Search
  • Follow NativePlanet
Share
» »ബെംഗളൂരു ദീപാവലി ഷോപ്പിങ്; കുറഞ്ഞ തുകയിൽ കൈനിറയെ ദീവാലി ഷോപ്പിങ്, ഈ ബാംഗ്ലൂർ മാർക്കറ്റുകൾ നോക്കിവെച്ചോ

ബെംഗളൂരു ദീപാവലി ഷോപ്പിങ്; കുറഞ്ഞ തുകയിൽ കൈനിറയെ ദീവാലി ഷോപ്പിങ്, ഈ ബാംഗ്ലൂർ മാർക്കറ്റുകൾ നോക്കിവെച്ചോ

മറ്റൊരു ദീപാവലിക്കാലം കൂടി വരവായി. വെളിച്ചത്തിന്‍റെ ആഘോഷമാണ് ഓരോ ദീപാവലിയും, നിറഞ്ഞു കത്തുന്ന ചിരാതുകളും വെളിച്ചം വിതറി നിൽക്കുന്ന തെരുവുകളും പ്രകാശത്തിൽ മുങ്ങിയ നഗരങ്ങളും എല്ലാമായി രാജ്യം മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ദിവസം. അവധി ദിവസമായതിനാല്‍ കുട്ടികളും മുതിർന്നവരും രാവേറുവോളം വിളക്ക് തെളിയിച്ച് മാത്രമല്ല, കുടുംബങ്ങൾ ഒത്തുചേർന്നും മധുരം കൈമാറിയുമെല്ലാം വ്യത്യസ്ത തരത്തിൽ ആഘോഷിക്കുന്നു.

ബെംഗളൂരുവിന് ദീപാവലിക്കാലത്ത് മറ്റൊരു മുഖമാണ്. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരങ്ങളും തെരുവുകളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. എങ്ങും അലങ്കാരങ്ങള്‍ മാത്രം. ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനകളും പൂജകളും മാത്രമല്ല. ഓരോ പ്രദേശത്തെയും ആഘോഷങ്ങൾ, കുടുംബാംഗങ്ങളുടെ ഒത്തുചേരലുകൾ എന്നിങ്ങനെ നിരവധി പരിപാടികൾ ഇവിടെയുണ്ട്. എന്നാൽ അതിൽ മുതിർന്നവരെയും യുവാക്കളെയും കുട്ടികളെയും ആകര്‍ഷിക്കുന്ന ഒരേയൊരു കാര്യമേയുള്ള. അതാണ് ബെംഗളൂരുവിലെ ഷോപ്പിങ്.

Deepavali Street Shopping In Bengaluru List Inside

ബാംഗ്ലൂരിലെ ഷോപ്പിങ് എന്നും എല്ലാവർക്കും പ്രിയപ്പെട്ടതാണെങ്കിലും ദീപാവലിക്കാലത്ത് അത് ഇത്തിരികൂടി സ്പെഷ്യൽ ആണ്. വസ്ത്രങ്ങളും ആഭരണങ്ങളും ചെരിപ്പും വീട്ടുപകരണങ്ങളും അലങ്കാരങ്ങളും എല്ലാമായി വലിയൊരു വിപണിയാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. ചെറുതും വലുതുമായ കടകളിലെല്ലാം ആകർഷകമായ ദീപാവലി ഓഫറുകളും കിഴിവുകളും കാണും. എന്നാല‍് ഇവിടെ ബാംഗ്ലൂരിൽ ദീപാവലി ഷോപ്പിങ്ങിനായി പോകേണ്ടത് ഇവിടുത്തെ സ്ട്രീറ്റുകളിലേക്കാണ്. കുറഞ്ഞ തുകയിൽ കൈ നിറയെ ഷോപ്പിങ് നടത്തി വരുവാൻ ഇതാണ് ഏറ്റവും മികച്ചത്.

ജയനഗർ ഫോർത്ത് ബ്ലോക്ക്

നിങ്ങളുടെ ദീപാവലി ഷോപ്പിങ് ചെറുതോ വലുതോ ആകട്ടെ, അതിനു പറ്റിയ ഇടം ജയനഗർ ഫോർത്ത് ബ്ലോക്ക് ആണ്. ഈ സീസണിൽ നിങ്ങൾക്ക് വേണ്ടെല്ലാം ഇവിടെ ഒന്നു കറങ്ങിയാൽ ലഭിക്കും. ദീപാവലി ആഘോഷങ്ങൾക്ക് ധരിക്കുവാൻ പറ്റിയ എല്ലാ മോഡലിലും ഡിസൈനിലും ഉള്ള വസ്ത്രങ്ങള്‍, ചെരിപ്പുകൾ, ആഭരണങ്ങൾ, ദീപാവലിക്ക് തെളിയിക്കാൻ മണ്‍ചിരാതുകൾ, വീട് അലങ്കരിക്കുവാനുള്ള സാധനങ്ങള്‍ എന്നിങ്ങനെ നിങ്ങൾക്ക് വേണ്ടതെല്ലാം ജനയഗർ ഷോപ്പിങ് മാർക്കറ്റിൽ കിട്ടും.

പൂജാ സാധനങ്ങള് പോലുള്ളവയ്ക്ക് ജയനഗർ ഷോപ്പിങ് കോംപ്ലക്സിലേക്ക് കയറണം. പുറത്തിറങ്ങിയാൽ ആണ് വസ്ത്രങ്ങളും മറ്റും വിൽക്കുന്ന കടകൾ കാണാൻ സാധിക്കുക. ഡിസൈനർ വസ്ത്രങ്ങള്‍ വിൽക്കുന്ന കടകൾ, ബ്രാൻഡ് ഷോറൂമുകള്‍ തുടങ്ങിയവയും ഇവിടെ അടുത്തടുത്തായി ഉണ്ട്. ദീപാവലി മധുരം മേടിക്കാനായി ഒട്ടേറെ ബേക്കറികളും ഫോർത്ത് ബ്ലോക്കിന് ചുറ്റിലും ഉണ്ട്.

റസിഡൻസി റോഡ്

വീട് അലങ്കരിക്കുകയം മോടി പിടിപ്പിക്കുകയുമാണ് ദീപാവലിക്കാലത്ത് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നേരെ റസിഡൻസി റോഡിലേക്ക് വന്നാൽ മതി. കരൗശല വസ്തുക്കള്‍, തടിയിൽ തീർത്ത അലങ്കാര വസ്തുക്കള്‍, കൈകൊണ്ട് തടിയിൽ കൊത്തിയ സാധനങ്ങള്‍, പരമ്പരാഗത ആഭരണങ്ങള്‍, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങളുടെ ശേഖരം എന്നിവ കൂടാതെ , പിച്ചള ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, രൂപങ്ങൾ തുടങ്ങിയവയും ഇവിടെ ലഭിക്കും.

ചിക്ക്പേട്ട മാർക്കറ്റ്

തീർത്തും ബജറ്റ് ഫ്രണ്ട്ലി ആയ ഷോപ്പിങ് ആണ് ഈ ദീപാവലിക്ക് നിങ്ങൾക്ക് വേണ്ടതെങ്കിൽ ധൈര്യമായി ചിക്ക്പേട്ട മാർക്കറ്റിലേക്ക് പോകാം. സാരി മുതൽ വിളക്കുകൾ, അലങ്കാരങ്ങള്‍, ഫാൻസി ലൈറ്റുകൾ, കൗതുക സാധനങ്ങൾ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നല്കാൻ പറ്റിയ സാധനങ്ങൾ എന്നിങ്ങനെ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചിക്കപേട്ട മാർക്കറ്റിൽ കിട്ടും. എല്ലാത്തരം ഷോപ്പിങ്ങും ഇവിടെ ഒന്നോ രണ്ടോ മണിക്കൂർ സമയമെടുത്ത് പൂർത്തിയാക്കാം.

കൊമേഷ്യൽ സ്ട്രീറ്റ്

ഏത് ആഘോഷമാണെങ്കിലും ചെറിയ ബജറ്റ് ആണേലും വലുത് ആണേലും കൊമേഷ്യൽ സ്ട്രീറ്റിൽ പോകാതെ ബാംഗ്ലൂരൂകാർക്ക് ഷോപ്പിങ് പൂർത്തിയാകില്ല. ആഭരണങ്ങൾ, പമ്പരാഗത ഡിസൈനിലുള്ള വസ്ത്രങ്ങള്, ബ്രാൻഡഡ് വസ്ത്രങ്ങൾ, വെള്ളി ആഭരണങ്ങള്‍, പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങള്‍, വീട്ടിലേക്കുള്ള സാധനങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ കിട്ടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore diwali shopping
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+