Search
  • Follow NativePlanet
Share
» »ഓഫ്റോഡ് യാത്ര, ട്രെക്കിങ് ഒടുവിൽ കിടിലൻ പുലരിയും കാഴ്ചയും.. ബാംഗ്ലൂരിൽ നിന്ന് വെറും 66 കിമീ ദൂരം മാത്രം

ഓഫ്റോഡ് യാത്ര, ട്രെക്കിങ് ഒടുവിൽ കിടിലൻ പുലരിയും കാഴ്ചയും.. ബാംഗ്ലൂരിൽ നിന്ന് വെറും 66 കിമീ ദൂരം മാത്രം

ബാംഗ്ലൂരിൽ നിന്ന് സൂര്യോദയം കാണുവാൻ ഒരു യാത്ര... അത്യാവശ്യം ചെറുതല്ലാത്ത ഒരു റോഡ് ട്രിപ്പും തുടർന്ന് വഴിയുണ്ടോ എന്നു പോലും ഉറപ്പിക്കാനാവാത്ത ഒരിടത്തൂടെ നിങ്ങളുടെ ഓഫ് റോഡിങ് കഴിവുകൾ പുറത്തെടുത്തുള്ള ട്രിപ്പ്. ആ ക്ഷീണം മാറുന്നതിനു മുൻപേ ഒരു ട്രെക്കിങ്ങും... അതിനൊടുവിൽ കാത്തിരിക്കുന്നത് കിടിലൻ സൂര്യോദയവും.. സംഗതി കൊള്ളാമല്ലേ.. ഇങ്ങനയൊരു യാത്ര മനസ്സിലുണ്ടെങ്കിൽ ഈ പേര് കുറിച്ചുവെച്ചോ.. നാരായണഗിരി.

ബാംഗ്ലൂരിൽ നിന്നും ഏകദിന യാത്രകൾക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ് നാരായണഗിരി. മോശമല്ലാത്ത ദൂരത്തിൽ യാത്രയും ഓഫ്റോഡിങ്ങും ട്രെക്കിങും പിന്നെ സമയമുണ്ടെങ്കിൽ വാട്ടർ ആക്ടിവിറ്റുകളും നടത്താൻ പറ്റിയ ഒരു കിടിലൻ പാക്കേജ്. രാമനഗരയ്ക്ക് സമീപമുള്ള നാരായണഗിരി ഹിൽസ് വാഗ്ദാനം ചെയ്യുന്നത് ഇതെല്ലാമാണ്.

Narayanagiri

സൂര്യോദയം കാണാനാണ് ലക്ഷ്യമെങ്കിൽ ബാംഗ്ലൂരിൽ നിന്നും നിരവധി ഏജൻസികൾ ഇവിടേക്ക് നാരായണഗിരി സൺറൈസ് ട്രെക്ക് പാക്കേജ് എടുത്തു പോകുന്നതാണ് നല്ലത്. സാധാരണ ഒരു യാത്രയോ അല്ലെങ്കിൽ ബൈക്ക് റൈഡോ ആണ് ആഗ്രഹിക്കുന്നതെങ്കിൽ വെയിൽ വീഴുന്നതിനു മുൻപ് എത്തുന്ന വിധത്തിൽ വേണം യാത്ര ക്രമീകരിക്കുവാൻ.

രാവിലെ ഒരു ആറ് മണിയോടു കൂടി ബാംഗ്ലൂരിൽ നിന്നും യാത്ര ആരംഭിക്കാം. മൈസൂർ റോഡ് വഴി വരുമ്പോൾ ആണ് യാത്ര എളുപ്പമാകുന്നത്. പ്രബാത ഭക്ഷണം കഴിക്കാനായി ബിഡാഡി തിരഞ്ഞെടുക്കാം. ഇവിടെ ലഭിക്കുന്ന തട്ടെ ഇഡ്ലിയും വടയും ഈ വഴി പോകുന്ന സഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാറില്ല. ഇനിയും കുറച്ചു ദൂരം കൂടി യാത്ര ചെയ്യണം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാൻ.

 Narayanagiri Trekking

ബിദാദിയിൽ നിന്നും രാമനഗരയിൽ എത്തി അവിടുന്ന് വലത്തോട്ട് തിരിഞ്ഞു പോകുന്ന വഴിയും ഒപ്പം തന്നെ ഗ്രാമപ്രദേശത്തു കൂടി ഒരു റൂട്ടും നാരായണഗിരിയിലേക്ക് പോകുവാനുണ്ട്. മെയിൻ റോഡിലൂടെയാണ് യാത്രയെങ്കിൽ കർണ്ണാടക ഗ്രാമങ്ങളുടെ കാഴ്ചകൾ നിങ്ങൾക്ക് മിസ് ആകും. ഗ്രാമീണ വഴിയാണെങ്കിൽ മരങ്ങളുടെ തണലിൽ യാത്ര തുടരുകയും ചെയ്യാം. ഈ യാത്ര ചെന്നു നിൽക്കുന്നത് ജാലമംഗള എന്ന സ്ഥലത്താണ്. ഇവിടുന്നു നോക്കിയാൽ കൺമുന്നിൽ തലയുയർത്തി നിൽക്കുന്ന രാരായണ ഗിരി കാണാം. അടുത്തുതന്നെ ഒരു വലിയ തടാകവും കാണാം.

തൊട്ടുമുന്നിൽ നാരായണഗിരി ഉണ്ടെങ്കിലും മുന്നോട്ടുള്ള യാത്ര എളുപ്പമായിരിക്കില്ല. അടുത്തുള്ള തടാകത്തിന്‍റെ സമീപത്തു നിന്നും വസത്തേയ്ക്കുള്ള വഴി പോയാൽ ഒരു ഓഫ്റോഡ് അനുഭവമായിരിക്കും കാത്തിരിക്കുന്നത്. നേരേ ഉള്ള വഴി സാധാരണ റൂട്ട് ആണ്. ഇവിടെ നിങ്ങൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പു വരുത്താം. ഓഫ് റോഡ് യാത്രയാണ് തിര‍ഞ്ഞെടുക്കുന്നതെങ്കിൽ മണ്ണും തെളിയും കൂടിക്കുഴഞ്ഞ വഴിയിലൂടെ ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കണം. അവിടെയെത്തിക്കഴിഞ്ഞാൽ ട്രെക്കിങ് ആരംഭിക്കുകയായി.

പാറക്കെട്ടില് കൊത്തിയിരിക്കുന്ന പടവുകളിലൂടെ മെല്ലെ മുകളിലേക്ക് കയറാം. കൈ പിടിച്ചു കയറുവാൻ ഇരുവശത്തും കമ്പികൾ ഉണ്ട്. വലിയ ക്ഷീണമില്ലാതെ കയറാമെങ്കിലും വെയിൽ വന്നാൽ ഉറപ്പായും ക്ഷീണിക്കും, ഒരു വശം മുഴുവൻ പാറക്കെട്ടുകളുടെ കാഴ്ച ആയതിനാൽ ഫോട്ടോ എടുക്കുവാനും വിശ്രമിച്ച് കയറുവാനും ഇഷ്ടംപോലെ സാധ്യതകൾ ഉണ്ട്. മുകളിൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷ്മി നാരായണ ക്ഷേത്രമാണ്. താരതമ്യേന എളുപ്പമാണ് ഈ ഹൈക്കിങ്,

ഇനി നിങ്ങൾ കുറച്ച് വെല്ലുവിളിയുള്ള യാത്രയാണ് ആഗ്രഹക്കുന്നതെങ്കിൽ ഇവിടുത്തെ ഗ്രാമവാസികളെ കൂട്ടി ട്രെക്കിങ് നടത്താം. വളരെ ബുദ്ധിമുട്ടുള്ള ഒരു ട്രെക്കിങ് പാത ഇവിടെയുണ്ടത്രെ. മുകളിലെത്തിയാൽ പിന്നെ പ്രദേശത്തിന്റെ പനോരമിക് വ്യൂ കാണാം. താല്പര്യമുണ്ടെങ്കിൽ ലക്ഷ്മി നാരായണ ക്ഷേത്രം സന്ദർശിക്കാനും മറക്കേണ്ട.

താഴേക്ക് ഇറങ്ങിയാൽ ക്ഷീണം തോന്നുന്നില്ലെങ്കിൽ കൻവാ ഡാം റിസർവോയർ കാണാനായി പോകാം. നാരായണഗിരിയില് നിന്ന് 16 കിലോമീറ്റർ ഇവിടേക്ക് ദൂരമുണ്ട്. വെള്ളത്തിലിറങ്ങിയുള്ള കയാക്കിങ്, നീന്തൽ പോലുള്ള ആക്ടിവിറ്റികളാണ് ഇവിടെ ഉള്ളത്. കോർപ്പറേറ്റ് ഔട്ടിങ്ങുകൾക്ക് ബാംഗ്ലൂരിൽ നിന്നും ആളുകൾ സ്ഥിരമായി എത്തുന്ന ഇടമാണ് കൻവാ ഡാം റിസർവോയർ. വൈകിട്ടോടെ ഇവിടുന്ന് ഇറങ്ങാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+