Search
  • Follow NativePlanet
Share
» »രണ്ടാമതൊരു ആലോചനയില്ല.. പോകാം സ്കന്ദാഗിരിയിലേക്ക്.. ബാംഗ്ലൂരിൽ ഇതിലും മികച്ച ട്രെക്കിങ്ങ് വേറെയില്ല

രണ്ടാമതൊരു ആലോചനയില്ല.. പോകാം സ്കന്ദാഗിരിയിലേക്ക്.. ബാംഗ്ലൂരിൽ ഇതിലും മികച്ച ട്രെക്കിങ്ങ് വേറെയില്ല

ബാംഗ്ലൂർ യാത്രകളിൽ എപ്പോഴും കയറിവരുന്ന പ്ലാനുകളിലൊന്നാണ് ട്രെക്കിങ്. മലകളും പാറകളും കയറി, കാടും കുന്നും പിന്നിട്ട് പോകുന്ന, മടുപ്പിക്കാത്ത യാത്രകൾ. നടത്തം ഇഷ്ടമല്ലാത്തവര്‍ക്ക് വലിയ താല്പര്യം കാണില്ലെങ്കിലും കൂട്ടുകാരുമൊന്നിച്ച് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ക്ഷീണം ഒന്നും നോക്കാതെ എല്ലാവരും കൂടും. അത്തരത്തിൽ പ്ലാൻ ചെയ്യാൻ പറ്റിയ ഒരു സ്ഥലം ബാംഗ്ലൂരിലുണ്ട് അതാണ് സ്കന്ദഗിരി- കിടിലൻ ട്രെക്കിങും സൂര്യോദയവും സമ്മാനിക്കുന്ന ഇടം.

ബാംഗ്ലൂരിൽ നിന്നുള്ള ട്രെക്കിങ് യാത്രകൾക്ക് ഏറ്റവും പറ്റിയ ഇടമായാണ് സഞ്ചാരികൾ സ്കന്ദഗിരിയെ കണക്കാക്കുന്നത്. നീണ്ട വാരാന്ത്യങ്ങളും അവധിയും ഒക്കെ പോകാൻ പറ്റിയ, പോയവരുടെ അനുഭവങ്ങൾ കേട്ട് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമായി മാറിയ സ്കന്ദഗിരിയെക്കുറിച്ചും ഇവിടേക്കുള്ള യാത്രയെക്കുറിച്ചും വായിക്കാം.

Bangalore-Skandagiri Trekking

സ്കന്ദാഗിരി

ബാംഗ്ലൂർ യാത്രകള്‍ക്ക് രണ്ടാമതൊരാലോചനയില്ലാതെ തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണ് സ്കന്ദാഗിരി. നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികമേ നിങ്ങൾക്കിവിടെ കാണാനാകൂ. സഞ്ചാരികളുടെ അവധിദിന ഡെസ്റ്റിനേഷനായി മാറിയ സ്കന്ദാഗിരി പക്ഷേ, നന്ദി ഹിൽസിനോളം പ്രസിദ്ധമല്ല. നന്ദി ഹിൽസിനടുത്ത് തന്നെ സ്ഥിതി ചെയ്യുന്നതിനാൽ നന്ദി യാത്രയില്‌ സ്കന്ദാഗിരിയെ ഉൾപ്പെടുത്തുന്നവരും കുറവല്ല.

ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്ററും ചിക്കബെല്ലാപൂരിൽ നിന്ന് 5 കിലോമീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്ന സ്കന്ദഗിരി സൂര്യോദയം കാണാനായി എത്തുന്ന വിധത്തിൽ വേണം പ്ലാന് ചെയ്യാന്‍ എന്നതാണ് ഒന്നാമത്തെ കാര്യം. ഇതിനായി അതിരാവിലെ ട്രെക്കിങ് ആരംഭിക്കുകയോ അല്ലെങ്കിൽ രാത്രി അവിടെ മലമുകളിൽ ക്യാംപ് ചെയ്യുകയോ ചെയ്യാം.

Skandagiri Trekking

പുലർച്ചെ യാത്ര ആരംഭിച്ച് സൂര്യോദയം കാണാൻ കഴിയുന്ന വിധത്തിൽ എങ്ങനെ സ്കന്ദാഗിരി യാത്ര പ്ലാൻ ചെയ്യാമെന്ന് നോക്കാം. നിങ്ങൾക്ക് പുലർച്ചെ എത്താൻ സാധിക്കില്ല എന്നുണ്ടെങ്കിൽ രാത്രിയിൽ അടിവാരത്ത് ക്യാംപ് ചെയ്ത് പുലർച്ചെ യാത്ര തുടങ്ങാം. പുലർച്ചെ 4.00 മണി, രാവിലെ 8.00 മണി എന്നിങ്ങനെ രണ്ട് സ്ലോട്ടുകൾ മാത്രമാണ് ഇവിടെ ബുക്കിങ്ങിനായി ലഭ്യമായിട്ടുള്ളത്. കന്ദവര ഹള്ളി എന്ന ഗ്രാമമാണ് സ്കന്ദാഗിരി യാത്രയുടെ ബേസ് പോയിന്‍റ്. യാത്ര തുടങ്ങുന്നത് ഇവിടെ നിന്നുമാണ്.

കന്ദവര ഹള്ളി മുതൽ പാപാഗ്നി ക്ഷേത്രം വരെയുള്ള യാത്രയാണ് പൊതുവെ എളുപ്പം എന്നു പറയുവാൻ സാധിക്കുക. ഇവിടെ നിന്നും ട്രെക്കിങ് കുറച്ച് കഠിനമാകും. ചെറിയ ക്ഷീണം ഒക്കെ തോന്നുമെങ്കിലും മുകളില്‍ കാത്തിരിക്കുന്ന കാഴ്ചകൾ മനസ്സിലെത്തുമ്പോൾ തന്നെ നടത്തത്തിനു നമ്മളറിയാതെ വേഗത കൂടും. കയറ്റം മാത്രമല്ല, കിടിലൻ വ്യൂ പോയിന്‍റുകളും കാടും ഒക്കെ നടത്തത്തിൽ കടന്നുപോകും. കോടമഞ്ഞ് കൂടിയുണ്ടെങ്കിൽ യാത്ര വേറെ ലെവൽ ആകുമെന്ന് പറയേണ്ടതില്ലല്ലോ.

Bangalore One Day Trip To Skandagiri

സൂര്യോദയത്തിലേക്കാണ് കയറിച്ചെല്ലുന്നതെങ്കിൽ ജീവിതത്തിലൊരിക്കലും മറക്കാത്ത ഒരു കാഴ്ചയാവും നിങ്ങളെ കാത്തിരിക്കുക. പിന്നെ അവിടെയൊക്കെ ചുറ്റിനടന്ന് കണ്ട്, ടിപ്പു സുല്‍ത്താന്‍റേത് എന്ന് വിശ്വസിക്കപ്പെടുന്ന കോട്ടയും ആയുധപ്പുരയും കണ്ടു വരാം. ഒന്നിരുന്ന് വിശ്രമിച്ച് കഴിയുമ്പോഴേക്കും മടങ്ങാനുള്ള സമയമാകും. പുലർച്ചെയുള്ള ഇരുട്ടിൽ കയറിയപ്പോൾ കാണാൻ കഴിയാത്ത കാഴ്ചകൾ കണ്ട് കുന്നിറങ്ങാം,

സ്കന്ദഗിരിയിലെ ഗുഹകൾ

സ്കന്ദഗിരിയിലെ മറ്റൊരു കാഴ്ച ഇവിടുത്തെ ഗുഹയാണ്. ഒരുപാട് കഥകളും വിശ്വാസങ്ങളുമുള്ള രണ്ട് ഗുഹകൾ ഇവിടെ കാണാം. ഇതിനുള്ളിലൂടെ കയറിയാൽ സ്കന്ദാഗിരിയുടെ മുകളിൽ എത്തിച്ചേരാം എന്നാണ് വിശ്വാസം. പണ്ടു കാലത്ത് ജൈനസന്യാസിമാർ ഇതിൽ വസിച്ചിരുന്നതായി പറയപ്പെടുന്നു. എന്നിരുനാനലും രാത്രി മൃഗങ്ങളും മറ്റും വസിക്കുന്ന ഗുഹയായതിനാല് ഇതിനുള്ളിലേക്ക് കടക്കാതിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+