Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശ്രീരംഗപട്ടണം

ചരിത്രവും ടിപ്പുവുമുറങ്ങുന്ന ശ്രീരംഗപട്ടണം, മൈസൂരിന്റെ കൊടിയടയാളം

52

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലാണ് 13 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണത്തിലായി ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഒന്നായ മൈസൂരിന്റെ തൊട്ടടുത്തായാണ് ശ്രീരംഗപട്ടണത്തിന്റെ കിടപ്പ്.

ശ്രീരംഗപട്ടണത്തിന്റെ ചരിത്രപ്രാധാന്യം

ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാന്യമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ശ്രീരംഗപട്ടണം. രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഈ നഗരത്തിന് പേര് ലഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഹൊയ്‌സാല - വിജയനഗര ശില്‍പനിര്‍മാണ ചാതുര്യത്തിന്റെ മകുടോദാഹരണമായ ഈ മനോഹര ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്.

സുല്‍ത്താന്‍ ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി മാറിയതോടെയാണ് ശ്രീരംഗപട്ടണം പ്രശസ്തമാകുന്നത്. ടിപ്പു സുല്‍ത്താന്റെ കാലത്തു മൈസൂര്‍ രാജ്യത്തിന്റെ ആധിപത്യം തെക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയും സ്വാഭാവികമായും ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായി ശ്രീരംഗപട്ടണം മാറുകയുമാണ് ഉണ്ടായത്. ടിപ്പു സുല്‍ത്താന്റെ കൊട്ടാരങ്ങളും കോട്ടകളും  ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ദാരിയ ദൗലത്ത്, ജുമാ മസ്ജിദ് തുടങ്ങിയവയാണ് അവയില്‍ ഇന്തോ - മുസ്ലിം നിര്‍മാണ വൈദഗ്ധ്യത്തിന്റെ കഥ പറയുന്ന ചിലത്.

പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേരുകേട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ശ്രീരംഗപട്ടണം. ഇന്ത്യയിലെ പ്രധാന  വെള്ളച്ചാട്ടങ്ങളിലൊന്നായ ശിവാനസമുദ്രം, സംഗമം തുടങ്ങിയവയും കാവേരി, കബിനി, ഹേമാവതി എന്നിവയും ശ്രീരംഗപട്ടണത്തിന് മോടികൂട്ടുന്ന ഘടകങ്ങളാണ്. ബാംഗ്ലൂരില്‍നിന്നും 127 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീരംഗപട്ടണത്ത് എത്താം. മൈസൂരില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടേക്ക്.

ശ്രീരംഗപട്ടണം പ്രശസ്തമാക്കുന്നത്

ശ്രീരംഗപട്ടണം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശ്രീരംഗപട്ടണം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശ്രീരംഗപട്ടണം

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 140 കിലോമീറ്റര്‍ അകലത്തിലാണ് ശ്രീരംഗപട്ടണം. ബാംഗ്ലൂരില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഡീലക്‌സ് വോള്‍വോ, എസി, നോണ്‍ എസി ബസ്സുകള്‍ ഇവിടേക്ക് തുടര്‍ച്ചായായി സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മൈസൂര്‍ റെയില്‍വേ സ്റ്റേഷനാണ് അടുത്ത്. 17 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മൈസൂര്‍ സ്റ്റേഷന്‍ ഇന്ത്യയിലെ പ്രമുഖനഗരങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം മൈസൂരിലേക്ക് തീവണ്ടികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മൈസൂര്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ് ഏറ്റവും സമീപത്തായുള്ളത്. നഗരത്തില്‍ നിന്നും കേവലം 26 കിലോമീറ്റര്‍ മാറിയാണിത് സ്ഥിതിചെയ്യുന്നത്. ഗോവ, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിങ്ങനെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്. ബാംഗ്ലൂരാണ് അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പ്രമുഖ രാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ മററ് ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് വിമാനമുണ്ട്. 140 കിലോമീറ്ററാണ് ഇവിക്കുള്ള ദൂരം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat