Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ലേപാക്ഷി യാത്ര, രണ്ടു സംസ്ഥാനങ്ങൾ കടന്നൊരു ഏകദിന യാത്ര, പോകാം ലേപാക്ഷിയുടെ ചരിത്രവും വിശ്വാസവും തേടി

ബാംഗ്ലൂർ-ലേപാക്ഷി യാത്ര, രണ്ടു സംസ്ഥാനങ്ങൾ കടന്നൊരു ഏകദിന യാത്ര, പോകാം ലേപാക്ഷിയുടെ ചരിത്രവും വിശ്വാസവും തേടി

ബാംഗ്ലൂർ യാത്രകള്‍ പ്ലാൻ ചെയ്യുന്ന സമയത്ത് ഏറ്റവും വലിയ കൺഫ്യൂഷൻ സ്ഥലം ആണ്. ഗ്രൂപ്പ് ആയാണ് യാത്രയെങ്കിൽ കൂടുതല്‍ സമയം വേണ്ടിരുന്നത് എല്ലാവരും ''ഓക്കെ, എങ്കിൽ ഇവിടേക്കു പോകാം.. ഓൾ സെറ്റ്'' എന്നു പറയുന്ന ഒരു സ്ഥലം കണ്ടെത്താനാണ്. എന്നാൽ ലോങ് ഡ്രൈവ്, പുതിയ കാഴ്ചകൾ, രണ്ടു സംസ്ഥാനങ്ങൾ കടന്നുള്ള യാത്ര എന്നൊക്കെ കേൾക്കുമ്പോൾ ആരായാലും ഒന്നു ആഗ്രഹിച്ചു പോകുന്ന ഒരു യാത്രയുണ്ട്! ലേപാക്ഷിയിലേക്ക്.

ബാംഗ്ലൂരിൽ നിന്നും ഒരു ഏകദിന യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ലേപാക്ഷി. കഥകളും വിശ്വാസങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത ഒരിടം. അത്ഭുതങ്ങളുടെ ലോകത്തേയ്ക്ക് തുറക്കുന്ന വാതിലിലൂടെ ലേപാക്ഷി നിങ്ങളെ സ്വാഗതം ചെയ്യും. കർണ്ണാടകയുടെ അതിർത്തി കടന്ന് ആന്ധ്രാ പ്രദേശിലെത്തുന്നതോടെ കാഴ്ചകൾക്കു വലിയ മാറ്റം കണ്ടെന്നു വരില്ല. എന്നാലോ ലേപാക്ഷിയുടേത് മറ്റൊരു ലോകം തന്നെയാണ്!

Bangalore One Day Trip To Lepakshi

PC: Narasimha Prakash

ബാംഗ്ലൂർ- ലേപാക്ഷി യാത്ര

ബാംഗ്ലൂരിൽ നിന്നും 130 കിലോമീറ്റർ ദൂരമാണ് ലേപാക്ഷിയിലേക്കുള്ളത്. എയർപോർട്ടിനടുത്താണ് താമസമെങ്കിൽ യാത്രാ ദൂരം പിന്നെയും കുറയും . ബാംഗ്ലൂർ എയർപോർട്ട് റോഡിൽ നിന്നും 100 കിലോമീറ്ററിനടുത്താണ് ലേപാക്ഷിയിലേക്കുള്ള ദൂരം. ബാംഗ്ലൂരിൽ നിന്നും ഒറ്റ ദിവസത്തിൽ പോയി വരാനുള്ളതേ ഉള്ളു എന്നതിനാൽ വണ്ടിയെടുത്ത് ഈ യാത്ര പ്ലാൻ ചെയ്യാം.

അതിരാവിലെ ബാംഗ്ലൂരിൽ നിന്നും യാത്ര ആരംഭിക്കാം. വെയിൽ വീഴുന്നതിനു മുൻപ് ലേപാക്ഷി എത്തുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്താൽ വലിയ ക്ഷീണമില്ലാത്ത ഒരു യാത്രയാക്കി ഇതിനെ മാറ്റാം. ബാംഗ്ലൂരിൽ നിന്നും രണ്ടു മണിക്കൂറേ ലേപാക്ഷിയിലേക്കുള് യാത്ര എടുക്കുകയുള്ളൂ. ഭക്ഷണം കഴിച്ചും വഴിയിലെ കാഴ്ചകൾ കണ്ടും ഫോട്ടോ എടുത്തും ഒക്കെയാണ് പോകുന്നതെങ്കിൽ ഒരു രണ്ടര മണിക്കൂർ കണക്കു കൂട്ടാം.

Nandi in Lepakshi

PC:Bikashrd

എയർപോർട്ട് റോഡ് വഴി നന്ദി ഹിൽസിന്‍റെ കാഴ്ചകള് കണ്ടാണ് ഇവിടേക്കുള്ള യാത്ര. കർണ്ണാടക അതിര്‍ത്തി കടന്ന് ആന്ധ്രാ പ്രദേശിലേക്ക് കയറി അവിടുന്നു വീണ്ടും ഹൈദരാബാദ് ഹൈവേയിലുടെ തന്നെ വേണം പോകാൻ. അതിർത്തി കടന്ന ശേഷം എ.പി.ടി.ഡി.സി. റെസ്റ്റോറന്‍റ് കഴിഞ്ഞ് ഒരു നാല് കിലോമീറ്റ്‍ പോയാല്‍ ലേപാക്ഷി എന്ന ബോർഡ് ഇടതു വശത്ത് കാണാം. ഇവിടുന്ന് 18 കിലോമീറ്റർ ദൂരം പോയാൽ ലേപാക്ഷിയെത്തി.

ദൂരെ നിന്നേ ജഡായുവിന്‍റെ വലിയൊരു പ്രതിമ കാണാം. അപ്പോൾ വഴി തെറ്റിയില്ല എന്നുറപ്പിച്ച് യാത്ര തുടരാം പറന്നുയരാൻ നിൽക്കുന്ന പക്ഷി ശ്രേഷ്ഠന്‍റെ കാഴ്ചയിലൂടെയാണ് ലേപാക്ഷിയിലേക്ക് കടക്കുന്നത്. ഭാരതീയ വാസ്തു വിദ്യയുടെയും വിശ്വാസങ്ങളുടെയും കാഴ്ച വിശ്വാസികളെ കാത്തിരിക്കുമ്പോൾ ചരിത്ര യാത്രികർക്കിത് സമയത്തിലേക്കുള്ള തിരിഞ്ഞു നടത്തമാണ്.

Lepakshi Temple

PC:Bikashrd

ഉണരൂ പക്ഷീ!

ലേപാക്ഷിയിലെ കാഴ്ചകൾ പരിചയപ്പെടുന്നതിനു മുൻപേ എന്താണ് ലേ പാക്ഷി എന്നറിയേണ്ടെ??ലേപാക്ഷി എന്ന വാക്കിനർത്ഥം ഉണരൂ പക്ഷി അല്ലെങ്കിൽ എഴുന്നേൽക്കൂ പക്ഷീ എന്നാണ്. അതിനു പിന്നിൽ രാമായണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു കഥയുണ്ട്. രാമന്‍റെ പക്കൽ നിന്നും സീതയെ രാവണൻ തട്ടിക്കൊണ്ടുപോയ കഥ നമുക്കറിയാം.

ഇങ്ങനെ പോകുന്ന വഴി രാവണനെ തടയുവാൻ ജഡായു ചെന്നെന്നും ചെറുത്തുനിൽപ്പിനടുവിൽ രാവണന്റെ വെട്ടേറ്റ് ജഡായു നിലത്തു വീഴുകയും ചെയ്തു. പിന്നീടെ സീതയെ അന്വേഷിച്ചെത്തിയ രാമൻ ജഡായു കിടക്കുന്നത് കണ്ടപ്പോൾ ലേ പാക്ഷി അഥവാ ഉണരൂ പക്ഷി എന്നു പറഞ്ഞത്ര. അങ്ങനെയാണ് ഈ സ്ഥലത്തിന് ലേപാക്ഷി എന്ന പേരു കിട്ടിയതെന്നാണ് വിശ്വാസം.

ലേപാക്ഷിയിലെ കാഴ്ചയും ചരിത്രവും ഈ ജഡായുവിൽ മാത്രം ഒതുങ്ങുന്നില്ല. നിലം തൊടാത്ത തൂണ്‍, ഒറ്റക്കല്ലിലെ ഏഴുതലയുള്ള നാഗപ്രതിമ, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. കൂടാതെ നൃത്തമണ്ഡപങ്ങള്‍, തൂണുകളിലെ കരവേലകൾ, ചുവര് ചിത്രങ്ങൾ ഇങ്ങനെ ഒത്തിരി കാഴ്ചകൾ ഇവിടെ നിറയെ കാണാനുണ്ട്.

ആമയുടെ ആകൃതിയിലുള്ള കൂർമ്മശൈലം എന്ന പാറയ്ക്കു മുകളിലാണ് ലേപാക്ഷിയുടെ അത്ഭുത ലോകവും ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെ കാണാനുള്ളത്. ശിവക്ഷേത്രം, വീരഭദ്ര ക്ഷേത്രം, വിഷ്ണു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മൂന്ന് ക്ഷേത്രങ്ങൾ. ശിവപ്രതിഷ്ഠയാണ് ഇവിടെ പ്രാധാന്യം. എവിടെ നോക്കിയാലും ശിവനെ ഏതെങ്കിലും വിധത്തിൽ കാണാം.

ഹാങിങ് പില്ലർ എന്നറിയപ്പെടുന്ന നിലം തൊടാത്ത തൂൺ ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നിലത്തു സ്പർശിക്കാത്ത രീതിയിലാണിത് പൂർത്തിയാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാർ ഉൾപ്പെടെ പലരും ഇതിന്‍റെ രഹസ്യം കണ്ടെത്താൻ മുന്നോട്ടു വന്നെങ്കിലും ഇന്നും അത് ആർക്കും പിടികൊടുത്തിട്ടില്ല. കാലത്തിന് ഇന്നും കണ്ടെത്താനാവാത്ത, ഭാരതീയ നിർമ്മാണത്തിന്റെ രഹസ്യമായി അത് നിലകൊള്ളുന്നു.

നാഗലിംഗമാണ് ഇവിടുത്തെ അടുത്ത കാഴ്ച. ഒറ്റക്കല്ലിൽ പണിതീർത്ത ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാഗലിംഗമാണ് ഇവിടുത്തേത്. ശിവലിംഗത്തെ ചുറ്റിയുള്ള നാഗത്തിന്റെ തല ശിവലിംഗത്തെ ചേർത്തു നിർത്തുന്ന വിധത്തിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതു കൂടാതെ സീതാ ദേവിയുടെ കാല്പാട്, കൽത്തൂണുകളുള്ള കൽ മണ്ഡപം, ലതാ മണ്ഡപം, എന്നിങ്ങനെ ഒരുപാട് കാഴ്ചകളുണ്ട്. ഒരു ശില്പകലാ ശാലയിലേക്ക് കയറിയ പോലെയാണ് ഇവിടുത്തെ കാഴ്ചകൾ.

ബാംഗ്ലൂരിൽ നിന്ന് ഒരിക്കലെങ്കിലും നിങ്ങൾ സന്ദർശിക്കേണ്ട ലക്ഷ്യസ്ഥാനമാണ് ലേപാക്ഷി. ഒരു ക്ഷേത്രം എന്നതിനേക്കാൾ ഒരു ചരിത്രയിടം- കലാവേലകളുടെ അത്ഭുത കാഴ്ചകൾ ഉള്ള സ്ഥലം എന്ന നിലയിൽ വേണം ഇവിടേക്ക് വരാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+