Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ- സകലേശ്പൂർ യാത്ര; പശ്ചിമഘട്ടത്തിലെ സ്വർഗ്ഗം തേടി പോകാം, നക്ഷത്രക്കോട്ടയുടെ നാട് കാണാം

ബാംഗ്ലൂർ- സകലേശ്പൂർ യാത്ര; പശ്ചിമഘട്ടത്തിലെ സ്വർഗ്ഗം തേടി പോകാം, നക്ഷത്രക്കോട്ടയുടെ നാട് കാണാം

ബെംഗളുരുവിൽ നിന്നും റോഡ് ട്രിപ്പിൽ വ്യത്യസ്തകൾ തിരയുന്നവര്‍ക്ക് മുന്നിൽ അവതരിക്കുന്ന ഇടമാണ് സകലേശ്പൂര്‍. തിരക്ക് പിടിച്ച ബാംഗ്ലൂര്‍ ജീവിതത്തിൽ നിന്നും ഒരു മോചനം വേണമെങ്കിൽ നഗരത്തിന്‍റെ അതിർത്തി കടക്കണം. അങ്ങനെ പച്ചപ്പിലേക്കും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥയിലേക്കും സഞ്ചാരികളെ എത്തിക്കുന്ന ഇടമാണ് സകലേശ്പൂര്‍. വെള്ളച്ചാട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, കുന്ന്, മല, മഞ്ഞ്, തുരങ്കങ്ങള്‍, ട്രെക്കിങ്ങ് എന്നിങ്ങനെ ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല

വാരാന്ത്യ യാത്രകൾക്കും നഗരജീവിതം മടുക്കുമ്പോഴും ഒക്കെ പെട്ടന്ന് ബാഗ് പാക്ക് ചെയ്ത് വണ്ടിയുമെടുത്ത് പോകാൻ പറ്റിയ സക്ലോശ്പൂരിലേക്ക് ബാംഗ്ലൂരിൽ നിന്നും 221 കിലോമീറ്ററാണ് ദൂരം. ബഹളങ്ങളോ തിരക്കോ ഒന്നുമില്ലാതെ, ശുദ്ധവായു ശ്വസിച്ച്, പുതുജീവനും ഊർജവും നേടി മടങ്ങിയെത്താൻ സഹായിക്കുന്ന സക്ലേശ്പൂർ എന്തുകൊണ്ടും നിങ്ങളുടെ യാത്രാ പട്ടികയിൽ ഉൾപ്പെടേണ്ട ഇടമാണ്. ബെംഗളുരു- സകലേശ്പൂർ റോഡ് ട്രിപ്പ് എങ്ങനെ പ്ലാൻ ചെയ്യാമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം.

സകലേശ്പൂർ

റോഡ് ട്രിപ്പിനെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിനു മുൻപായി സകലേശ്പൂർ എന്ന നാടിനെ ചെറുതായൊന്നു പരിചയപ്പെടാം. കർണ്ണാടകയിലെ ഹാസൻ ജില്ലയിൽ മലനാടിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന അതിമനോഹര ഹിൽ സ്റ്റേഷനാണ് സക്ലേഷ്പൂർ, സകലേശപുര എന്നും ഇതറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 3058 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. കാപ്പിത്തോട്ടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, വലിയ കോട്ടകൾ, പതഞ്ഞൊഴുതുന്ന വെള്ളച്ചാട്ടങ്ങൾ, അതിമനോഹരമായ ട്രെക്കിങ് റൂട്ടുകൾ, തുരങ്കങ്ങൾ, റെയിൽപാതകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്.

സകലേശ്പൂര് സന്ദര്‍ശിക്കാൻ പറ്റിയ സമയം

ബെംഗളുരുവിൽ നിന്ന് സകലേശ്പൂരിന് 221 കിലോമീറ്ററാണ് ദൂരം. ഒരു യാത്ര പോകാൻ ആഗ്രഹം തോന്നുമ്പോഴൊക്കെ ഇവിടേക്ക് വരാം. പൊതുവേ മഴക്കാലം ഒഴിവാക്കിയാണ് ഇവിടേക്ക് ആളുകൾ വരുന്നതെങ്കിലും മഴയിൽ കുളിച്ചു നിൽക്കുന്ന സകലേശ്പൂരിന്‍റെ ഭംഗ വേറേ ഒന്നാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് സക്ലേശ്പൂർ സന്ദർശിക്കാൻ പറ്റിയ സമയം. ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതുംbanga ഈ സമയത്താണ്. മാർച്ച്- ജൂൺ സീസണും മികച്ച സമയമാണ്. കാലാവസ്ഥാ മാറ്റങ്ങളും യാത്രയിലെ അനിശ്ചിതത്വങ്ങളും ആസ്വദിക്കുന്ന ഒരാളല്ലെങ്കിൽ ജൂലൈ- സെപ്റ്റംബർ സീസണിലെ യാത്ര ഒഴിവാക്കാം.

ബെംഗളുരു- സകലേശ്പൂര് റോഡ് ട്രിപ്പ്

ബെംഗളുരു- സകലേശ്പൂര് ദൂരം 221 കിമി ആണ്.
ബാംഗ്ലൂർ- മാംഗ്ലൂർ ഹൈവേ വഴി വരുന്നതാണ് ഇവിടേക്ക് ഏറ്റവും അനുയോജ്യമായ റൂട്ട്. സമയക്കുറവ് എന്നത് മാത്രമല്ല, മികച്ച റോഡും യാത്രാ സൗകര്യങ്ങളം കാഴ്ചകളും ഒക്കെ ഇതുവഴിയാണ് ഉള്ളത്. മൂന്നു മണിക്കൂറാണ് പൊതുവേ എടുക്കുന്ന യാത്രാ സമയമെങ്കിലും തിരക്കും മറ്റു കാര്യങ്ങളും പരിഗണിച്ച് അത് അഞ്ച് മണിക്കൂർ വരെയകാം. വഴിയിലെ കാഴ്ചകൾ കാണാനിറങ്ങുന്നതും വഴിമാറി പോകുന്നതുമെല്ലാം കണക്കാക്കി വേണം പ്ലാൻ ചെയ്യുവാൻ.
ബെംഗളുരു- നെലമംഗല ടൗൺ- കുനിഗൽ- ഹാസൻ- സകലേശ്പൂർ എന്നതാണ് റൂട്ട്.

പൊതുവേ ഈ റൂട്ട് സുരക്ഷിതമായ ഒന്നാണ്. പശ്ചിമഘട്ടത്തിന്‍റെ മനോഹരമായ കാഴ്ചകളിലൂടെ ഡ്രൈവ് ആണ് ഈ യാത്രയുടെ പ്രത്യേകത. പച്ചപ്പ് നിറഞ്ഞ ഇരുവശങ്ങളും കണ്ട് ആസ്വദിച്ച് മുന്നോട്ട് പോകാം. മഴക്കാലത്ത് പക്ഷേ, മണ്ണിടിച്ചിലും മറ്റും ഇവിടെ പതിവായി സംഭവിക്കാറുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പും റോഡിന്‍റെ അവസ്ഥയും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ യാത്ര പോകാവൂ. ബാംഗ്ലൂർ മുതൽ സകലേഷ്പൂർ വരെയുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് തത്സമയ മാപ്പുകളും ട്രാഫിക് അപ്‌ഡേറ്റുകളും എപ്പോഴും പരിശോധിക്കുക.

ബെംഗളുരു-സകലേശ്പൂര്‍ വഴിയിലെ കാഴ്ചകൾ

ശ്രീ യെഡിയൂർ സിദ്ധലിംഗേശ്വര സ്വാമി ക്ഷേത്രം

ബെംഗളുരു- സകലേശ്പൂർ യാത്രയിലെ ആത്മീയ ഇടങ്ങളിലൊന്നാണ് യെഡിയൂർ സിദ്ധലിംഗേശ്വര സ്വാമി ക്ഷേത്രം.ലിംഗായത സന്യാസിയായ തോൻ്റട സിദ്ധലിംഗയുടെ നിർവികൽപ ശിവയോഗ സമാധിയാണ് ഇവിടെയുള്ളത്.

ആദിചുഞ്ചനഗിരി മയിൽ സങ്കേതം

ബെംഗളുരു- സകലേശ്പൂര്‍ യാത്രയിൽ ഒന്നു കയറാക്കാണാനുള്ള ഇടമാണ് ആദിചുഞ്ചനഗിരി മയിൽ സങ്കേതം. നാഗമംഗലയിൽ സ്ഥിതി ചെയ്യുന്ന ഈ മയിൽ സങ്കേതം 217 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുകയാണ്. പക്ഷികളുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.

ഹാസനാംബ ക്ഷേത്രം

ഹാസനിൽ സ്ഥിതി ചെയ്യുന്ന, ഏറ്റവും പ്രത്യേകതളുള്ള ക്ഷേത്രമാണിത്. വർഷത്തിൽ ദീപാവലി സീസണിൽ മാത്രമാണ് ഇവിടം വിശ്വാസികള്‌ക്കായി തുറക്കുന്നത്. ഹൊയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ട ഇവിടം തുറക്കുന്ന സമയത്ത് ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുന്നു.

ബെംഗളുരു- സകലേശ്പൂര്‍ റൂട്ട് 2

എൻ എച്ച് 75 ബാംഗ്ലൂർ- മാംഗ്ലൂർ ഹൈവേ വഴി താല്പര്യമില്ലാത്തവർക്ക് ബാംഗ്ലൂരിൽ നിന്ന് കുനിഗൽ - മദ്ദൂർ റോഡ് വഴി പിന്നെ എൻ എച്ച് 75 ബാംഗ്ലൂർ- മാംഗ്ലൂർ ഹൈവേയിലേക്ക് കടന്ന് വരാം. 271 കിലോമീറ്ററാണ് ഈ യാത്രയിൽ സഞ്ചരിക്കാനുള്ള ദൂരം, ഏകദേശം 4.5 മണിക്കൂർ എടുക്കും. ദൈർഘ്യം കൂടുതലാണെങ്കിലും കാഴ്ചകള്‍ വഴിയിലുടനീളമുണ്ട്. രാമനഗര രാമദേവരബെട്ട കഴുകൻ സങ്കേതം, ശ്രീ ഹോളെ ആഞ്ജനേയ സ്വാമി ക്ഷേത്രം, മദ്ദൂർ , മഹാരാജ പാർക്ക്, ഹാസൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം.

സകലേശ്പൂര്‍ കാഴ്ചകൾ

മഞ്ചറാബാദ് കോട്ട, ബിസ്ലെ ഘട്ട്, ഹേമാവതി നദി, പാണ്ഡവർ ഗുഡ്ഡ, മഗജഹള്ളി വെള്ളച്ചാട്ടം, മഗജഹള്ളി വെള്ളച്ചാട്ടം, ബെട്ടട ബൈരവേശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ പ്രദാനമായും കാണാനുള്ളത്. നക്ഷത്രആകൃതിയിൽ നിർമ്മിച്ച ഒരു പുരാതന കോട്ടയാണ് മഞ്ചറാബാദ് കോട്ട. പശ്ചിമഘട്ടത്തിൻ്റെയും കുമാരപർവ്വത കൊടുമുടിയുടെയും അതിമനോഹരമായ കാഴ്ചകളുള്ള മനോഹരമായ ഇടമാണ് ബിസ്ലെ ഘട്ട്. വനത്തിനുള്ളിലെ കൗതുക കാഴ്ചയാണ് മഗജഹള്ളി വെള്ളച്ചാട്ടം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+