Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ വാരാന്ത്യ യാത്രകൾ: ഒരു ദിവസം പോലും വേണ്ട, പോയി വരാൻ 5 കിടിലൻ സ്പോട്ടുകൾ

ബാംഗ്ലൂർ വാരാന്ത്യ യാത്രകൾ: ഒരു ദിവസം പോലും വേണ്ട, പോയി വരാൻ 5 കിടിലൻ സ്പോട്ടുകൾ

മടുത്തിരിക്കുമ്പോൾ ഒന്നു ചിൽ ആകാൻ കുറച്ചു കുറുക്കു വഴികൾ നമുക്കുണ്ട്. കടുപ്പത്തിലൊരു ചായ കുടിക്കുക, ഒന്നു നടക്കാൻ പോവുക അല്ലെങ്കിൽ പെട്ടന്ന് പ്ലാൻ ചെയ്ത് ഒരു ചെറിയ യാത്ര പോവുക എന്നിങ്ങനെ പല കാര്യങ്ങൾ. ബാംഗ്ലൂർ പോലൊരു നഗരത്തിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ ചെയ്യേണ്ടത് വണ്ടിയുമെടുത്ത് പുറത്തിറങ്ങുക എന്നതാണ്. വളരെ ചെറിയ ദൂരത്തിനുള്ളിൽ ഇഷ്ടംപോലെ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്.

ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ബാംഗ്ലൂർ നഗരത്തിനോട് ചേർന്നു കിടക്കുന്ന, 25 കിമിയിൽ താഴെയുള്ള അഞ്ച് സ്ഥലങ്ങളാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ, ഓരോ കാഴ്ചയിലും വ്യത്യസ്ത അനുഭവങ്ങൾ തരുന്ന അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം. നീണ്ട യാത്ര വേണ്ടാ എന്നതും പെട്ടന്ന് പോയി വരാം, പ്ലാൻ പോലും വേണ്ടിവരില്ല എന്നതുമാണ് ഈ ഇടങ്ങളുടെ പ്രധാന ആകർഷണം.

Top 5 Places Within 50 Kms Around Bengaluru

1. ദൊഡ്ഡ ആലട മരം

ദൊഡ്ഡ ആലട മര അഥവാ വലിയ ആൽ മരം എന്നത് ബാംഗ്ലൂരിലെ കൗതുകകരമായ ഒരു കാഴ്ചയാണ്. സമയം കിട്ടിയാൽ നിർബന്ധമായും പോയി കാണേണ്ടുന്ന ഈ ഇടം കർണ്ണാടകയിലെ ഏറ്റവും വലിയ ആൽനരം കൂടിയാണ്. മൂന്ന് ഏക്കർ സ്ഥലത്തായി വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ മരത്തിന് 400 വർഷമെങ്കിലും പ്രായമുണ്ടെന്നാണ് പറയുന്നത്. കാണുമ്പോൾ കുറേ മരങ്ങൾ പോലെ തോന്നുമെങ്കിലും ശരിക്കും ഒരൊറ്റ ആൽമരമേ ഇവിടെയുള്ളൂ. ബാക്കിയെല്ലാം അത് വളർന്നു നിൽക്കുന്ന, തൂങ്ങിക്കിടക്കുന്ന വേരുകളും മറ്റുമാണ്. ഈ കാഴ്ചയിൽ കൗതുകമുള്ള സഞ്ചാരികൾ മാത്രമല്ല, സസ്യശാസ്ത്ര വിദ്യാർത്ഥികളും ചരിത്കകാരന്മാരും കുട്ടികളും വരെ ഇതു കാണാനെത്തും.

ബാംഗ്ലൂരിൽ നിന്നും 25 കിലോമീറ്റർ അകലെ ബാംഗ്ലൂര്‍-മൈസൂര്‍ റോഡിൽ ബാംഗ്ലൂരിലെ അര്‍ബന്‍ ജില്ലയുടെ ഭാഗമായ കേതോഹള്ളി എന്ന സ്ഥലത്താണ് ഈ മരമുള്ളത്. ബസിൽ കയറിയും ഇവിടേക്ക് വരാം. ബസിന് വരുന്നവർക്ക് മജസ്റ്റിക്കിൽ നിന്ന് കെംഗേരി വഴിയും കെആർ മാർക്കറ്റിൽ നിന്ന് നേരിട്ടുള്ള ബസ് വഴിയും ഇവിടേക്ക് വരാം.

Dodda Alada Mara

2. വണ്ടർലാ

ഒരു അമ്യൂസ്മെന്‍റ് പാർക്ക് നിങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ ബാംഗ്ലൂരിൽ വണ്ടർലായിൽ പോകാം. ഒരു ദിവസം മുഴുവൻ ചെലവഴിക്കുവാൻ പറ്റിയ റൈഡുകളും വിനോദങ്ങളും ഇവിടെയുളേളതിനാൽ യാത്ര ഒരു നഷ്ടമായിരിക്കില്ല. ഒരുപാട് ആളുകള്‍ ചേർന്നു പോകുമ്പോൾ അതിന്‍റെ രസവും വേറെ തന്നെയാണ്. 82 ഏക്കർ സ്ഥലത്തായാണ് വണ്ടര്ലാ ഉള്ളത്. വാട്ടർ റൈഡ്, തീം റൈഡുകൾ എന്നിവ കൂടാതെ ഫൗണ്ടെയ്ൻ, ലേസർ, വിർച്വൽ റിയാലിറ്റി ഷോ തുടങ്ങിയ നിരവധി കാര്യങ്ങളും ഇവിടെയുണ്ട്.

ബാംഗ്ലൂരിൽ നിന്നും 26 കിമി അകലെയാണ് വണ്ടര്‍ലാ ഉള്ളത്. ബിഎംടിബിസ വണ്ടർലായുമായി സഹകരിച്ച് മജസ്റ്റിക് ബസ് സ്റ്റാൻഡ്, എച്ച് എസ്ആർ ബിഡിഎ കോംപ്ലക്സ് ബസ് സ്റ്റാൻഡ്, ഐടിപിഎൽ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വണ്ടർലായിലേക്ക് ബസ് സർവീസുകൾ നടത്തുന്നു. വണ്ടർലായുടെ വെബ്സൈറ്റിൽ ബസ് സർവീസിന്റെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.

Wonderla Amusement Park

3. നൃത്തഗ്രാം

പേരുപോലെ തന്നെ നൃത്തത്തിനു വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുന്ന ഇടമാണ് നൃത്തഗ്രാം. കർണ്ണാടകയുടെ നൃത്ത ഗ്രാമം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയുടെ പരമ്പരാഗത നൃത്തരൂപങ്ങളായ ഭരതനാട്യം, കഥക്, കഥകളി, ഒഡീസി, കുച്ചിപ്പുടി തുടങ്ങിയ മോഹിനിയാട്ടം, മണിപ്പൂരി നൃത്തം വരെ വ്യത്യസ്തമായ നൃത്തശാഖകൾ സ്ത്രീകളെയും പെൺകുട്ടുകളെയും ഇവിടെ പഠിപ്പിക്കുന്നു. ബാംഗ്ലൂരിൽ നിന്നും 30 കിമി അകലെയാണ് ഇവിടമുള്ളത്.

4. തൊട്ടിക്കല്ല് വെള്ളച്ചാട്ടം

ടികെ ഫാൾസ് എന്നും അറിയപ്പെടുന്ന തൊട്ടിക്കല്ല് വെള്ളച്ചാട്ടം ബാംഗ്ലൂരിൽ നിന്നും നിങ്ങൾക്ക് പോകാൻ പറ്റിയ ഏറ്റവും അടുത്തുള്ള വെള്ളച്ചാട്ടമാണ്. ബെംഗളുരു അർബൻ ജില്ലയുടെ ഭാഗമായ തൊട്ടിക്കല്ല് കനകപുര് റോഡ് വഴി എളുപ്പത്തിൽ എത്തിച്ചേരാം. സ്വർണ്ണമുഖി വെള്ളച്ചാട്ടം എന്നും ഇതിനു പേരുണ്ട്. 24 മണിക്കൂറും പ്രവേശനം ഉണ്ടെങ്കിലും രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ബാംഗ്ലൂരിൽ നിന്നും തൊട്ടിക്കല്ല് വെള്ളച്ചാട്ടത്തിലേക്ക് 32 കിലോമീറ്റർ ദൂരമേയുള്ളൂ.

5. ഇന്നൊവേറ്റീവ് ഫിലിം സിറ്റി

ബാംഗ്ലൂരിൽ നിന്നും 38 കിലോമീറ്റർ അകലെയാണ് ഇന്നൊവേറ്റീവ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സിനിമയുടെ തീം പാർക്ക് ആയ ഇത് ബിദാദി എന്ന സ്ഥലത്താണുള്ളത്. ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. ഏറ്റവം പുതിയ വിവരങ്ങൾ അനുസരിച്ച് ബാംഗ്ലൂർ ഇന്നൊവേറ്റീവ് ഫിലിം സിറ്റി നിലവിൽ സന്ദർശകരെ അനുവദിക്കുന്നില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+