പൂജാ അവധിയുടെ നീണ്ട വാരാന്ത്യം മലയാളികൾക്ക് നാട്ടിൽ പോകാനുള്ള സമയമാണ്.. പൂജ വയ്പ്പും ആഘോഷങ്ങളും പൂജകളും ഒക്കെയായി ഒരു ചെറിയ വെക്കേഷൻ ടൈം ആണ് കർണ്ണാടകയിൽ. അതുകൊണ്ടു തന്നെ കിട്ടിയ അവസരം നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ മലയാളികൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ നാട്ടിലേക്കുള്ള ടിക്കറ്റുകൾ ഒക്കെയും നേരത്തെ തന്നെ തീർന്നു കഴിഞ്ഞ അവസ്ഥയാണുള്ളത്.
കർണ്ണാടക ആർടിസിയുടെയും കേരളാ കെഎസ്ആർടിസിയുടെയും സ്ഥിരം സർവീസുകളിൽ എല്ലാ സീറ്റുകളും സെപ്റ്റംബർ മാസത്തിൽ ബുക്കിങ് തുടങ്ങിയ ദിവസങ്ങളിൽ തന്നെ നിറഞ്ഞിരുന്നു. ഒക്ടോബർ 18ന്റെ ബുക്കിങ്ങ് സെപ്റ്റംബർ 17 നാണ് ആരംഭിച്ചപ്പോൾ തന്നെ കാത്തിരുന്ന് ബുക്ക് ചെയ്തവരാണ് പലരും. ഇപ്പോഴിതാ, പൂജാ അവധിയിലെ കനത്ത തിരക്ക് പരിഗണിച്ച് കൂടുതല്‍ സർവീസുകൾ പ്രഖ്യപിച്ചിരിക്കുകയാണ് കർണ്ണാടക ആർടിസി.

പൂജാ അവധി 2023
ഒക്ടോബർ 23 - മഹാനവമി, (തിങ്കൾ)
ഒക്ടോബർ 24 - വിജയദശമി (ചൊവ്വ) എന്നിവയാണ് പൂജാ അവധിയിലെ പ്രധാന ദിവസങ്ങൾ. അതിനാൽ ഒക്ടോബർ 20 വെള്ളിയാഴ്ച മുതൽ മിക്കയിടങ്ങളിലും ഓഫീസുകളിലും അവധി ആരംഭിക്കുകയായി. വെള്ളിയാഴ്ച വൈകിട്ടു മുതൽ ചൊവ്വാഴ്ച രാത്രി വരെ അഞ്ച് രാത്രിയും നാല് പകലുമാണ് നീണ്ട വാരാന്ത്യമായി ലഭിക്കുന്നത്.
പൂജാ അവധി സ്പെഷ്യൽ ബസ് സർവീസ്
പൂജാ അവധി കണക്കാക്കി നാട്ടിലെത്താൻ കഴിയുന്ന വിധത്തിൽ ഒക്ടോബർ 19, 20, 21 എന്നീ മൂന്നു തിയതികളിൽ ബെംഗളൂരുവിൽനിന്നും കർണ്ണാടക കെഎസ്ആർടിസി നടത്തും. ബാംഗ്ലൂരിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ,എറണാകുളം, കോട്ടയം,മൂന്നാർ എന്നിവിടങ്ങളിലേക്കാണ് ബസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലേക്കുള്ള ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. ആവശ്യമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനും കർണാടക ആർടിസിയ്ക്ക് പദ്ധതിയുണ്ട്.

കോഴിക്കോട്- ബെംഗളുരു റൂട്ടിലും മൈസൂർ- എറണാകുളം റൂട്ടിലുമാണ് കൂടുതൽ സർവീസുകൾ ഇത്തവണ നടത്തുക. ഒക്ടോബർ 20, 21-വെള്ളി , ശനി ദിവസങ്ങളിലാണ് കൂടുതലും സർവീസുകൾ. എല്ലാ സർവീസുകളും രാവിലെ കേരളത്തിൽ എത്തുന്ന വിധത്തിലാണ് നടത്തുക.
ഒക്ടോബർ 19- വ്യാഴാഴ്ച
ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്),
മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).
ഒക്ടോബർ 20- വെള്ളിയാഴ്ച
ബെംഗളൂരു-കണ്ണൂർ (രാത്രി 9.40, ഐരാവത്), ബെംഗളൂരു- എറണാകുളം (രാത്രി 7.54, 8.52. 9.18, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു- കോട്ടയം (രാത്രി 7.40, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു-കോഴിക്കോട് (രാത്രി 9.48-ഐരാവത് ക്ലബ്ബ് ക്ലാസ്, 8.03 രാജഹംസ),
ബെംഗളൂരു-മൂന്നാർ (രാത്രി 9.11, നോൺ എ.സി. സ്ലീപ്പർ),
ബെംഗളൂരു - പാലക്കാട് (രാത്രി 9.48, 9.53, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.05, 9.28,9.32, ഐരാവത് ക്ലബ്ബ് ക്ലാസ്),
മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).
ഒക്ടോബർ 21- ശനിയാഴ്ച
ബെംഗളൂരു- എറണാകുളം (രാത്രി 8.52, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്),
മൈസൂരു- എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്). എന്നിങ്ങനെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സർവീസുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













