Search
  • Follow NativePlanet
Share
» »500 പടികൾക്കപ്പുറത്തെ സൂര്യോദയം, ഭീമ ബകാസുര ബേട്ട ഹൈക്കിങ്, നന്ദി ഹിൽസ് മാറി നിൽക്കും!

500 പടികൾക്കപ്പുറത്തെ സൂര്യോദയം, ഭീമ ബകാസുര ബേട്ട ഹൈക്കിങ്, നന്ദി ഹിൽസ് മാറി നിൽക്കും!

ബാംഗ്ലൂർ യാത്രകളില്‍ എന്നും സഞ്ചാരികൾ തേടുന്നത് വ്യത്യസ്തതയാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സൂര്യോദയവും കാടിനുള്ളിലെ ജംഗിൾ സഫാരിയും അല്ലെങ്കിൽ കാടകങ്ങളിലൂടെ, പച്ചപ്പുകൾ കടന്നുള്ള സാഹസിക യാത്രയും അങ്ങനെ ഓർമ്മകൾ ചേർന്നു നിൽക്കുന്ന യാത്രകൾ. ഇത്തരത്തിൽ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ സ്ഥിരം പോകുന്ന ഇടങ്ങൾ പറ്റില്ലല്ലോ.. എങ്കിലിതാ, ബാംഗ്ലൂർ യാത്രകള്‍ക്ക് പറ്റിയ ഭീമ ബകാസുര ബേട്ട പരിചയപ്പെട്ടാലോ..

ഭീമ ബകാസുര ബേട്ട.. കേൾക്കുമ്പോൾ തന്നെ എന്തൊക്കെയോ കാത്തിരിക്കുന്ന ഇടമെന്നു തോന്നുന്നില്ലേ? ശരിയാണ്. ബാംഗ്ലൂരിൽ നിങ്ങൾക്ക് നടത്താൻ പറ്റിയ ഏകദിന യാത്രകളിൽ കിടിലോത്കിടിലൻ തന്നെ എന്നുറപ്പു പറയാവുന്ന ഒന്നായിരിക്കും ഇത്. വലിയ ദൂരംഇല്ലാതെ, ഒരു വണ്ടിയുണ്ടെങ്കിൽ എളുപ്പ പോയി വരാം എന്നതാണ് ഈ യാത്രയുടെ മറ്റൊരു ആകർഷണം. എന്നാൽ ഒന്നു പോയി നോക്കിയാലോ..

 Sunrise Hike To Bheema Bakasura Betta

ബാംഗ്ലൂർ- ഭീമ ബകാസുര ബേട്ട യാത്രാ

നേരം പരപരാ വെളുക്കുന്നതിനു മുന്നേ, വണ്ടിയെടുത്തിറങ്ങി, ഒരു കട്ടൻ കാപ്പി കുടിച്ച് കോടമഞ്ഞിനെയും തണുപ്പിനെയും വകവയ്ക്കാതെ പോകാൻ പറ്റിയ ഒരു യാത്ര. സൂര്യോദയം കാണാൻ നന്ദി ഹിൽസിനെയും ഉത്തരി ബേട്ടയെയും ഒക്കെ മാറ്റി നിർത്തി ചെന്നു കയറാൻ പറ്റിയ സ്ഥലം. കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിച്ച് ഒരു യാത്രയാണ് നോക്കുന്നതെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കുകയേ വേണ്ട. യാത്ര ഭീമ ബകാസുര ബേട്ട എന്ന കൈലാസഗിരി കുന്നിലേക്ക് തന്നെ.

ഭീമ ബകാസുര ബേട്ട

ചിക്കബെല്ലാപൂർ ജില്ലയിൽ കൈവാര എന്ന സ്ഥലത്താണ് ഭീമ ബകാസുര ബേട്ട സ്ഥിതി ചെയ്യുന്നത്. പേരുപോലെ തന്നെ മഹാഭാരത വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ഇടമാണിത്. വനവാസക്കാലത്ത് പാണ്ഡവർ ഇവിടം സന്ദർശിച്ചുവെന്നാണ് പറയപ്പെടുന്നത്. ബകൻ എന്ന അസുരനെ ഭീമൻ കൊന്നത് ഇവിടെ വെച്ചാണ് എന്ന വിശ്വാസത്തിൽ നിന്നാണ് ഈ സ്ഥലത്തിന് ഭീമ ബകാസുര ബേട്ട എന്ന പേരു വന്നത്.

Bangalore Sunrise Trek

ഭീമ ബകാസുര ബേട്ട ഹൈക്കിങ്

സൂര്യോദയം കാണാൻ കഴിയുന് വിധത്തിൽ ഇവിടേക്ക് യാത്ര ക്രമീകരിക്കുന്നതാണ് നല്ലത്. ഏകദേശം 5.30 മണിയോടെ എത്തിയാൽ മെല്ലെ നടന്ന് മുകളിലെത്തുമ്പോഴേയ്ക്കും സൂര്യന്‌ ഉദിച്ചുയരുന്ന കാഴ്ച കാണാം. ബാംഗ്ലൂരിൽ നിന്നും ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട് ഭീമ ബകാസുര ബേട്ടയിലേക്ക്. കല്ലിട്ട വഴിയിലൂടെ മുകളിലേക്ക് കയറി ചെല്ലുകയാണ് വേണ്ടത്. അഞ്ഞൂറോളം വരുന്ന പടിക്കെട്ടുകൾ കയറി മുകളിലെത്തുവാൻ 30 മുതല്‍ 45 മിനിറ്റ് വരെ ധാരാളമാണ്.

കല്ലിട്ട പടികള് മാത്രമല്ല, വലിയ പാറക്കെട്ടുകളിൽ കൊത്തിയ വഴികളും യാത്രയിൽ കയറണം. കയറുന്നതിനനുസരിച്ച് താഴെ ഗ്രാമം ഉണരുന്ന കാഴ്ച കാണാം. കൈവാര ഗ്രാമം ആകാശത്തു നിന്നെന്ന പോലെയാണ് ഇവിടെ നിന്നാൽ കാണാൻ കഴിയുന്നത്. പാറക്കെട്ടുകൾക്കിടയിൽ വെള്ളം കിട്ടി കിടക്കുന്ന ഒരു ലക്ഷ്മണ തീർത്ഥം ഇവിടെയുണ്ട്. വിശ്വാസികൾ ഇവിടെയിറങ്ങി വണങ്ങിയിട്ടേ പോകാറുള്ളൂ. ഇവിടുന്ന് വീണ്ടും കുറച്ച് മുകളിലേക്ക് പോയാലേ മലയുടെ മുകളിലെത്തൂ.

kailasagiri betta

സൂര്യോദയം മാത്രമല്ല, വൈകിട്ടാണ് വരുന്നതെങ്കിൽ സൂര്യാസ്തമയവും കണ്ടു പോകാം. 2.4 കിലോമീറ്റർ ദൂരമാണ് മുകളിലേക്ക് നടക്കാനുള്ളത്.
ജനുവരി മുതൽ ഏപ്രിൽ വരെയും ഓഗസ്റ്റ് മുതൽ നവംബർ വരെയുമാണ് ഭീമ ബകാസുര ബേട്ട സന്ദർശിക്കുവാൻ പറ്റിയ സമയം. ചൂട് ഇല്ലാത്ത സമയത്ത് വരുന്നതായിരിക്കും നല്ലത്.
യാത്രയിൽ ആവശ്യത്തിനു വെള്ളവും ഭക്ഷണവും കരുതാന് മറക്കരുത്. ട്രെക്കിങ് തുടങ്ങുന്ന സ്ഥലത്ത് ചെറിയ കടകൾ ഉണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാൽ തനിച്ചുള്ള യാത്രകൾ ഒഴിവാക്കാം.

പോയി മടുത്ത സ്ഥലങ്ങൾക്ക് പകരം പോകാൻ പറ്റിയ സ്ഥലങ്ങൾ, ഒപ്പം മികച്ച ഒരു യാത്രാനുഭവവും ആണ് നിങ്ങൾ തേടുന്നതെങ്കിൽ അടുത്ത യാത്ര ഉറപ്പായും ഭീമ ബകാസുര ബേട്ടയിലേക്ക് നടത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+