Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്നും 100 കിമീ, ഭക്തിയും സാഹസികതയും ചേരുന്ന സിദ്ധാര ബേട്ട.. പോകാൻ പറ്റിയ സമയം

ബാംഗ്ലൂരിൽ നിന്നും 100 കിമീ, ഭക്തിയും സാഹസികതയും ചേരുന്ന സിദ്ധാര ബേട്ട.. പോകാൻ പറ്റിയ സമയം

ബാംഗ്ലൂർ ജീവിതം ചെലപ്പോഴൊക്കെ മടുപ്പിച്ചേക്കാം. എന്നും ഒരേ പോലുള്ള ജോലിയും വൈകുന്നേങ്ങളിലെ ട്രാഫിക്കും ഒക്കെയാകുമ്പോൾ ഇതില് നിന്നൊക്കെ ഒരു മാറ്റം വേണമെന്നു നോന്നുക സ്വാഭാവീകം. അപ്പോള്‍ പിന്നെ ഒരൊറ്റ വഴിയേ മുന്നിലുള്ളൂ, അത് യാത്രകളാണ്. വെറും രണ്ടോ മൂന്നോ മണിക്കൂറിൽ പോയി വരാൻ സാധിക്കുന്ന ഇടം മുതൽ ഒരു പകൽ മുഴുവൻ വേണ്ടിവരുന്ന യാത്രകൾ വരെ നമ്മുടെ ബാംഗ്ലൂരിന് ചുറ്റുമുണ്ട്. ബാംഗ്ലൂർ ഏകദിന യാത്രകൾ നോക്കുന്നവർക്ക് പോയി വരാൻ പറ്റിയ സ്ഥലമാണ് സിദ്ധാര ബേട്ട.

ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ ട്രെക്കേഴ്സ് എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണ് സിദ്ധാരബേട്ട. സാഹസികൾ ട്രെക്കിങ്ങിനായി വരുമ്പോൾ വിശ്വാസികൾക്കിടവിടം സിദ്ധലിംഗേശ്വരയുടെ പുണ്യഭൂമിയാണ്. വലിയ പാറക്കെട്ടുകൾ കടന്ന് മുകളിലേക്ക് ചെല്ലുന്ന സിദ്ധാരബേട്ട ശിവന്‍റെ ആലയമാണെന്നും ദർശനം തേടിയാണ് ഇവിടെയെത്തുന്നതെന്നുമാണ് വിശ്വാസികൾ പറയുന്നത്. ശിവക്ഷേത്രം കണ്ട് പ്രാർത്ഥിച്ചു പോകാനായി മാത്രം എത്തുന്നവരും ഒരുപാടുണ്ട്.

Bangalore One Day Trip: Siddara Betta Trek

സിദ്ധാരബേട്ട

ബാംഗ്ലൂരിൽ നിന്നും 104 കിലോമീറ്റര്‍ ദൂരത്തിൽ തുംകൂരു ജില്ലയിൽ കൊറത്താഗരെ താലൂക്കിലാണ് സിദ്ധാരബേട്ട സ്ഥിതി ചെയ്യുന്നത്. രണ്ടര മണിക്കൂറാണ് ഇവിടേക്ക് എത്തിച്ചേരാനായി എടുക്കുന്ന സമയം. ബാംഗ്ലൂരിൽ നിന്നും നൂറു കിലോമീറ്ററിനുള്ളിലെ ഒരു സ്ഥലം യാത്രയ്ക്കായി തിരയുന്നവർക്ക് പറ്റിയ ഇവിടം സമുദ്രനിരപ്പിൽ നിന്നും 1700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വിശുദ്ധരുടെ മല

ശിവന്‍റെ ക്ഷേത്രം മാത്രമല്ല, ഒരുപാട് സന്യാസിമാരും മഹർഷിമാരും ഇവിടെ തപസ്സനുഷ്ഠിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ധ്യാനത്തിലിരിക്കുന്നതിനും മറ്റും താപസ്സർ ഇവിടെ വരുമായിരുന്നുവത്രെ. എന്നാൽ ഇന്നിത് ഇവിടെ നിലവില്ല. പകരം മലയുടെ താഴ്വരാത്തിലായി ഒരു ആശ്രമം കാണാൻ സാധിക്കും. പക്ഷേ, പാറയുടെ മുകളിൽ ഒരു ഗുഹയ്ക്കുള്ളിലെ ശിവക്ഷേത്രമാണ് വിശ്വാസികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

സിദ്ധാരബേട്ട ട്രെക്കിങ്

ബാംഗ്ലൂരിൽ നടത്താൻ പറ്റിയ രസകരമായ ട്രെക്കിങ്ങുകളിൽ ഒന്നാണ് സിദ്ധാരബേട്ട ട്രെക്കിങ്. പാറക്കെട്ടുകളിലൂടെ ഇല്ലാത്ത വഴികളിലൂടെയും മുൻപേ പോയവർ അടാളപ്പെടുത്തിയ പാതകളിലൂടെയും കൊത്തിവെച്ച കല്ലുകളിലൂടെയും കഖറി വേണം മുകളിലേക്കു പോകേണ്ടത്. തുടക്കക്കാരെ സംബന്ധിച്ചെടുത്തോളം വലിയ ബുദ്ധിമുട്ടുള്ള യാത്രയല്ലെങ്കിൽ കൂടിയും വെയിലിൽ ആണ് പോക്കെങ്കിൽ മടുപ്പിക്കും. ഒട്ടും നടക്കാത്തവര‍് ആണെങ്കിലും യാത്ര കുറച്ച് ക്ഷീണിപ്പിക്കാൻ സാധ്യതയുണ്ട്.

എന്നാൽ വലിയ കയറ്റത്തിനൊടുവിൽ മുകളിലെത്തുമ്പോൾ കാണുന്ന പച്ചപ്പ് നിറഞ്ഞ കാഴ്ചകളും സമീപഇടങ്ങളും കയറ്റം വെറുതേയായില്ല എന്ന് നിങ്ങളെ ഓർമ്മിപ്പിക്കും. പാറക്കെട്ടുകളിലൂടെ പിടിച്ച് കയറുന്ന അനുഭവമാണ് ഇവിടെ എന്നും നിങ്ങള്‍ ഓർത്തിരിക്കാൻ പോകുന്ന ഒന്ന്. ഗുഹകളും അതിനുള്ളിലെ ക്ഷേത്രവും വിശ്വാസികളുടെ സങ്കേതമാണ്.

പാറക്കെട്ടുകൾക്കുള്ളിലൂടെ ഒരാൾക്ക് മാത്രം പോകാൻ സാധിക്കുന്ന ചെറിയ വഴിയുണ്ട്. മുഴുവൻ ട്രെക്കിങ്ങിനേക്കാളും അല്പം കൂടി ബുദ്ധിമുട്ടുണ്ട് ഗുഹയ്ക്കുള്ളിലൂടെ കടന്നു പോകുവാൻ. അതുകൊണ്ടുതന്നെ സാഹസികർ ഒഴികെ മറ്റാരും ഇതിനു നിൽക്കാറില്ല. പക്ഷി നിരീക്ഷണത്തിനു പറ്റിയ സ്ഥലം കൂടിയാണിത്.

സിദ്ധാരബേട്ട സന്ദർശിക്കാൻ പറ്റിയ സമയം

വെയിലു കുറഞ്ഞ, തണുപ്പുള്ള സമയമാണ് സിദ്ധാരബേട്ട സന്ദർശിക്കുവാൻ അനുയോജ്യമായത്. ഇതിനായി നവംബർ മുതൽ
ഫെബ്രുവരി വരെയുള്ള സമയം തിരഞ്ഞെടുക്കാം. എന്നാൽ വേനൽക്കാലത്ത് ഇവിടെക്ക് വരാതിരിക്കുന്നതാണ് നല്ലത്. കനത്ത ചൂടിൽ പാറക്കെട്ടുകളിൽ കയറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.

സിദ്ധാരബേട്ടയിൽ എത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്ന് തുകൂർ വഴി വളരെ എളുപ്പത്തിൽ ഇവിടേക്ക് വരാം. മധുഗിരി എന്ന സ്ഥലത്തു നിന്നും 20 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ബസിനെയാണ് ആശ്രയിക്കുന്നതെങ്കിൽ ബാംഗ്ലൂരിൽ നിന്നും കൊറത്താഗരെ വരെ ബസിനു വന്ന് അവിടുന്ന് ഒരു ഓട്ടോയെ ക്യാബോ വഴി സ്ഥലത്തെത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+