Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെത്തിയാൽ എന്തു ചെയ്യും? 340 രൂപ മാത്രം മതി, നഗരം മുഴുവൻ കറങ്ങാം..

ബാംഗ്ലൂരിലെത്തിയാൽ എന്തു ചെയ്യും? 340 രൂപ മാത്രം മതി, നഗരം മുഴുവൻ കറങ്ങാം..

''ഒരു പ്രത്യേക ആവശ്യത്തിനായി ബാംഗ്ലൂരിൽ പോകുന്നുണ്ട്. ഒരു ദിവസം മുഴുവൻ ഫ്രീയാണ്. ബാംഗ്ലൂരിൽ ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാണ് കാണുവാനുള്ളത്?'' ഫേസ് ബുക്കിലെ സഞ്ചാരി ഗ്രൂപ്പുകളിലും മറ്റു യാത്രാ ഗ്രൂപ്പുകളിലും ഫോറങ്ങളിലും ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണിത്.
ഇവിടെ എന്താണ് കാണാനുള്ളത് എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ ഒരുത്തരം സാധ്യമല്ല. എന്നാല്‍ ബാംഗ്ലൂരിലെ ഒരു ദിവസം ചെലവഴിക്കാൻ ചെയ്യാൻ പറ്റിയ നിരവധി കാര്യങ്ങളിലൊന്ന് ബാംഗ്ലൂര്‍ സിറ്റി ടൂർ പാക്കേജ് ആണ്.

ബാംഗ്ലൂർ നഗരത്തിലെ പ്രധാന കാഴ്ചകൾ കണ്ട് അവിടെ പ്രവേശനവും സന്ദർശനവും ഉറപ്പ് വരുത്തുന്ന പാക്കേജുകൾ പലതും വലിയ തുക വേണ്ടിവരുന്നതാണ്. എന്നാൽ കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ നടത്തുന്ന സിറ്റി ടൂർ പാക്കേജുകൾ ഏറ്റവും കുറഞ്ഞ ചെലവിൽ സിറ്റി ടൂർ ഉറപ്പുനല്കുന്നവയാണ്. ഇത്തരത്തിൽ ഒരു ബാംഗ്ലൂർ ടൂർ പാക്കേജ് പരിചയപ്പെട്ടാലോ...

Bengaluru City Tour

ബാംഗ്ലൂർ സിറ്റി ടൂർ

ഒരു പരിചയവുമില്ലാതെ ബാഗ്ലൂരിൽ വരുന്നവർക്കും, ഒരു ദിസം എങ്ങനെ കുറഞ്ഞ ചെലവിൽ ബാംഗ്ലൂരിൽ ചെലവഴിക്കാം എന്നു നോക്കുന്നവർക്കും അനുയോജ്യമാണ് കെഎസ്ടിഡിസിയുടെ ബാംഗ്ലൂർ സിറ്റി ടൂർ പാക്കേജുകൾ. കുറഞ്ഞ ചെലവും കൂടുതൽ സ്ഥലങ്ങളും കാണുന്ന പാക്കേജിൽ ഭക്ഷണവും ഉൾപ്പെടുത്തിയിരിക്കുന്നു. നഗരത്തിലെ പ്രധാന കാഴ്ചകൾ കാണാൻ പ്രത്യേക വാഹനത്തിൽ/ ബസിൽ കൊണ്ടുപോകും എന്നതിനാൽ എങ്ങനെ പോകും എന്ന ആശങ്കയും മാറ്റിവെക്കാം.

ഒരു ദിവസം മതി

ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്ന ബാംഗ്ലൂർ സിറ്റി ടൂർ പാക്കേജ് ഒറ്റ ദിവസത്തിൽ ബാംഗ്ലൂർ നഗരത്തിലെ പ്രധാന കാഴ്ചകൾ പരിചയപ്പെടുത്തുന്നവയാണ്. ബുൾ ടെംപിൾ, ഗവി ഗംഗാധരേശ്വര ക്ഷേത്രം, ലാൽ ബാഗ്, ടിപ്പു പാലസ്, വിധാൻ സൗധ, ഗവൺമെന്‍റ് മ്യൂസിയം തുടങ്ങി ഏഴ് പ്രധാന സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഈ യാത്രയിൽ സന്ദർശിക്കും.

Bangalore Travel

രാവിലെ 10.00 മണിക്ക് കെഎസ്ടിഡിസിയുടെ യശ്വന്ത്പൂർ ഓഫീസിൽ നിന്നും ആരംഭിക്കുന്ന യാത്ര 10.30നും 11.00നും ഇടയിൽ ബുൾ ടെംപിൾ സന്ദർശിക്കും. തുടർന്ന് 11.10 മുതൽ 11.30 വരെ ഗവി ഗംഗാധരേശ്വര ക്ഷേത്രം സന്ദർശിക്കുവാനാണ് ക്രമീകരിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ ഏറ്റവും അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ചില പ്രത്യേക ദിവസങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഇവിടുത്തെ ശിവലിംഗത്തിൽ പതിക്കുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

12.00 മുതൽ 1.00 മണി വരെ ബാംഗ്ലൂരിലെ പ്രസിദ്ധ ഉദ്യാനമായ ലാൽ ബാഗ് സന്ദർശിക്കുവാനുള്ള സമയമാണ്. തുടർന്ന് 45 മിനിറ്റ് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്. അതിനു ശേഷം 2.15 മുതൽ 2.45 വരെ ടിപ്പു പാലസ്, തുടർന്ന് 3.15ന് കർണ്ണാടക വിധാൻ സൗധയുടെയും ഹൈക്കോടതിയുടെയും പുറമേ നിന്നുള്ള കാഴ്തകൾ എന്നിവ കാണാം. വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട് ഗാലറി, ഗവൺമെന്‍റ് മ്യൂസിയം എന്നീ സ്ഥലങ്ങളും അഞ്ചര മണിക്കുള്ളിൽ കണ്ടു തീർക്കും. തിരികെ യാത്ര ആരംഭിച്ച യശ്വന്ത്പൂർ ഓഫീസിൽ എത്തുന്നതോടെ ബാംഗ്ലൂര്‍ സിറ്റി ടൂർ സമാപിക്കും.

ഡീലക്സ് എസി ബസാണ് ഈ യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. 340 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ ചാർജും ഈടാക്കുന്നതാണ്. യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപേയെങ്കിലും ഓഫീസിൽ എത്തിയിരിക്കണം. എല്ലാ ദിവസവും ഈ യാത്ര ലഭ്യമാണ്. കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 080-43344335/8970650070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+