Search
  • Follow NativePlanet
Share
» »ബെംഗളൂരൂ-ശ്രീരംഗപട്ടണ യാത്ര: ശ്രീരംഗ ക്ഷേത്രം, വെള്ളച്ചാട്ടം, പക്ഷിസങ്കേതം..ടിപ്പു സുൽത്താന്‍റെ കോട്ടയും കാണാം

ബെംഗളൂരൂ-ശ്രീരംഗപട്ടണ യാത്ര: ശ്രീരംഗ ക്ഷേത്രം, വെള്ളച്ചാട്ടം, പക്ഷിസങ്കേതം..ടിപ്പു സുൽത്താന്‍റെ കോട്ടയും കാണാം

ബെംഗളരുവിൽ നിന്ന് ചരിത്രത്തിലേക്ക് ഒരു യാത്ര. ഇന്നലെകളുടെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുന്ന , വിശ്വസങ്ങൾകൊണ്ടും ഐതിഹ്യങ്ങള്‌ കൊണ്ടും അതിലുപരി കാഴ്ചകളാലും സമ്പന്നമായ ഒരു നാട്ടിലേക്ക് പോകാം. ഇത് ശ്രീരംഗപട്ടണം. ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന സ്ഥാനങ്ങളിലൊന്നായിരുന്ന, ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി മാറിയ ശ്രീരംഗപട്ടണം തന്നെ. പിന്തിരിഞ്ഞ് നോക്കിയാൽ ഒട്ടേറെ കഥകളുള്ള നാട്. ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് ഒരു യാത്ര വന്നാലോ..

ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കുള്ള യാത്രകളിൽ പലതവണ ശ്രീരംഗപട്ടണത്തെ കടന്നുവന്നിട്ടുണ്ടെങ്കിലും ഇവിടെ എന്തുകാണാനാണ് എന്ന ചിന്തയിലോ അല്ലെങ്കിൽ താല്പര്യക്കുറവുകൊണ്ടോ സമയമില്ലായ്മ കാരണമോ ഒക്കെ വിട്ടുകളഞ്ഞിട്ടുണ്ട്. എന്നാൽ ബെംഗളുരുവിൽ നിന്ന് ഒരു ദിവസത്തെ വാരാന്ത്യകവാടമോ, പെട്ടന്ന് പോയി വരാൻ സാധിക്കുന്ന യാത്രകളോ റോഡ് ട്രിപ്പോ പ്ലാൻ ചെയ്യുമ്പോൾ നിർബന്ധമായും പരിഗണിക്കേണ്ട സ്ഥലമാണ് ശ്രീരംഗപട്ടണ. ചരിത്രത്തോട് ഒരിഷ്ടം മനസ്സിലുണ്ടെങ്കില് ഇവിടം നിങ്ങൾക്കുറപ്പായും ഇഷ്ടമാകും.

ബെംഗളുരു- ശ്രീരംഗപട്ടണം യാത്ര

കൂടുതൽ സ്ഥലങ്ങൾ ഒന്നും ഉള്‍പ്പെടുത്തുന്നില്ലെങ്കിൽ ബാംഗ്ലൂരിൽ നിന്ന് ഒറ്റദിവസത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ് മാണ്ട്യ ജില്ലയിലെ ശ്രീരംഗപട്ടണം . ബെംഗളരു- മൈസൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും അധികദൂരമില്ല മൈസൂരിന്. ബെംഗളരു- മൈസൂർ അതിവേഗ പാതയിലൂടെ 126 കിലോമീറ്ററാണ് ബെംഗളുരുവിൽ നിന്ന് ശ്രീരംഗപട്ടണത്തേയ്ക്കുള്ള ദൂരം. രണ്ട് മണിക്കൂര്‍ സമയം യാത്രയ്ക്കായി വേണ്ടി വരും. അതിരാവിലെ ഇറങ്ങുന്ന വിധത്തില്‍ പ്ലാൻ ചെയ്യുകയാണെങ്കിൽ റോഡിലെ തിരക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പുവരുത്താം.

ഒരു ചരിത്രപട്ടണം, വെള്ളച്ചാട്ടം, പക്ഷി സങ്കേതം, ഏറ്റവും വലിയ വിഷ്ണു ക്ഷേത്രങ്ങളിലൊന്ന്, കോട്ട, പള്ളി എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ചകളാണ് ഒറ്റ ദിവസത്തെ യാത്രയിൽ നിങ്ങൾക്ക് ഇവിടെ കാണാനുള്ളത്. അതുകൊണ്ടു തന്നെ ഏതു തരം യാത്ര പ്രേമികളെ ഒപ്പം കൂട്ടിയാലും അവർക്കുവേണ്ടതെല്ലാം ശ്രീരംഗപട്ടണം നല്കുന്നു. ഇതാ ശ്രീരംഗപട്ടണം യാത്രയിൽ നിങ്ങള്‍ക്ക് സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.

ത്രിവേണി സംഗമം

ബെംഗളുരു- ശ്രീരംഗപട്ടണം ഏകദിന യാത്രയിൽ ആദ്യം സന്ദർശിക്കാൻ സാധിക്കുന്ന ഇടമാണ് കാവേരി നദിയുടെയും അര്‍ക്കാവതി നദിയുടെയും സംഗമസ്ഥാനമായ ത്രിവേണി സംഗമം. പാറക്കെട്ടുകളിലൂടെ തട്ടിയൊഴുകുന്ന നദിയും ശുദ്ധമായ ജലവും മനോഹരമായ പശ്ചാത്തലവും ഒക്കെയാണ് ഇവിടെയുള്ളത്. ഹൈന്ദവ വിശ്വാസികൾക്ക് ഇവിടം വിശുദ്ധഇടമായതിനാൽ ഇവിടെ മുങ്ങിക്കുളിക്കാനായി ആളുകളെത്തുന്നു. എല്ലായ്പ്പോഴും തുറന്നിരിക്കുന്നതിനാൽ പ്രത്യേക സന്ദര്‍ശന സമയം ഇല്ല.

ശ്രീരംഗപട്ടണം കോട്ട

ടിപ്പു സുൽത്താന്‍റെ കോട്ട എന്നറിയപ്പെടുന്ന ശ്രീരംഗപട്ടണം കോട്ടയാണ് ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. എഡി 1537 ൽ നിർമ്മിച്ച ഈ കോട്ട ടിപ്പു സുൽത്താന്‍റെ തന്ത്രപരമായ ഇടങ്ങളിലൊന്നായിരുന്നു. ബ്രിട്ടീഷുകാരും ടിപ്പു സുൽത്താനും തമ്മിലുള്ള പോരാട്ടങ്ങളുടെ അടയാളമായി ഇത് നിലകൊള്ളുന്നു. പടിഞ്ഞാറ്, വടക്കൻ ദിശകളിൽ കാവേരി നദി ചുറ്റിയൊഴുകുന്ന കോട്ടയിൽ പെയിന്‍റിംഗുകളും ചുവർ ചിത്രങ്ങളുമടക്കം ഒരുപാട് കാഴ്ചകൾ കാണാനുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ശ്രീരംഗപട്ടണം കോട്ടയുള്ളത്.
രാവിലെ 8.00 മുതൽ വൈകിട്ട് 5.30 വരെയാണ് ശ്രീരംഗപട്ടണം കോട്ട പ്രവേശന സമയം. 6.00 മണിക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ടായിരിക്കും.

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീംരംഗനാഥന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രം. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അഞ്ച് പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ്, വേരി നദിയിലെ ഒരു ദ്വീപിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ഗംഗാ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന തിരുമലയ്യ യാണ് 984 എ.ഡി.യിൽ ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ചരിത്രം, പിന്നീട് വന്ന പല ഭരണാധികാരികളും പല കൂട്ടിച്ചേർക്കലുകളും ക്ഷേത്രത്തിന് നല്കിയിട്ടുണ്ട്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക്1.00 മണി വരെയും വൈകിട്ട് 4.00 മുതൽ 8.30 വരെയുമാണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രസന്ദർശന സമയം.

രംഗനതിട്ടു പക്ഷി സങ്കേതം

ശ്രീരംഗപട്ടണ യാത്രയിൽ സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ് രംഗനതിട്ടു പക്ഷി സങ്കേതം. കർണ്ണാടകയിലെ ഏറ്റവും വലിയ പക്ഷിസങ്കേതങ്ങളിലൊന്നായ ഇവിടം പക്ഷിനിരീക്ഷണം, ഫോട്ടോഗ്രാഫി, പ്രകൃതി സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾക്ക് അവസരം നല്കുന്നു. 170 തരം വ്യത്യസ്ത പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് കണക്ക്, 40 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഇവിടം . കാവേരിനദിയുടെ തീരത്തുള്ള ആറ് ചെറുദ്വീപുകൾ ചേർന്നതാണ്. ശ്രീരംഗപട്ടണത്തിൽനിന്നും മൂന്ന് കിലോമീറ്ററും മൈസൂരിൽ നിന്നും 16 കിലോമീറ്ററും അകലെയാണ് രംഗനതിട്ടു.
രാവിലെ 9.00 മുതൽ വൈകിട്ട് 6.00 മണിവരെയാണ് സന്ദർശന സമയം.

ശ്രീരംഗപട്ടണം ജമാ മസ്ജിദ്

ശ്രീരംഗപട്ടണത്ത് സന്ദർശിക്കാൻ സാധിക്കുന്ന മറ്റൊരിടമാണ് ടിപ്പു സുൽത്താൻ പ്രാർത്ഥനകൾക്കായി നിർമ്മിച്ച ശ്രീരംഗപട്ടണം ജമാ മസ്ജിദ്. രണ്ട് മിനാരങ്ങളും ചെറിയൊരു താഴികക്കുടവും പിന്നെഒരു ക്ലോക്ക് ടവറും ഇതിനുണ്ട്.

ബൽമുരി വെള്ളച്ചാട്ടം

ശ്രീരംഗപട്ടണത്ത് നിങ്ങൾക്ക് സന്ദര്‍ശിക്കാൻ സാധിക്കുന്ന വെള്ളച്ചാട്ടമാണ് ബൽമുരി വെള്ളച്ചാട്ടം. ശരിക്കും മനുഷ്യ നിര്‍മ്മിത ചെക്ക് ഡാമിലൂടെ താഴേക്ക് ഒഴുകുന്ന ഒന്നാണിത്. ഒരു വെള്ളച്ചാട്ടത്തിന്‍റത്രയും ഭംഗി ഇതിനുള്ളതിനാൽ ഇവിടേക്ക് സന്ദർശകർ എത്തുന്നു. ഫോട്ടോ എടുക്കാൻ പറ്റിയ പ്രദേശം കൂടിയാണിത്. ഏകദേശം ആറടി ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്. ഈ പ്രദേശത്തിന്‍റെ മൊത്തത്തിലുള്ള ഭംഗിയും തീരവും ഒക്കെയാണ് ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്. നിങ്ങളുടെ യാത്രയിലെ അവസാന ലക്ഷ്യസ്ഥാനം ഇതാക്കാം. മഴക്കാലങ്ങളിൽ വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+