Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ വാരാന്ത്യങ്ങൾ ഇനി ഇവിടെ! കിടിലൻ സെൽഫി പോയിന്‍റ്, റൈഡ് ചെയ്തു പോകാൻ ദണ്ടിഗനഹള്ളി ഡാം

ബാംഗ്ലൂർ വാരാന്ത്യങ്ങൾ ഇനി ഇവിടെ! കിടിലൻ സെൽഫി പോയിന്‍റ്, റൈഡ് ചെയ്തു പോകാൻ ദണ്ടിഗനഹള്ളി ഡാം

ബാംഗ്ലൂര്‍ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ എവിടെ പോകണം എന്നതാണ് ഏറ്റവും വലിയ ആശങ്ക. ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് ഒരു സ്ഥലം കണ്ടുപിടിക്കാൻ തന്നെ ഒത്തിരി സമയം വേണ്ടി വരും. അതുകഴിഞ്ഞാലോ എങ്ങനെ പോകണം, പ്ലാൻ ചെയ്യണം എന്നതാവും. ഈ പ്രശ്നങ്ങളൊന്നുമില്ലാതെ, ഒരു ചെറിയ ഡ്രൈവ് പോകാൻ താല്പര്യമുണ്ടോ? അങ്ങനെയെങ്കിൽ ഒരു സ്ഥലമുണ്ട്- ദണ്ടിഗനഹള്ളി ഡാം.

ബാംഗ്ലൂർ സഞ്ചാരികൾ അധികമൊന്നും പറഞ്ഞു കേട്ടിട്ടില്ലെങ്കിലും ചെറിയ ട്രിപ്പുകൾക്കും കുട്ടികളെയും കൂട്ടിയുള്ള യാത്രകൾക്കും പറ്റിയ ഇടമാണ് ഈ ദണ്ടിഗനഹള്ളി ഡാം. രസകരമായ യാത്രയും സ്ഥിരം വഴിതെറ്റലും ഒക്കെ കഴിഞ്ഞ് എത്തിച്ചേർന്ന് വിശ്രമിച്ച് കാഴ്ചകൾ കണ്ടു മടങ്ങാൻ പറ്റിയ ദണ്ടിഗനഹള്ളി അണക്കെട്ടിലേക്കുള്ള യാത്ര ഇന്ന് പരിചയപ്പെടാം.

Bangalore One Day Trip:Visit Dandiganahalli Dam

ബാംഗ്ലൂർ യാത്ര

ബാംഗ്ലൂരിൽ നിന്ന് വാരാന്ത്യങ്ങൾ ആഘോഷമാക്കാനും കുട്ടികളെ സന്തോഷിപ്പിക്കാനും ഒക്കെ ഒരു വഴി തേടുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ദണ്ടിഗനഹള്ളി അണക്കെട്ട്. എളുപ്പത്തിൽ എത്താം എന്നതും മടുപ്പിക്കാത്ത യാത്രയും ആണ് ഇവിടേക്കുള്ള ട്രിപ്പിന്‍റെ ആകർഷണം. കൂട്ടുകാര്‍ക്കൊപ്പം ബൈക്കെടുത്ത് ഒന്ന് കറങ്ങാനും വന്ന് സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം കൂടിയാണിത്.

ദണ്ടിഗനഹള്ളി അണക്കെട്ട്

ചെറിയ യാത്ര, തിരക്കില്ലാത്ത ഇടം, അത്യാവശ്യം പച്ചപ്പ്, കുട്ടികൾക്ക് ഓടിക്കളിക്കാൻ സ്ഥലം, ഫോട്ടോ എടുക്കാനുള്ള കാഴ്ചകള്‍ എന്നിങ്ങനെ ആഗ്രഹിക്കുന്ന എല്ലാം ഇവിടെ കിട്ടും. വലിയൊരു കുടയോ ക്യാംപിങ് ടെന്‍റോ കൂടി എടുത്താൽ വെയിലും മഴയും തടസ്സമാകാതെ വെറുതെ കുറെ സമയം വര്‍ത്തമാനം പറഞ്ഞിരിക്കുകയും ചെയ്യാം.

bangalore to dandiganahalli

ബാംഗ്ലൂരിൽ നിന്നും 85 കിമീ അഥവാ രണ്ടു മണിക്കൂറിനടുത്ത് യാത്രയാണ് ഇവിടേക്കുള്ളത്. ബാംഗ്ലൂരിൽ നിന്ന് എയർപോർട്ട് റോഡ് വഴി ചിക്കബെല്ലാപൂരിൽ എത്തി അവിടുന്ന് വലത്ത് തിരിഞ്ഞ് ആണ് ഇവിടേക്ക് വരേണ്ടത്. മുന്നോട്ട് പോകുമ്പോൾ ഇടുങ്ങിയ റോഡും ഒറ്റവരിയും ഒക്കെ പരിചിതമാകും. സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളും പശുക്കളും ആടുകളും സ്വൈര്യവിഹാരം നടത്തുന്ന വഴികളും എല്ലാം ചേരുമ്പോൾ രസമാകും.

അങ്ങനെ ഒടുവിൽ മഞ്ചനഹള്ളിക്ക് തൊട്ടുമുമ്പ് നിങ്ങൾ ദണ്ടിഗനഹള്ളി അണക്കെട്ടിൽ എത്തിച്ചേരും.വണ്ടി പാർക്ക് ചെയ്യാൻ വിശാലമായ സ്ഥലം ഇവിടെയുണ്ട്. അവിടെ വണ്ടി ഒതുക്കി മുന്നോട്ട് ചെല്ലുമ്പോൾ മനോഹരമായ കുറേ കാഴ്ചകളിലേക്കാണ് ചെല്ലുന്നത്. എടുത്തുപറയേണ്ട ആഢംബര കാഴ്ചകൾ ഒന്നും തന്നെ ഇവിടെയില്ല. മറിച്ച് ശാന്തമായ അന്തരീക്ഷവും മുന്നിലെ വലിയ ജലാശയവും പശ്ചാത്തലത്തിലുള്ള പച്ചപ്പും മലകളും കൂടിയാകുമ്പോൾ അടിപൊളി എന്നേ പറയുവാനുള്ളൂ.

 Dandiganahalli Dam For Outing

ഒന്നും ചെയ്യാതെ കുറച്ചു സമയം ഇവിടെ വെറുതേ ഇരിക്കാനാവും ആദ്യം തോന്നുക. എത്രനേരം വേണമെങ്കിലും ഇങ്ങനെ ഇരിക്കാം. കുട്ടികളെ സുരക്ഷിതമായി കളിക്കാന്‍ വിടാനും ഫോട്ടോ എടുക്കാനും പറ്റിയ സ്ഥലങ്ങൾ ഇവിടെ മുഴുവനും ഉണ്ട്. ഭക്ഷണം കൊണ്ടുവന്നാൽ ചെറിയൊരു പിക്നിക് പോലെ ഇരുന്ന് കഴിച്ച് പോകാം. ക്യാംപിങ് കസേര, ടേബിള്‌ ഒക്കെയുണ്ടെങ്കിൽ ശരിക്കും ഒരു ഔട്ടിങ് ആക്കി മാറ്റാം. എന്തായാലും വെള്ളവും അത്യാവശ്യം സ്നാക്സും എടുക്കാൻ മറക്കരുത്.

ഇവിടെ രസകരമായ സെൽഫി എടുക്കാൻ പറ്റിയ സെൽഫി പോയിന്‍റുകളും കാണാം. നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡ് നിറയ്ക്കാൻ പറ്റിയ ഇഷ്ടംപോലെ ചിത്രങ്ങൾ ഇവിടെ നിന്നും പകർത്താം.

തിരികെ പ്രധാന ഗൊല്ലഹള്ളി റോഡിൽ തിരിച്ചെത്തുമ്പോഴേക്കും രസകരമായ കാഴ്ച കാണാം. നീണ്ടു കിടക്കുന്ന, അറ്റം കാണാത്ത റോഡിൽ റോഡിൽ ഇരുവശത്തും മരങ്ങളും അതിനെ അതിമനോഹരമായ ഒരു പെയിന്‍റിങ് പോലെയാക്കി മാറ്റുന്നു. ഈ റോഡ് വഴി ഏകദേശം 50 മിനിറ്റ് സഞ്ചരിച്ചാൽ ഭൈരസാഗര തടാകം എന്നറിയപ്പെടുന്ന ഗുഡിബണ്ടെ തടാകത്തിൽ എത്താം. സൂര്യാസ്തമയം കാണാൻ എത്തിച്ചേരാൻ പറ്റിയ സ്ഥലം കൂടെയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore one day trip dam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+