Search
  • Follow NativePlanet
Share
» »ഈ കാഴ്ച നമ്മുടെ ബാംഗ്ലൂരിൽ, ഒപ്പം ഒരു ലേക്ക് ക്രോസിങ്ങും... വാരാന്ത്യങ്ങൾ ആഘോഷമാക്കാം

ഈ കാഴ്ച നമ്മുടെ ബാംഗ്ലൂരിൽ, ഒപ്പം ഒരു ലേക്ക് ക്രോസിങ്ങും... വാരാന്ത്യങ്ങൾ ആഘോഷമാക്കാം

ബാംഗ്ലൂരിലെ വിരസത നിറഞ്ഞ, പണിത്തിരക്കുള്ള ദിവസങ്ങളിൽ നിന്ന് ഒരു ബ്രേക്ക് എടുത്താലോ? എന്നിട്ട് എന്തുചെയ്യുമെന്നല്ലേ.. ഒരു യാത്ര പോകും.. നീലാകാശവും വെള്ളച്ചാട്ടവും കണ്ട് ബാംഗ്ലൂരിന്‍റെ ഗ്രാമീണക്കാഴ്ചകൾ കണ്ട് ഒരു ചെറിയ യാത്ര. യാത്ര ചെറുതാണങ്കിലും കാത്തിരിക്കുന്ന അനുഭവങ്ങളും ഇടവും അത്ര ചെറുതല്ല. മറിച്ച്, അടുത്ത യാത്ര അവിടേക്കു തന്നെ പോകാൻ തോന്നിപ്പിക്കുന്ന തരത്തിൽ ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഇത് ശ്രീനിവാസ സാഗര ഡാം. ബാംഗ്ലൂരിൽ നിന്നുള്ള ഏകദിന യാത്രകൾക്ക്, പെട്ടന്ന് തോന്നുന്ന യാത്രാഭ്രാന്തുകൾക്ക് ഒക്കെ പറ്റിയ ഏറ്റവും മികച്ച പരിഹാരമാണ് അധികമൊന്നും ആരും കടന്നുചെല്ലാത്ത ഈ അണക്കെട്ട്. ബാംഗ്ലൂരിലെ ഏറ്റവും ല്ല കാഴ്ചകളുടെ സ്ഥലമായ ചിക്കബെല്ലാപൂരിൽ തന്നെയാണ് നിർബന്ധമായും കണ്ടിരിക്കേണ്ട ശ്രീനിവാസ സാഗര ഡാം സ്ഥിതി ചെയ്യുന്നത്.

Visit Srinivasa Sagara Dam In Chikkaballapur To Experience Lake Crossing

ബാംഗ്ലൂരിൽ നിന്ന് നഗരത്തിന്റെ തിരക്കുകൾ കടന്ന് ശാന്തവും മനോഹരവുമായ ഗ്രാമീണ റോഡുകളിലൂടെ യാത്ര ചെയ്ത് രണ്ടര മണിക്കൂറുകൊണ്ട് ചിക്കബെല്ലാപൂരിലെ ശ്രീനിവാസ സാഗർ ഡാമിൽ എത്താം. കുട്ടികളെയും കൂട്ടി ഒരു ഒഴിവുദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു ഡ്രൈവ് പോകാൻ പ്ലാൻ ചെയ്യുന്നവർക്കുമൊക്കെ പറ്റിയ ലക്ഷ്യസ്ഥാനമാണിത്.

യാത്രയിൽ നിങ്ങളെ ആദ്യം ആകർഷിക്കുന്നത് ലേക്ക് ക്രോസിങ് ആണ്. വെള്ളം കവിഞ്ഞൊഴുകുന്ന വഴിയിലൂടെ ഡ്രൈവ് ചെയ്തു പോകുന്നതു തന്നെ പലർക്കും ഒരത്ഭുതമായിരിക്കും. അതിലും കൗതുകം ബാംഗ്ലൂരിനോട് ഇത്രയുമടുത്ത് ഈ സ്ഥലം കിടന്നിട്ടും അറിഞ്ഞില്ലല്ലോ എന്നതു തന്നെയാകും. ആ രസം തീരുന്നതിനു മുന്നേ മറ്റു പല കാഴ്ചകളും കണ്‍മുന്നിലെത്തും.

Bangalore One Day Trip

ഡാം കവിഞ്ഞൊഴുകുമ്പോള്‍ വരുന്ന വെള്ളം കൊണ്ടൊരു ചെറിയ വെള്ളച്ചാട്ടമാണ് ഇവിടുത്തെ അടുത്ത കാഴ്ച. ഏതു സീസണിലെത്തിയാലും കുറച്ചെങ്കിലും നീരൊഴുക്ക് കാണുമെന്നതിനാൽ മടിക്കാതെ എപ്പോൾ വേണമെങ്കിലും വരാം. എന്നിരുന്നാലും അതിന്‍റെ മുഴുവൻ ഭംഗിയും ആസ്വദിക്കണമെങ്കിൽ മഴക്കാലത്ത് തന്നെ വരണം. മഴയും വെള്ളച്ചാട്ടവും പിന്നെ പച്ചപ്പും കൂടിയാകുമ്പോൾ സംഗതി ജോറ് തന്നെ...

അണക്കെട്ടിന്‍റെ ഭാഗമായുള്ള വെള്ളച്ചാട്ടം തൊട്ടടുത്തു തന്നെ നിന്ന ആസ്വദിക്കാം. ഇതിൽ ഇറങ്ങാനും കുളിക്കാനും ഒക്കെ ആളുകൾ ശ്രമിക്കാറുണ്ട്. നേരത്തെ വെള്ളച്ചാട്ടം ഒഴുകി വരുന്ന കെട്ടിലൂടെ ആളുകൾ മുകളിലേക്ക് കയറാൻ ശ്രമിച്ചത് വലിയ വാർത്തായായിരുന്നു. വഴുക്കലുള്ള സ്ഥലത്ത് ഇത്തരം സാഹസിക പ്രവർത്തികൾക്ക് മുതിരാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഒരു ക്യാമറ കയ്യിൽ കരുതിയില്ലെങ്കിൽ വൻ നഷ്ടമായേക്കാം. വണ്ടിയുടെ ലേക്ക് ക്രോസിങ്, ഡാമിൽ നിന്നുള്ള വെള്ളച്ചാട്ടം, ഇവിടുത്തെ പനോരമിക് കാഴ്ചകൾ, ഗ്രാമീണ ഭംഗി എന്നിങ്ങനെ കിടിലൻ ഫ്രെയിമുകൾ ഇഷ്ടംപോലെ ഇവിടെയുണ്ട്. നീലാകാശത്തിന്‍റെ പശ്ചാത്തലവും കൂടിയാകുമ്പോൾ പിന്നെ കൂടുതൽ പറയുകയും വേണ്ട. ബാംഗ്ലൂരിൽ നിന്നും 65.4 കിലോമീറ്റർ ദൂരത്തിലാണ് ശ്രീനിവാസ സാഗര ഡാം സ്ഥിതി ചെയ്യുന്നത്.

യാത്രയിൽ ഇനിയും സമയമുണ്ടെങ്കിൽ ബാംഗ്ലൂർ എയർപോർട്ടിനോട് ചേർന്നുള്ള അക്കയമ്മ ബേട്ടാ കയറാനും സമയം കണ്ടെത്താം. ബാംഗ്ലൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ ഇവിടെ കാണാം. ഇത് കൂടാതെ രംഗസ്ഥലം ക്ഷേത്രം, കേതഭൈരവേശ്വര ക്ഷേത്രം എന്നിവയും ഈ യാത്രയിൽ കാണാൻ പറ്റിയ സ്ഥലങ്ങളാണ്.

വെയിൽ കൂടുന്നതിനു മുൻപ് ഇവിടെ വന്ന് കാഴ്ചകൾ ആസ്വദിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും അതിരാവിലെ വരേണ്ട. പത്ത് പത്തരയോടെ എത്തിച്ചേരുന്ന വിധത്തിൽ ബാംഗ്ലൂരിൽ നിന്നും ശ്രീനിവാസ സാഗര ഡാമിലേക്ക് പുറപ്പെടുന്നതാവും നല്ലത്. സമീപത്ത് അധികം കടകളോ ഭക്ഷണ ശാലകളോ കാണാൻ സാധ്യത കുറവാണ്. അതിനാൽ വെള്ളം, ലഘുഭക്ഷണം എന്നിവ കരുതുന്നത് ആശ്വാസം നല്കും. വെയിൽ കാണുമെന്നതിനാൽ സൺസ്ക്രീൻ എടുക്കാനും മറക്കേണ്ട.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+