Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: റോഡ് ട്രിപ്പിന് പറ്റിയ റൂട്ടുകൾ.. അറിഞ്ഞില്ലെന്നു പറയരുത്, വളരെ അടുത്ത്!

ബാംഗ്ലൂർ യാത്ര: റോഡ് ട്രിപ്പിന് പറ്റിയ റൂട്ടുകൾ.. അറിഞ്ഞില്ലെന്നു പറയരുത്, വളരെ അടുത്ത്!

ബാംഗ്ലൂർ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം കേൾക്കുന്ന വാക്കുകളിലൊന്ന് റോഡ് ട്രിപ്പ് എന്നതാണ്. ലഡാക്കിലും കാശ്മീരിലും ഒക്കെ പോകാൻ ആഗ്രഹമുണ്ടെങ്കിലും ലീവും ഓഫീസും എപ്പോഴും അതനുവദിച്ചെന്നു വരില്ല. എന്നാൽ യാത്ര ചെയ്യാതെ ഇരിക്കാൻ പറ്റുകയുമില്ല എന്നുണ്ടെങ്കില്‍ പിന്നെ ഒരു വഴിയേ ഉള്ളൂ, ബാംഗ്ലൂരിന് അടുത്തുള്ള സ്ഥലങ്ങൾ കാണാനിറങ്ങണം. ഒറ്റദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന ഒരുപാടിടങ്ങള്‍ ഇവിടെയുണ്ട്.

മരങ്ങള്‍ നിറഞ്ഞു നിൽക്കുന്ന വഴികളും ഗ്രാമങ്ങളും കൃഷിയിടങ്ങളും കണ്ട് ശുദ്ധവായു ശ്വസിച്ചുള്ള യാത്ര സ്ഥിരം തിരക്കുകളിൽ നിന്നൊരു മോചനമാകുമെന്ന് മാത്രമല്ല, ബാംഗ്ലൂർ നഗരത്തിന്‍റെ വ്യത്യസ്തമായ റൂട്ടുകളും കാഴ്ചകളും പരിചയപ്പെടാൻ ഒരവസരം കൂടിയാണ്. ഇതാ ബാംഗ്ലൂരിന് ചുറ്റിലുമായി പോയി വരാൻ പറ്റിയ മികച്ച റോഡ് ട്രിപ്പുകൾ നോക്കാം.

Bangalore Travel-Scenic Driving Routes Around Bengaluru

ചോട്ടാ ലഡാക്ക്

ബാംഗ്ലൂരിൽ നിന്ന് ലഡാക്കിലേക്ക് ഒരു ദിവസത്തെ യാത്രയോ എന്നല്ലേ നിങ്ങൾ നോക്കുന്നത്. ഇത് ചോട്ടാ ലഡാക്ക്,അഥവാ മിനി ലഡാക്ക്! ബാംഗ്ലൂരിലെ ചെറിയ റോഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ സ്ഥലങ്ങളിലൊന്ന്. ഇവിടേക്കുള്ള റൂട്ടും യാത്രയും നിങ്ങൾക്ക് അങ്ങനെയൊരു തോന്നൽ തരില്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ലഡാക്കിലെ പാന്‍ഗോങ് ലേക്കിന് സമാനമായ കാഴ്ചകളാണത്രെ കാത്തിരിക്കുന്നത്.

റോഡ് പണിക്കായി പാറ പൊട്ടിച്ച ക്വാറിയിൽ വെള്ളം നിറഞ്ഞതാണ് ഇവിടുത്തെ കാഴ്ച. എന്നാൽ മഴക്കാലത്ത് ഇതിൽ നിറഞ്ഞു നിൽക്കുന്ന വെള്ളവും അതിന്റെ കാഴ്ചയും രസകരമാണ്. ദേശീയപാത 75 ൽ ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഛോട്ടാ ലഡാക്ക് സ്ഥിതി ചെയ്യുന്നത്. സൂര്യാസ്മയം കാണാനായും ഒരു ചെറിയ റോഡ് ട്രിപ്പിനായും ഇവിടേക്ക് വരാം. ഡൊഡ ആയുർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

skandagiri-Trekking

സ്കന്ദാഗിരി

ചിക്കബെല്ലാപൂരിൽ സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരി ബാംഗ്ലൂരിൽ നിന്നും ചെറിയ റോഡ് ട്രിപ്പും ഒപ്പം കിടിലൻ ട്രെക്കിങും നോക്കുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ്. ബാംഗ്ലൂരിലെ ട്രെക്കിങ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടെ സൂര്യോദയം കാണാൻ കഴിയുന്ന ട്രെക്കിങ്ങിനാണ് ആരാധകർ കൂടുതലും. നന്ദി ഹിൽസിനടുത്തായി സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരി പുലർച്ചെയെത്തി ട്രക്കിങ് നടത്തി സൂര്യോദയം മലമുകളിൽ ആസ്വദിച്ച ശേഷം മടങ്ങാൻ കഴിയുന്ന ഇടമാണ്. പുലർച്ചെ പോകാൻ കഴിയാത്തവർക്ക് രാത്രി ക്യാംപ് ചെയ്യാനും സാധിക്കും.

ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്ററും ചിക്കബെല്ലാപൂരിൽ നിന്ന് 5 കിലോമീറ്ററും യാത്ര ചെയ്യണം സ്കന്ദാഗിരിയിൽ എത്തുവാൻ. കന്ദവര ഹള്ളി എന്ന ഗ്രാമമാണ് സ്കന്ദാഗിരി ട്രെക്കിങ് ബേസ് പോയിന്‍റ്. യാത്ര ആരംഭിക്കുമ്പോൾ തന്നെ മിക്കവാറും കോടമഞ്ഞും കൂട്ടെത്താറുണ്ട്. ഇവിടുത്തെ ഗുഹകളും കാടും കണ്ടുള്ള യാത്ര തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും നല്കുക.

സംഗം, മേക്കേദാട്ടു

ബാംഗ്ലൂരിൽ നിന്നും ഒറ്റ യാത്രയിൽ കാണാന്‍ സാധിക്കുന്ന രണ്ട് ഇടങ്ങളാണ് സംഗവും മേക്കേദാട്ടുവും. പ്രകൃതിഭംഗി ആസ്വദിക്കാൻ ബംഗ്ലൂരിനടുത്ത് ഒരു സ്ഥലം നോക്കുന്നവർക്ക് പറ്റിയ തെരഞ്ഞെടുപ്പാണ് ഇവിടം. കുടുംബമായി ബാംഗ്ലൂർ വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യാൻ സാധിക്കുന്ന ഈ ഇടങ്ങൾ നൂറ് കിലോമീറ്ററിൽ താഴെയാണുള്ളത്.
കാവേരി നദിയുടെയും അർക്കാവതി നദിയുടെയും സംഗമസ്ഥാനമാണ് സംഗം എന്നറിയപ്പെടുന്നത്. ഈ സ്ഥലത്തെത്തുമ്പോൾ കാവേരി നദി 150 മീറ്റർ വീതിയിലേക്ക് മാറുന്നു.

സംഗത്തിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്തിൽ കാവേരി നദി താഴേക്ക് മലയിടുക്കിലൂടെയും പാറക്കെട്ടുകളിലൂടെയും ഒഴുകുന്നു. വളരെ ഇടുങ്ങിയ സ്ഥലത്തുകൂടിയാണ് നദി ഇവിടെ ഒഴുകുന്നത്. മേക്കഡാട്ടു എന്നാൽ ആടിന്‍റെ കുതിപ്പ് എന്നാണ് അർത്ഥം. ഒരു ചെറിയ ആടിന് പോലും കുറുകെ ചാടാൻ കഴിയുന്ന വിധത്തിലാണ് ഇവിടെ നദിയുടെ വീതിയുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+