ്യ റോഡ് - 08:25
കബകപുത്തൂർ - 09:23
ബന്ത്വാല - 09:53
മംഗളൂരു ജംങ്ഷൻ - 11:45

മംഗലാപുരം- യശ്വന്ത്പൂർ ദീപാവലി സ്പെഷ്യൽ ട്രെയിൻ 06566

തിരികെ, ദീപാവലിയുടെ അന്ന് വ്യാഴാഴ്ച ട്രെയിൻ മടങ്ങും. മംഗളൂരു ജംങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെട്ട് 08 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 21:15 ന് യശ്വന്ത്പൂരിൽ എത്തും.

മംഗളൂരു ജംങ്ഷൻ - 13:00
ബന്ത്വാല - 13:28
കബകപുത്തൂർ - 13:58
സുബ്രഹ്മണ്യ റോഡ് - 14:35
സകലേശപുര - 17:05
ഹാസൻ - 18:00
ചന്നരായപട്ടണ - 18:38
കുനിഗൽ - 19:43
യശ്വന്ത്പൂർ ജംങ്ഷൻ - 21:15

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: diwali bangalore mangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+