ബാംഗ്ലൂർ- ഇന്ത്യയുടെ സിലിക്കൺ വാലി, ടെക്കികളുടെ നഗരം എന്നൊക്ക പല പേരുകളിൽ അറിയപ്പെടുമെങ്കിലും യാത്രകളെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്ക് ഇത് പൂന്തോട്ടങ്ങളുടെ നഗരമാണ്. ഒപ്പം തന്നെ അധിക ദൂരത്തിലല്ലാതെ, ഇഷ്ടംപോലെ യാത്രകളിലേക്ക് വാതിൽ തുറന്നു തരുന്ന നാടും. എന്നാൽ തനിച്ചുള്ള യാത്രകളേക്കാൾ ഇവിടെ ഗ്രൂപ്പ് യാത്രകൾക്കുള്ള ഓപ്ഷനുകളാണ് അധികവും. അതിമനോഹരമായ കാഴ്ചകള്‍ തേടി കയറിച്ചെല്ലാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്.
തനിച്ചു പോയാൽ ഒരു വൈബ് കിട്ടില്ലെങ്കിലും രണ്ടോ മൂന്നോ പേർക്കൊപ്പം പോയാൽ ക്ഷീണമറിയാതെ കിടിലൻ യാത്ര നടത്താൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെട്ടാലോ.. വലിയ ബുദ്ധിമുട്ടോ ശാരീരികാധ്വാനമോ ഇല്ലാതെ, കുറച്ചു കൂട്ടുകാർക്കൊപ്പം പോയി വരാൻ സാധിക്കുന്ന ഇടങ്ങൾ ഇതാ ഇവയാണ്. ഇനിയുള്ള ബാംഗ്ലൂർ യാത്രകളിൽ പരീക്ഷിക്കാൻ പറ്റിയ ഹൈക്കിങ് സ്ഥലങ്ങളിതാ.

1. മകലിദുർഗാ
ബാംഗ്ലൂരിൽ നിന്നു പോകാൻ പറ്റിയ ഏറ്റവും വ്യത്യസ്തമായ ഹൈക്കിങ്ങുകളിൽ ഒന്നാണ് മകലി ദുർഗയിലേക്കുള്ളത്. മടുപ്പിക്കുനെന്ന് പലതവണ തോന്നിപ്പിക്കുമെങ്കിലും ഒരു കൂട്ടത്തിനൊപ്പം പോയാൽ തമാശപറഞ്ഞും പരസ്പരം കൈകൊടുക്ക് കയറ്റങ്ങളില്‍ താങ്ങായും ഒക്കെ നടന്നാൽ വിജയകരമായി പൂർത്തിയാക്കാൻ പറ്റിയ ഒരു കിടിലൻ യാത്രയായിരിക്കുമിത്. റെയിൽ പാളത്തിലൂടെ നടന്നു പോയി കുന്നിൻ മുകളിലേക്ക് കയറുന്ന തീർത്തും വ്യത്യസ്തമായ ഒരു യാത്രയാണിത്.
ബാംഗ്ലൂരിൽ നിന്ന് ദൊഡ്ഡബെല്ലാപൂരിലെ മകലിദുർഗയിലേക്ക് 57 കിലോമീറ്റർ ദൂരമേയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ പെട്ടന്ന് പ്ലാൻ ചെയ്തു പോകാൻ പറ്റുന്ന ഒരു ഇടമായതിനാല്‍ തന്നെ വലിയ തയ്യാറെടുപ്പുകൾ ഒന്നും വേണ്ടിവരില്ല. എന്നിരുന്നാലും കുറച്ചു ദൂരം നടക്കാനുള്ള ക്ഷമയും ആരോഗ്യവും നിർബന്ധമാണ്. ക്ഷേത്രം, വ്യൂ പോയിന്‍റ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.

2. ബനാത്തിമാരി ബേട്ട
ബാംഗ്ലൂർ ഗ്രൂപ്പ് ഹൈക്കിങ്ങുകൾക്ക് പരിഗണിക്കാൻ പറ്റിയ മറ്റൊരിടമാണ് നഗരത്തിരക്കുകളിൽ നിന്നും തൊട്ടുമാറി കിടക്കുന്ന ബനാൻത്തിമാരി ബേട്ട (ബാനന്തിമാരി). കരടിബേട്ടാ എന്നാണിത് പ്രദേശികമായി അറിയപ്പെടുന്നത്. തന്‍റെ കുഞ്ഞിനെ കരുതലോടെ കാക്കുന്ന അമ്മയെയും ശക്തയായ ഒരു ദൈവത്തെയും കൂട്ടിയാണ് ഈ സ്ഥലത്തിന് പേരു വന്നത്. ബാംഗ്ലൂരിലെ മികച്ച വാരാന്ത്യ കവാടങ്ങളിലൊന്നായ ഇവിടേക്ക് കനകപുരയിൽ നിന്നു വെറും 3 കിലോമീറ്റർ ദൂരത്തിലാണുള്ളത്. ഒന്നരമണിക്കൂർ യാത്രയേ ബാംഗ്ലൂരിൽ നിന്ന് ഇവിടേുക്കുള്ളൂ.
3. കുനഗലു ബേട്ട
മറ്റു പല ഹൈക്കിങ്ങുകളെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ഹൈക്കിങ് ആയിരിക്കുമെങ്കിലും അതിനൊന്നും തരാനാകാത്ത ഒരു യാത്രാനുഭവം കുനഗലു ബേട്ട ഹൈക്കിങ് തരും. ബഹളങ്ങളോ തിരക്കോ ഒന്നുമില്ലാതെ നിങ്ങളുടെ കൂട്ടുകാർക്കൊപ്പം ഒരു യാത്രയാണ് ഇവിടെയുള്ളത്. ബാംഗ്ലൂർ-മൈസൂർ ഹൈവേയിൽ രാംനഗര എന്ന സ്ഥലത്തു നിന്നാണ് ഇവിടേക്കുള്ള യാത്ര. രണ്ടര കിലോമീറ്റർ ദൂരം ഒരു ഭാഗത്തേയ്ക്ക് നടന്നു കയറണം. വീട്ടുകാർ എല്ലാവരും ഒരുമിച്ച് പോകാൻ പറ്റിയ യാത്ര കൂടിയാണിത്.

സമുദ്രനിരപ്പിൽ നിന്നും 2788 അടി ഉയരത്തിലാണ് കുനഗലു ബേട്ടയുള്ളത്. ബാംഗ്ലൂരിൽ നിന്ന് 57 കിലോമീറ്റർ ദൂരമേയുള്ളുവെങ്കിലും ടൂ- വീലറിൽ യാത്ര നടക്കില്ല. ബാംഗ്ലൂർ-മൈസൂർ ഹൈവേയിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവശനമില്ലാത്തതാണ് ഇതിനു കാരണം. യാത്ര പ്ലാൻ ചെയ്യുമ്പോൾ ഈ കാര്യം കൂടി ഓർമ്മിക്കുക.
4. അന്തരഗംഗെ
ആത്മീയ യാത്രകള്‍ പോകുന്നവർ തിരഞ്ഞെടുക്കുന്ന സ്ഥലമാണെങ്കിലും അന്തരഗംഗെ ഇപ്പോൾ ഒരു ഗ്രൂപ്പ് ഹൈക്കിങ് ഡെസ്റ്റിനേഷൻ കൂടിയായി മാറിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും 70 കിമീയും കോലാറില് നിന്ന് നാല് കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. പുരാതന ഗുഹകളും കാഴ്ചകളും കണ്ട്, ഇതിഹാസ സമാനമായ കഥകൾ കേട്ട് അഞ്ച് കിലോമീറ്റർ നടത്തമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1712 അടി ഉയരത്തിലാണ് ഇവിടമുള്ളത്.
5. കുന്തി ബേട്ടാ
ബാംഗ്ലൂരിലെ സാഹസിക ഹൈക്കിങ്ങുകളിൽ കുന്തി ബേട്ടയും വ്യത്യസ്തമായ ഒരു യാത്രാനുഭവം തരും. മൈസൂരിടുത്തുള്ള പാണ്ഡവ പുര എന്ന സ്ഥലത്താണ് കുന്തി ബേട്ട സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ട്രെക്കിങ്ങിന് ഒരുപാടാളുകൾ എത്തുന്നു. വനവാസക്കാലത്ത് പാണ്ഡവരും മാതാവായ കുന്തിയും ഇവിടുത്തെ ഗുഹകളിൽ താമസിച്ചുവെന്നാണ് വിശ്വാസം. സമുദ്രനിരപ്പിൽ നിന്ന് 2882 അടി ഉയരത്തിലാണ് കുന്തി ബേട്ടാ ഉള്ളത്. ബാംഗ്ലൂരിൽ നിന്നും 120 കിലോമീറ്റർ ഇവിടേക്ക് യാത്രയുണ്ട്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












