Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്നും 56 കിമീ, സാഹസികതയും ഭക്തിയും ഒരുമിക്കുന്ന ശിവഗംഗെ, കാത്തിരിക്കുന്നത് വമ്പൻ കാഴ്ചകൾ

ബാംഗ്ലൂരിൽ നിന്നും 56 കിമീ, സാഹസികതയും ഭക്തിയും ഒരുമിക്കുന്ന ശിവഗംഗെ, കാത്തിരിക്കുന്നത് വമ്പൻ കാഴ്ചകൾ

ബാംഗ്ലൂരിന്‍റെ നഗരത്തിരക്കിൽ നിന്നും മാറി അധികം ദൂരെയല്ലാത്ത ഇടത്തിലേക്ക് ഒരു യാത്ര. സാഹസികതയും ആവേശവും വേണ്ടുവോളം നിറഞ്ഞു നിൽക്കുന്ന ഇടമാണെങ്കിൽ കൗതുകം കുറച്ചധികം കൂടൂം. ഇന്ന് അത്തരത്തിൽ ഒരു കിടിലൻ യാത്രയും ട്രെക്കിങും ഉറപ്പുതരുന്ന ഒരിടമാണ് പരിചയപ്പെടുത്തുന്നത്. ശിവഗംഗാ. ബാംഗ്ലൂരുകാർക്ക് ഈ പേര് പരിചിതമാണെങ്കിലും യാത്ര ചെയ്തവർ കുറവായിരിക്കും.

ബാംഗ്ലൂരിൽ നിന്നും വെറും 56 കിലോമീറ്റര്‍ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ശിവഗംഗാ ബെംഗളുരു ഏകദിന യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. ചെറിയൊരു ഔട്ടിങ്ങും കയറ്റവും നടത്തവും എല്ലാം ഉൾപ്പെടുന്ന ഒരു കുഞ്ഞു യാത്രയാണെങ്കിലും ഒട്ടും മടുപ്പിക്കാത്ത, ഒരുപാട് കാഴ്ചകൾ തരുന്ന ഒരു ട്രിപ്പ് ആയതിനാൽ ധൈര്യത്തിൽ പോയി വരാം. സമുദ്രനിരപ്പിൽ നിന്നും 4,559 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇതാ ശിവഗംഗയിലേക്ക് എങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യാമെന്നും ഏതൊക്കെ കാഴ്ചകൾ വിട്ടുപോകാതെ കാണണമെന്നും നോക്കാം.

Bangalore One Day Trip To Shivagange

PC:Manjeshpv

ശിവഗംഗാ

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ലക്ഷ്യസ്ഥാനമാണ് ശിവഗംഗാ. പ്രകൃതിഭംഗിയും കാഴ്ചകളും മാത്രമല്ല, ക്ഷേത്രങ്ങളുടെയും മറ്റു ചെറിയ ആരാധനാലയങ്ങളുടെയും വ്യൂ പോയിന്‍റുകളുടെയും ഒരു സമ്മേളനം കൂടിയാണ് ഇവിടെയുള്ളത്. ഈ പ്രദേശത്തിന്‍റെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും കേട്ടെത്തുന്ന തീർത്ഥാടകർ മാത്രമല്ല, ഇതിന്റെ ഭംഗി നടന്നു കയറിക്കാണാനെത്തുന്ന സഞ്ചാരികളും ഇവിടെയുണ്ട്. വിശ്വാസങ്ങളുടെയും സാഹസികതയുടെയും ഒരു കൂടിച്ചേരൽ എന്നു വേണമെങ്കിൽ ശിവഗംഗയെ വിശേഷിപ്പിക്കാം.

ശിവലിംഗത്തിന്‍റെ ആകൃതിയിലുള്ള പാറയും അതുവഴി ഒഴുകുന്ന, പ്രാദേശികമായി ഗംഗാ എന്നറിയപ്പെടുന്ന നദിയും ചേർന്നാണ് ശിവഗംഗെ എന്ന പേരുവന്നത്. ഈ വിശ്വാസങ്ങളുടെ ഭാഗമായി സമീപത്ത് ചെറിയ ചെറിയ ക്ഷേത്രങ്ങളും അതിനോടൊപ്പെം കുറേയധികം തീർത്ഥങ്ങളും ഇവിടെ കാണാം. ഇതെല്ലാം നടന്നു കണ്ടും പാറക്കെട്ടിനു മുകളിലുള്ള നന്ദി പ്രതിമയോട് പ്രാർത്ഥിച്ചും പോകാനെത്തുന്ന ആളുകളാണ് ഇതിലധികവും. കൂടാതെ ഇവിടുത്തെ പല ക്ഷേത്രങ്ങളും ഗുഹയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതും.

 Shivagange - A Sacred Mountain With Devotion And Adventure-

PC:Manjeshpv

ശിവഗംഗാ ട്രെക്കിങ്

വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയുംകാൾ അധികം സഞ്ചാരികൾ ഇവിടെ എത്തുന്നത് ഇവിടുത്തെ കാഴ്ചകൾ കാണാനും ട്രെക്കിങ് നടത്താനുമാണ്. മല കയറ്റത്തിനു മാത്രമല്ല, പാറകയറ്റത്തിനു എത്തുന്നവരും കുറവല്ല. കർണ്ണാടകയിലെ തന്നെ പ്രസിദ്ധമായ റോക്ക് ക്ലൈംബിങ് ആണ് ഇവിടെയുള്ളത്. ട്രെക്കിങ്ങിനു വരുന്നവർക്ക് യാത്ര സുഗമമാകുവാനും വഴി തെറ്റാതിരിക്കുവാനുമായി ട്രെക്കിങ് പാത കൃത്യമായി മാർക്ക് ചെയ്തിട്ടുണ്ട്.

തുടക്കക്കാർക്കു പോലും സുഖമായി പൂർത്തീകരിക്കാവുന്ന യാത്രയാണിത്. എന്നാൽ മുകളിലേക്ക് എത്തുംതോറും കയറ്റം കൂടിവരികയും വഴി വീണ്ടും ചെറുതാവുകയും ചെയ്യുന്നു. എന്നിരുന്നാലും സുരക്ഷിതമായി പൂര്‍ത്തിയാക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കുമിത്.

ശിവഗംഗയിലെ ക്ഷേത്രങ്ങൾ

ഗുഹയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ഗംഗാധരേശ്വര ക്ഷേത്രം, ശ്രീ ഹൊന്നമ്മദേവി ക്ഷേത്രം മറ്റു സാധാരണ ക്ഷേത്രങ്ങളായ ഓലക്കൽ തീർത്ഥം, നന്ദി പ്രതിമ, പാതാളഗംഗ് ശാരദാംബെ ക്ഷേത്രം, എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. ഇത് കൂടാതെ വിശുദ്ധമെന്ന് കരുതുന്ന അഗസ്ത്യ തീർത്ഥം, കൺവ തീർത്ഥം, കപില തീർത്ഥം, പാതാള ഗംഗാ തുടങ്ങിയ തീർത്ഥങ്ങളുടം ഇവിടെ കാണാം. ഇത് കൂടാതെ പാറയ്ക്കു മുകളിലെ നന്ദി പ്രതിമയും ഇവിടെ വളരെ പ്രധാനമാണ്.

പാറയ്ക്കു മുകളിലെ ഗംഗാ ജലം

ഒട്ടേറെ വിശ്വാസങ്ങള്‍ ശിവഗംഗയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഇവിടെ ഹൊന്നമ്മദേവി ക്ഷേത്രത്തിൽ പാർവ്വതിയും ഗവി ഗംഗാധരേ ക്ഷേത്രത്തിൽ ശിവനുമാണുള്ളത്. മകരമാസത്തിലെ സംക്രാന്തി നാളിൽ പാർവ്വതിയുടെയും പരമേശ്വരന്‍റെയും വിവാഹം നടത്താറുണ്ട്. ഈ സമയത്ത് കുന്നിൻമുകളിലെ പാറയിൽ നിന്നും ഗ്ഗാ ജലം വരുമെന്നാണ് വിശ്വാസം. തുടർന്ന് ഈ വിവാഹ ചടങ്ങ് നടത്താനായി ഈ വിശുദ്ധ ഗംഗാജലം ഉപയോഗിക്കുമെന്നും ആണ് പറയപ്പടുന്നത്.

ശിവഗംഗെ യാത്ര- യോജിച്ച സമയം

മഴക്കാലത്തും കടുത്ത വേനലിലും ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കനത്ത ചൂടിൽ പാറയിൽ ചവിട്ടിയറാന്‌ ബുദ്ധിമുട്ടായിരിക്കും. മഴക്കാലത്താവട്ടെ, പാറക്കെട്ടുകൾ വഴുവഴുക്കുള്ളവയായി മാറും. തണുപ്പു കാലം അഥവാ വിന്‍ററിൽ ശിവഗംഗാ ട്രെക്കിങ് നടത്തുന്നതാണ് അനുയോജ്യം. എന്നാൽ ഏതു സമയത്ത് വന്നാലും ഇവിടെ വിശ്വാസികളെയും സന്ദർശകരെയും കാണാൻ സാധിക്കും.

ശിവഗംഗെയിൽ എത്തിച്ചേരാൻ

ബെംഗളൂരു റൂറൽ ജില്ലയിൽ ഡോബ്ബാസ്പേട്ടിന് സമീപം ആണ് ശിവഗംഗ സ്ഥിതി ചെയ്യുന്നത്. തുംകൂറിൽ നിന്ന് 25 കിലോമീറ്ററും ബെംഗളൂരുവിൽ നിന്ന് 54 കിലോമീറ്ററും (34 മൈൽ) അകലെയാണിത്. ശിവഗംഗയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ദോബാസ്പേട്ട് വരെയാണ് കൂടുതലും ബസുകൾ സർവീസ് നടത്തുന്നത്. ദോബാസ്പേട്ടിൽ നിന്ന് നിങ്ങൾക്ക് ശിവഗംഗെയിൽ എത്തിച്ചേരാൻ ബസുകളോ ടാക്സികളോ ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+