Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: ആശങ്കയില്ലാതെ പോകാം, കറങ്ങാം പോണ്ടിച്ചേരിയും മഹാബലിപുരവും..ചെലവ് വെറും 3250 രൂപ

ബാംഗ്ലൂർ യാത്ര: ആശങ്കയില്ലാതെ പോകാം, കറങ്ങാം പോണ്ടിച്ചേരിയും മഹാബലിപുരവും..ചെലവ് വെറും 3250 രൂപ

ബാംഗ്ലൂർ യാത്രകൾ: ഒരു രണ്ട് ദിവസം അവധി കിട്ടിയാൽ നിങ്ങൾ എവിടേക്കാവും യാത്ര പോവുക? ശരാശരി ഒരു ബാംഗ്ലൂരുകാരനോടാണ് ചോദ്യമെങ്കിൽ ഉത്തരത്തിൽ പരമാവധി മൈസൂർ കാണും. ചിലപ്പോള്‍ സ്ഥിരം ഇടങ്ങളായ കൂർഗും കൊടൈക്കനാലും വന്നേക്കാം. എന്നാൽ ഇനി വരുന്ന നീണ്ട വാരാന്ത്യ അവധിയിൽ പോണ്ടിച്ചേരി വരെയൊന്ന് പോയാലോ. ഒരു കിടിലൻ ബാംഗ്ലൂർ-പോണ്ടിച്ചേരി ട്രിപ്പ് എങ്ങനെ പ്ലാൻ ചെയ്യാമെന്ന് നോക്കാം.

പോണ്ടിച്ചേരി മാത്രമല്ല, മഹാബലിപുരം എന്ന ചരിത്രയിടവും കൂടി സന്ദർശിക്കുന്ന വിധത്തിലാണ് ഈ യാത്ര നമ്മൾ പോകുന്നത്. ചിലവ് കൂടുതലാകുമോ, എല്ലാ സ്ഥലങ്ങളും കണ്ടുരാൻ കഴിയുമോ എന്നുള്ള പതിവ് ആശങ്കകളെല്ലാം മാറ്റിവെച്ച് പോകാൻ പറ്റിയ ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത് കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേൻ ലിമിറ്റഡ് (KSTDC) ആണ്. ഇതാ ബാഗ്ലൂർ- പോണ്ടിച്ചേരി-മഹാബലിപുരം യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

bangalore- pondicherry-mahabalipuram tour

ബാംഗ്ലൂർ-പോണ്ടിച്ചേരി യാത്രാ പാക്കേജ്

കെഎസ്ടിഡിസിയുടെ ബാംഗ്ലൂർ-പോണ്ടിച്ചേരി -മഹാബലിപുരം പാക്കേജ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പാക്കേജാണ്. പോണ്ടിച്ചേരിയും മഹാബലിപുരവും കണ്ട്, പ്രധാന കാഴ്ചകളൊന്നും വിട്ടുപോകാതെ, ഓരോ നിമിഷവും ആസ്വദിച്ച് പോകാൻ പറ്റിയ യാത്രയാണ് കെഎസ്ടിഡിസി ഒരുക്കിയിരിക്കുന്നത്. എസി ബസിലുള്ള യാത്രയും ഹോട്ടലുകളിലെ ഭക്ഷണവും യാത്രയിലെ മറ്റു സൗകര്യങ്ങളും മികച്ച നിലവാരം പുലർത്തുന്നു.

എല്ലാ വെള്ളിയാഴ്ചയും രാത്രി 9.30ന് യശ്വന്ത്പൂർ ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന യാത്ര മൂന്ന് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണ്. പിറ്റേന്ന് രാവിലെ 5.30 ഓടെ പോണ്ടിച്ചേരിയിൽ യാത്ര എത്തിച്ചേരും. ഏഴര വരെ ഹോട്ടലിൽ ഫ്രഷ് ആകുവാനും തുടർന്ന് ഭക്ഷണം കഴിക്കുവാനും സമയമുണ്ട്. അതിനു ശേഷം പോണ്ടിച്ചേരി കാഴ്ചകൾ കാണാനിറങ്ങും.

Bangalore-Pondicherry Trip

പോണ്ടിച്ചേരിയിലെ പ്രധാന ഇടങ്ങളായ മനുകുല വിനായക ക്ഷേത്രം, അരബിന്ദോ ആശ്രമം, പോർമെനേഡ് ബീച്ച് വാക്ക്, ഭാരതി പാർക്ക്, ഓറോവിൽ, പോണ്ടിച്ചേരി മ്യൂസിയം, പാരഡൈസ് ബീച്ച് എന്നിവ ഈ യാത്രയിൽ കാണും. അതിനു ശേഷം വൈകിട്ടോടെ യാത്ര അവസാനിപ്പിച്ച് രാത്രി പോണ്ടിച്ചേരിയിലെ ഹോട്ടലിൽ തന്നെ തങ്ങും.

പിറ്റേന്ന് രാവിലെ ഏഴരയോടെ മഹാബലിപുരത്തേയ്ക്ക് പോകും. രാവിലെ ഒൻപതരയോടെ മഹാബലിപുരത്തെത്തി പഞ്ചരഥങ്ങൾ, മഹിഷാമർദിനി ഗുഹ, മ്യൂസിയം, കൃഷ്ണ മണ്ഡപം, കൃഷ്ണന്റെ ബട്ടർ ബൗൾ, അർജുന്റെ പെനൻസ് എന്നിവിടങ്ങൾ ഉച്ചയ്ക്കു മുൻപും ഭക്ഷണത്തിനു ശേഷം ഷോർ ടെംപിളും സന്ദർശിക്കും. വൈകിട്ട് അഞ്ച് മണിയോടെ ഏകാംബരേശ്വര ക്ഷേത്രം, കാമകാശി ക്ഷേത്രം എന്നിവ കൂടി കാണുന്നതോടെ പോണ്ടിച്ചേരി-മഹാബലിപുരം യാത്ര പൂർണ്ണമാകും.

Mahabalipuram

തുടര്‍ന്ന് തിരികെ എട്ടരയോടെ ബാംഗ്ലൂരിലേക്ക് മടങ്ങും. പിറ്റേന്ന് രാവിലെ അതായത് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ബാംഗ്ലൂരിൽ മടങ്ങിയെത്തും. വളരെ കുറഞ്ഞ ചെലവിൽ, യാത്രാ, ടിക്കറ്റ്, മഹാബലിപുരം, പോണ്ടിച്ചേരി സന്ദർശനം, യാത്രയിലെ താമസം, ഭക്ഷണം എന്നീ സൗകര്യങ്ങളോടെ മൂന്നാ രാത്രിയും പകലും നീണ്ടുനിൽക്കുന്ന ഈ പാക്കേജിൽ ലഭ്യമാണ്.

യാത്രയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വരിക. സിംഗിൾ ഒക്യുപൻസിയിൽ 4950/- രൂപയും ഡബിൾ ഒക്യുപൻസിയിൽ 3625/- രൂപയും ട്രിപ്പിൾ ഒക്യുപന്‍സിയിൽ 3250/-രൂപയും നിരക്ക് വരും. ഡീലക്സ് എസി തുക 3625/- രൂപയായിരിക്കും.

കെഎസ്ടിഡിസി ബാംഗ്ലൂര്‍-പോണ്ടിച്ചേരി-മഹാബലിപുരം-ബാംഗ്ലൂര്‍ യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാനും ടിക്കറ്റ് ബുക്കിങിനുള്ള വിവരങ്ങളും കെഎസ്ടിഡിസി വെബ്സൈറ്റിൽ ലഭ്യമാണ്-

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+