Search
  • Follow NativePlanet
Share
» »ശിവലിംഗത്തിന് അഭിഷേകം നടത്തുന്ന നന്ദി.. ആഗ്രഹങ്ങൾ നടത്തിത്തരുന്ന നാഗം! ബാംഗ്ലൂരിലെ നിഗൂഢ ക്ഷേത്രങ്ങൾ

ശിവലിംഗത്തിന് അഭിഷേകം നടത്തുന്ന നന്ദി.. ആഗ്രഹങ്ങൾ നടത്തിത്തരുന്ന നാഗം! ബാംഗ്ലൂരിലെ നിഗൂഢ ക്ഷേത്രങ്ങൾ

ബാംഗ്ലൂർ... ഏത് കോണിൽ നിന്നു നോക്കിയാലും ആധുനികതയും സാങ്കേതിക വിദ്യയും ചേര്‍ന്ന് വളർത്തിയിരിക്കുന്ന നഗരം. എന്നാൽ എത്ര മുന്നോട്ടു സഞ്ചരിച്ചാലും വിശ്വാസങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇവിടെയില്ല. ക്ഷേത്രങ്ങളും ചെറിയ കോവിലുകളും ആരാധനാ സ്ഥാനങ്ങളും ഒക്കെയായി ബാംഗ്ലൂരിലെ വിശ്വാസവും കാലത്തിനൊത്ത് വളർന്നിട്ടുണ്ട്. ഇതിൽ എടുത്തുപറയേണ്ടവയാണ് ബാംഗ്ലൂരിലെ പുരാതനങ്ങളായ ക്ഷേത്രങ്ങൾ.

പുരാതന ക്ഷേത്രമെന്നു കേൾക്കുമ്പോൾ ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ക്ഷേത്രങ്ങളല്ല ഇവിടെയുള്ളത്. മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന ഇടങ്ങളാണ് ഇവിടെയുള്ളത്. ഇത്തരം ചില ബാംഗ്ലൂർ ക്ഷേത്രങ്ങൾ പരിചയപ്പെടാം.

Mysterious Temples In And Around Bangalore

ഗവി ഗംഗാധരേശ്വര ക്ഷേത്രം

അതിപുരാതനമെന്നു തന്നെ വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ക്ഷേത്രമാണ് ഗവി ഗംഗാധരേശ്വര ക്ഷേത്രം. ബന്നാർഗട്ട റോഡിൽ ഹുളിമാവിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ പാറ തുരന്ന്, കല്ലിൽ കൊത്തിയ ഒരു അതിശയിപ്പിക്കുന്ന നിർമ്മിതിയാണ്. ഒറ്റക്കല്ലില്‍ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ശിവനെ ഗംഗാധരേശ്വരനായാണ് ആരാധിക്കുന്നത്. ഇവിടുത്തെ നിർമ്മാണത്തിലെ പ്രത്യേകതകൾ സന്ദര്‍ശകരെ ആകർഷിക്കുന്നു.

ചില പ്രത്യേക ദിവസങ്ങളിൽ ക്ഷേത്ര പരിസരത്തെ നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ ക്ഷേത്രത്തിനുള്ളിലേക്ക് പതിക്കുന്ന സൂര്യവെളിച്ചം ഗുഹയ്ക്കുള്ളിലെ ശിവലിംഗത്തിൽ പതിച്ച് അതിനെ പ്രകാശിപ്പിക്കുന്ന ഒരു പ്രതിഭാസം ഇവിടെ കാണാം. മകരസംക്രാന്തി ദിവസം ഇത്തരം പ്രതിഭാസം നടക്കുന്ന ഒരു ദിവസമാണ്.

മുക്തി നാഗ ക്ഷേത്രം

ബാംഗ്ലൂരിലെ അത്ഭുതം ജനിപ്പിക്കുന്ന മറ്റൊരു ക്ഷേത്രമാണ് മുക്തി നാഗ ക്ഷേത്രം. പേരുപോലെ തന്നെ നാഗത്തെ ആരാധിക്കുന്ന ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമയാണുള്ളത്. . 36 ടൺ ഭാരവും 16 അടി ഉയരവും ഇതിനുണ്ട്. ഏകദേശം 200 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിൽ മൈസൂർ റോഡിൽ രാമോഹള്ളിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്നും ക്ഷേത്രത്തിലേക്ക് വെറും അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ.

ക്ഷേത്രം സന്ദര്‍ശിച്ചാൽ മനസ്സിലുള്ള ഏതാഗ്രഹവും സാധിക്കുമെന്നാണ് മറ്റൊരു വിശ്വാസം. ഇതിനായി നാഗങ്ങൾ വസിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചിതൽപുറ്റിനു ചുറ്റിലുമായി 90 ദിവസം തുടർച്ചായി ഒൻപു തവണ വീതം വലംവയ്ക്കണമത്രെ. ഞായർ, ചൊവ്വ ദിവസങ്ങളിൽ ക്ഷേത്രത്തിലെ പ്രത്യേക മുക്തി നാഗ ക്ഷേത്ര പൂജാ വഴിപാടുകളിൽ പങ്കെടുത്താലും വളരെ നല്ലതാണെന്നാണ് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് അഞ്ച് മണി മുതല്‍ 8.30 വരെയുമാണ് ക്ഷേത്രം പ്രവര്‍ത്തിക്കുക.

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം

ബാംഗ്ലൂരിലെ ഏറ്റവും നിഗൂഢമായ വിശ്വാസങ്ങളുടെ കേന്ദ്രമാണ് നഗരത്തിലെ ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം.
മല്ലേശ്വരപുരം വെസ്റ്റില്‍ കോദണ്ഡരാമപുരത്തിനു സമീപമുള്ള കടു മല്ലേശ്വര ക്ഷേത്രത്തിനു എതിര്‍വശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ മലയാളികളുടെ കേന്ദ്രങ്ങളിലൊന്നായ കോറമംഗലയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമേ ഈ ക്ഷേത്രത്തിലേക്കുള്ളൂ. ഏഴായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതാണ് ഇവിടം.

മണ്ണിനടിയിൽ നിന്നും ഖനനം ചെയ്തു കണ്ടെത്തിയ ഈ ക്ഷേത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. 1997 ൽ അവിടെ നടത്തിയ ഖനനമാണ് ക്ഷേത്രത്തെ പുറംലോകത്തെത്തിച്ചത്. കല്ലില്‍ തീര്‍ത്തിരിക്കുന്ന നന്ദിയുടെ പ്രതിമയില്‍ നിന്നും തൊട്ടുതാഴത്തെ പടവിലുള്ള ശിവലിംഗത്തിലേക്ക് നിലയ്ക്കാതെ വെള്ളം ധാരധാരയായി വീഴുന്ന രീതിയിലാണിവിടെ ക്ഷേത്രമുള്ളത്. എന്നാൽ എവിടുന്നാണ് ഇങ്ങനെ വെള്ളം വരുന്നതെന്നോ എന്താണ് ഇതിനു പിന്നിലെ രഹസ്യമെന്നോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+