ബാംഗ്ലൂര്‍ ദേവനഹള്ളി.. ഇവിടുത്തെ സ്ഥിരം സഞ്ചാരികൾ പോലും വിട്ടുപോകുന്ന ഇടങ്ങളിലൊന്ന്. ടിപ്പു സുൽത്താന്‍റെ ജന്മസ്ഥലമായ ദേവനഹള്ളി കോട്ടയാണ് ദേവനഹള്ളി എന്നു കേള്‍ക്കുമ്പോൾ പലരുടെയും മനസ്സിൽ ആദ്യമെത്തുന്ന ഇടം. ബാംഗ്ലൂർ നഗരത്തിൽ നിന്നും 40 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ദേവനഹള്ളി നിശ്ചയമായും ഇവിടുത്തെ കാഴ്ചകളിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു സ്ഥലമാണ്. എന്തുകൊണ്ടാണെന്നല്ലേ... നോക്കാം
ബാംഗ്ലൂരിലെ വളർന്നുവരുന്ന ഇടമാണ് ദേവനഹള്ളി. ഏകദിന യാത്രകളിലും വെറുതേയുള്ള ട്രിപ്പുകളിലും ഒക്കെ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഇടം കൂടിയാണ് ദേവനഹള്ളി.

PC:Placidsun
ദേവനഹള്ളി കോട്ട
നേരത്തെ സൂചിപ്പിച്ചതുപോലെ ടിപ്പു സുൽത്താന്‍റെ ജന്മസ്ഥലമാണ് ദേവനഹള്ളി കോട്ട. തകർന്നു കിടക്കുന്ന ചുവരുകളും കെട്ടിടങ്ങളും എല്ലാം കാണുമ്പോൾ ഇവിടെ എവിടെയാണ് ടിപ്പു സുൽത്താൻ ജനിച്ചതെന്ന് സംശയം തേന്നിയേക്കാം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ഒരു ഫലകത്തിൽ ഇവിടെ ടിപ്പു സുൽത്താൻ ജനിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്കിയിരിക്കുന്നു. നീണ്ട കോട്ടമതിലുകളും ചെറിയ ചെറിയ ക്ഷേത്രങ്ങളും ഒക്കെയായി നിരവധി കാഴ്ചകൾ ഇതിനുള്ളിൽ കാണാം.
മണിക്കൂറുകൾ ചെലവഴിച്ച് കാണാൻ മാത്രമുള്ള കാഴ്ചകൾ ഇവിടെയില്ലെങ്കിലും ചരിത്രം ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ കോട്ടയിലേക്ക് വരാം. കോട്ടയ്ക്കടുത്തു തന്നെയായി ഒരു ഗ്രാമവും ഉണ്ട്. കോട്ടയിൽ നിന്ന് കുറച്ച് ദൂരെയാണെങ്കിലും കോട്ടയ്ക്കുള്ളിലാണ് ഇവർ വസിക്കുന്നതെന്നാണ് കണക്കാക്കുന്നത്.
ഗ്രോവർ സാംപാ വൈൻയാർഡ്
ദേവനഹള്ളിയിൽ എത്തിയാൽ പോകേണ്ട മറ്റൊരു ഇടങ്ങളിലൊന്ന് ഗ്രോവർ സാംപാ വൈൻ യാർഡ് ആണ്. മുന്തിരിക്കുലകൾ കായ്ച്ചുകിടക്കുന്ന മുന്തിരി വള്ളി മുതൽ കുപ്പിയിലെ വൈനിന്‍റെ രൂപത്തിലേക്ക് എങ്ങനെ അത് എത്തുന്നു എന്നതു വരെയുള്ള കാര്യങ്ങൾ ഇവിടുന്നു മനസ്സിലാക്കാം. പറ്റിയാൽ വൈൻ രുചിച്ചു നോക്ക് ഇഷ്ടപ്പെട്ടവ വാങ്ങിക്കുകയും ചെയ്യാം.
കാർട്ട് അഡ്വഞ്ചർ
ദേവനഹള്ളി യാത്രയില് സാഹസികത ആസ്വദിക്കാന്‍ താല്പര്യമുണ്ടെങ്കിൽ കാർട്ട് അഡ്വഞ്ചർ നടത്താം. ദേവനഹള്ളിയിലേക്കുള്ള യാത്രയിൽ നന്ദി ഹിൽസിനു താഴെയായാണ് എക്സ്ട്രീം കാര്ട്ട്സ് ആൻഡ് അഡ്വഞ്ചേഴ്സ് സ്ഥിതി ചെയ്യുന്നത്. ഫോർമുലാ വൺ അനുഭവം നല്കുന്ന ഈ യാത്ര ദേവനഹള്ളിയില്‍ സുഹൃത്തുക്കൾക്കൊപ്പം പരീക്ഷിക്കുവാന് പറ്റിയ കാര്യങ്ങളിലൊന്നാണ്. ഇത് കൂടാതെ ഷൂട്ടിങ്, ആർച്ചറി, ബംഗീ ട്രാംപോലിൻ , സിപ്ലൈൻ തുടങ്ങിയ വിനോദങ്ങളും ഇവിടെ ചെയ്യാം. ഗ്രൂപ്പായി വന്ന് ബാംഗ്ലൂരിൽ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് എക്സ്ട്രീം കാര്ട്ട്സ് ആൻഡ് അഡ്വഞ്ചേഴ്സ്.
ശ്രീ ഭോഗനന്ദീശ്വര ക്ഷേത്രം
ദേവനഹള്ളി കറങ്ങളിൽ ഒരു ആത്മീയ പാതയാണ് നോക്കുന്നതെങ്കിൽ ശ്രീ ഭോഗനന്ദീശ്വര ക്ഷേത്രം സന്ദർശിക്കാം.
ചില്ലബെല്ലാപൂരിൽ നന്ദി ഹിൽസിനു താഴെയാണ് ഭോഗനന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് നന്ദി ഹിൽസിന്‍റെ താഴ്വാരത്തിൽ നിന്നും ഒരു മൂന്നു കിലോമീറ്റർ ദൂരം സഞ്ചരിക്കാനുണ്ട്. കർണ്ണാടകയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് ശിവനാണ്. നവദമ്പതികൾ ഇവിടെയെത്തി പ്രാർത്ഥിക്കുന്നത് വളരെ സവിശേഷമാണ് എന്നാണ് വിശ്വാസം.
ശ്രീ കോട്ടെ വേണുഗോപാല സ്വാമി ക്ഷേത്രം
ഹൊയ്സാല രാജവംശ കാലത്തെ ഏറ്റവും മികച്ച നിർമ്മിതികളിലൊന്നായി കണക്കാക്കുന്ന ഇടമാണ് ദേവനഹള്ളിക്കു സമീപത്തെ
ശ്രീ കോട്ടെ വേണുഗോപാല സ്വാമി ക്ഷേത്രം. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സോമനാഥപുരയിലെ ചെന്നകേശവ ക്ഷേത്തിന്‍റെ അതേ കാലഘട്ടത്തിലാണ് നിർമ്മിച്ചത്. തീർത്ഥാടകരും വിശ്വാസികളും സഞ്ചാരികളും ഒരേപോലെ ഇവിടെ എത്തിച്ചേരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













